ADVERTISEMENT

നിരീക്ഷണം ലൈവാക്കാം

കുട്ടികള്‍ക്കു കളിക്കാനോ പഠിക്കാനോ ഫോൺ നല്‍കിയ ശേഷം അവര്‍ ഫോണിൽ എന്താണു ചെയ്യുന്നതെന്നു തത്സമയം അറിയാൻ വഴിയുണ്ട്. കുട്ടികള്‍ അവരുടെ മൊബൈലില്‍ എന്താണു ചെയ്യുന്നതെന്നു നമ്മുടെ ഫോണിൽ ലൈവായി കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് എയര്‍ഡ്രോയ്ഡ് പേരന്റല്‍ കൺട്രോള്‍ (AirDroid Parental Control).

ADVERTISEMENT

കുട്ടികൾ ഫോണുമായി നില്‍ക്കുന്ന ചുറ്റുപാടിലെ ശ ബ്ദം കേള്‍ക്കാനും വേണ്ടിവന്നാൽ റിക്കോർഡ് ചെയ്യാനും അവരുടെ ഫോണിലെ ക്യാമറ ഓപ്പണാക്കി ചുറ്റും നടക്കുന്നതെന്താണെന്നു കാണാനും കുട്ടികള്‍ സഞ്ചരിക്കുന്ന റൂട്ടും ലൊക്കേഷനും അറിയാനും അവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ വേണമെങ്കിൽ ബ്ലോക്ക് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

നിശ്ചിത സമയം കഴിഞ്ഞ് ഫോൺ തനിയെ ലോക്ക് ആക്കാനും ഇതിൽ ഓപ്ഷനുണ്ട്. ആപ്ലിക്കേഷൻ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സൈന്‍ അപ് ചെയ്യണം. അപ്പോൾ വരുന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്റെ എപികെ ഫയൽ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതു വേണം കുട്ടിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാൻ. അതിനു ശേഷം ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ പോലെയുള്ള പെര്‍മിഷന്‍സ് എല്ലാം അലൗ (Allow) ചെയ്തുനൽകണം. ഇത്രയും ചെയ്താൽ കുട്ടികളുടെ ഫോണ്‍ പൂര്‍ണമായും നമ്മുടെ ഫോണിലൂടെ വീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

ADVERTISEMENT

രതീഷ് ആർ. മേനോൻ

ടെക്, സോഷ്യൽ മീഡിയവിദഗ്ധൻ

ADVERTISEMENT
ADVERTISEMENT