ADVERTISEMENT

വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്സ്കിയുടെ ആദ്യകാല രചനകളില്‍ ഒന്നാണ് ‘വൈറ്റ് നൈറ്റ്‌സ്’ (വെളുത്ത രാത്രികള്‍). കാൽനിക സ്വഭാവമുള്ള ഒരു ചെറുനോവൽ.

ഏകാന്തനായ ഒരു യുവാവിന്റെയും നാടോടിയായ നായികയായ ‘നേഷ്ങ്കയുടെയും’ നാല് രാത്രികളിലെ കൂടിക്കാഴ്ചയും പ്രണയവുമാണ് ഇതിന്റെ പ്രമേയം.

ADVERTISEMENT

അഗാധമായ ഏകാന്തത അനുഭവിക്കുന്ന ഒരു സ്വപ്നസഞ്ചാരിയുടെ കാല്‍പനികഭാവനകൾ ആവിഷ്കരിക്കുന്ന ‘വൈറ്റ് നൈറ്റ്‌സ്’ ദസ്തയേവ്സ്കിയുടെ ഏറെ ആത്മകഥാപരമായ കൃതിയുമാണ്. ആർദ്രതയുടെയും നഷ്ടത്തിന്റെയും കഥപറയുന്ന ‘വൈറ്റ് നൈറ്റ്‌സി’ൽ പ്രണയത്തെക്കുറിച്ചുള്ള ദസ്തയേവ്സ്കിയുടെ സങ്കല്‍പങ്ങൾ ഏറ്റവും മൂർത്തരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

swetha-rathrikal

‘വൈറ്റ് നൈറ്റ്‌സി’ന് ഇപ്പോൾ മലയാളത്തിൽ പുതിയൊരു പരിഭാഷ കൂടി എത്തിയിരിക്കുന്നു. പ്രശസ്ത വിവർത്തകൻ തുമ്പൂർ ലോഹിതാക്ഷനാണ് ‘ശ്വേത രാത്രികൾ’ എന്ന പേരിൽ ഈ ക്ലാസിക് കൃതി വീണ്ടും മലയാളത്തിലേക്കു മൊഴിമാറ്റിയിരിക്കുന്നത്.

ADVERTISEMENT

ലോകഹാസിത്യത്തിലെ ശ്രദ്ധേയമായ നിരവധി കൃതികൾ മലയാളി വായനക്കാർക്കായി മൊഴിമാറ്റി സമ്മാനിച്ച തുമ്പൂർ ലോഹിതാക്ഷന്റെ മറ്റൊരു ഗംഭീര ഉദ്യമമാണ് ‘ശ്വേത രാത്രികൾ’ പരിഭാഷ. സ്‌റ്റോറി സ്ലേറ്റ് ആണ് പ്രസാധനം. എല്ലാ വിഭാഗം വായനക്കാർക്കും അനായാസം ആസ്വദിക്കാവുന്ന തരത്തിൽ ലളിതമാണ് തുമ്പൂരിന്റെ വിവർത്തനം. വായനാനന്തരം പ്രണയത്തിന്റെയും കാൽപനികവികാരങ്ങളുടെയും ഒരു കടൽ ഈ കൃതി ഓരോരുത്തരുടെയും ഹൃദയത്തിൽ സൃഷ്ടിക്കുമെന്നുറപ്പ്.

Dostoevsky's 'White Nights' Gets New Malayalam Translation:

White Nights, a romantic novella by Russian novelist Fyodor Dostoevsky, explores the brief love affair between a lonely dreamer and a nomadic heroine over four nights. This early work of Dostoevsky, deeply autobiographical, beautifully captures themes of tenderness and loss, showcasing his idealized vision of love. A new Malayalam translation titled 'Shveta Rathrikal' has now been released, meticulously rendered by acclaimed translator Thumbur Lohithakshan. Published by Story Slate, this translation is praised for its simplicity, making the classic accessible to all readers and promising to evoke a sea of romantic emotions.

ADVERTISEMENT
ADVERTISEMENT