അനശ്വരമായ ഒരു മാനവികധ്യാനം: ‘മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി’ വായിക്കുമ്പോൾ
Ernest Hemingways Masterpiece For Whom the Bell Tolls Gets New Malayalam Translation
ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ ഏണസ്റ്റ് ഹെമിങ്വേയുടെ വിഖ്യാത രചനയാണ് ‘For whom the bell tolls’.
യുദ്ധം മനുഷ്യന്റെ ജീവിതത്തിൽ വരുത്തിവയ്ക്കുന്ന മുറിവുകളുടെയും സ്നേഹത്തിന്റെ അതിരുകളില്ലാത്ത ശക്തിയുടെയും കഥ. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക്കൻ സേനയ്ക്കുവേണ്ടി ഒരു പാലം തകർക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്ന അമേരിക്കൻ യുവാവ് റോബർട്ട് ജോർഡന്റെ ജീവിതത്തിലെ നിർണ്ണായകമായ ഏതാനും ദിവസങ്ങളിലൂടെയാണ് ഏണസ്റ്റ് ഹെമിങ്വേ ഈ മഹത്തായ നോവൽ വികസിപ്പിക്കുന്നത്. ലളിതവും തീക്ഷ്ണവുമായ ഭാഷയിൽ മനുഷ്യന്റെ ധൈര്യം, ഭയം, സൗഹൃദം, പ്രണയം, ത്യാഗം, മരണം എന്നിവയെ അസാധാരണമായ ആഴത്തിൽ ആവിഷ്കരിക്കുന്ന ഈ ക്ലാസ്സിക് നോവൽ മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവിതത്തോടും വിധിയോടും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനശ്വരമായ ഒരു മാനവികധ്യാനമാണ്.
ADVERTISEMENT
മലയാളത്തിൽ ‘മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി’ എന്ന പേരിൽ ഈ കൃതിക്ക് നിരവധി വിവർത്തനങ്ങളുണ്ടായി. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് അശ്വതി ഏബ്രഹാമിന്റേത്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരമുഖം ഈ നോവല്‍ അനാവരണം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പോര് മുഖങ്ങളില്‍ സന്ധിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളും പ്രണയവും സാഹസികതകളും നോവല്‍ വരച്ചു കാട്ടുന്നു.
ADVERTISEMENT
സാഹിത്യത്തിലെ ക്ലാസിക് രചനകൾ ഇഷ്ടപ്പെടുന്നവരുടെ വായനാനുഭവങ്ങളിൽ തീർച്ചയായും ഉൾപ്പെടേണ്ട ഒരു കൃതിയാണിത്.
Ernest Hemingways Masterpiece For Whom the Bell Tolls Gets New Malayalam Translation:
Hemingway wrote the masterpiece 'For whom the bell tolls' against the backdrop of the Spanish Civil War. The narrative follows Robert Jordan, an American volunteer on a dangerous mission to destroy a bridge for the Republican army. Throughout the novel, themes of love, bravery, sacrifice, and the brutal reality of war are explored with profound depth. Ashwathi Abraham has recently provided a fresh Malayalam translation of this literary classic titled 'Mani Muzhangunnathu Arkkuvendi'. Published by the Sahitya Pravarthaka Co-operative Society, this new edition brings the timeless humanism of the original text to contemporary regional readers. Readers who cherish world literature classics will find this gripping tale of human connection and destiny truly unforgettable. Ultimately, the book remains a poignant meditation on how every individual life is intertwined with the collective fate of humanity.