ADVERTISEMENT

റേഷൻ കാർഡുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഓൺലൈനായി ചെയ്യാം. പുതിയ റേഷൻ കാർഡ് എടുക്കുന്നതും തിരുത്തലുകൾ വരുത്തുന്നതുമെല്ലാം സ്വയം ചെയ്യാവുന്നതേയുള്ളൂ. പുതിയ റേഷൻ കാർഡ് എടുക്കാൻ 2 വഴികൾ

1. അംഗീകൃത അക്ഷയ കേന്ദ്രം മുഖേന അപേക്ഷിക്കാം.

ADVERTISEMENT

2. ഓൺലൈൻ വഴി നൽകാം– അതിന് ആദ്യമായി 

www.civilsupplieskerala.gov.in എന്ന website ൽ കയറുക. Citizen Login-ൽ ഓപ്ഷൻ എടുത്ത് User Account-Create ചെയ്യണം. ഇങ്ങനെ യൂസർ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പുതിയ കാർഡിന് അപേക്ഷിക്കാനുള്ള എട്ടു സ്റ്റെപ്പുകൾ താഴെ –

ADVERTISEMENT

1. civilsupplieskerala.gov.in എന്ന URL ടൈപ് ചെയ്യുക.

2. Citizen Login എന്ന് ബട്ടൻ ക്ലിക്ക് ചെയ്യുക. 

ADVERTISEMENT

3. Citizen ബട്ടൻ ക്ലിക്ക് ചെയ്യുക.

4. Create an Account എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.

5. പുതിയ റേഷൻകാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് Yes എന്നു മറുപടി നൽകുക

6. താലൂക്ക് സപ്ലൈ ഓഫിസ്/സിറ്റി റേഷനിങ് ഓഫിസ് select ചെയ്യുക

7. ലോഗിൻ ഐഡി (പരമാവധി 10 അക്ഷരം), പേര്, പാസ്‌വേഡ്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകു ക, SUBMIT ചെയ്യുക.

8. Email IDയിലേക്ക് വരുന്ന Verification Linkൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.

9. Create ചെയ്ത User ID യും Password ഉം ഉപയോഗിച്ച് Login ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന പേജിൽ നിന്ന് ആവശ്യമുള്ള option തിരഞ്ഞെടുക്കുക.

നിലവിലുള്ള റേഷൻകാർഡിൽ തിരുത്തൽ വരുത്താൻ 

നിലവിലുള്ള റേഷൻ കാർഡിൽ മാറ്റങ്ങൾ വരുത്തുന്നതിന് ഒൻപത് സ്റ്റെപ്പുകളാണുള്ളത്. 

1. civilsupplieskerala.gov.in എന്ന URL ടൈപ് ചെയ്യുക.

2. Citizen Login എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. 

3. Citizen ബട്ടൻ ക്ലിക്ക് ചെയ്യുക.

4. Create an Account എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.

5. പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് No എന്നു മറുപടി നൽകുക.

6. റേഷൻ കാർഡിൽ നിലവിൽ ചേർത്തിട്ടുള്ള ഏതെങ്കിലും ഒരു ആധാർ നമ്പരും റേഷൻ കാർഡ് നമ്പരും നൽകുക. VALIDATE ചെയ്യുക.

7. ലോഗിൻ ഐഡി (പരമാവധി 10 അക്ഷരം), പാസ്‌വേഡ്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക, SUBMIT ചെയ്യുക.

8.  Create ചെയ്ത User ID യും Password ഉം ഉപയോഗിച്ച് Login ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലുള്ള E-SERVICES എ ന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

9. തുടർന്നു ലഭിക്കുന്ന പേജിൽ നിന്ന് ആവശ്യമുള്ള option തിരഞ്ഞെടുക്കുക.

പുതിയ റേഷൻ കാർഡിനായി വേണ്ട രേഖകൾ

∙ നിലവിൽ റേഷൻ കാർഡിലെ അംഗമാണെങ്കിൽ - അതേ താലൂക്കിൽ തന്നെയാണു കാർഡ് എടുക്കേണ്ടതെങ്കിൽ നിലവിലെ കാർഡുടമയുടെ സമ്മതപത്രം.

∙ മറ്റൊരു താലൂക്കിലാണു കാർഡ് ആവശ്യമെങ്കിൽ കാർഡിൽ നിന്നു കുറവു ചെയ്ത് പ്രസ്തുത താലൂക്ക് സപ്ലൈ ഓഫിസർ ലഭ്യമാക്കിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആപ്ലിക്കേഷൻ നമ്പർ.

(നിലവിൽ കാർഡിൽ അംഗമല്ലെങ്കിലും മറ്റു സംസ്ഥാന ങ്ങളിൽ നിന്നു മാറി വന്ന ആളാണെങ്കിലും ആധാർ നമ്പരാണ് നൽകേണ്ടത്.) എല്ലാ അംഗങ്ങൾക്കും നിർബന്ധമായും ആധാർ ഉണ്ടായിരിക്കേണ്ടതാണ്. 

മേൽവിലാസം തെളിയിക്കുന്ന രേഖ (റസിഡൻഷൽ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വീട്ടുകരമടച്ച രസീത്, വാടക കരാർ തുടങ്ങിയവയിലേതെങ്കിലും ഒരു രേ ഖ). വരുമാന സർട്ടിഫിക്കറ്റ് (സർക്കാരുദ്യോഗസ്ഥരോ പ്രതിമാസം 25,000/- രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരോ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല.) 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.–0471 232215

5 സംശയങ്ങൾ; പരിഹാരം ഓൺലൈനായി ചെയ്യാം

1. എന്റെയും ഭാര്യയുടെയും മക്കളുടെയും പേര് കുടുംബ കാർഡിൽ നിന്നു മാറ്റി അതേ താലൂക്കിൽ തന്നെ പുതിയ റേഷൻകാർഡിന് അപേക്ഷിക്കാൻ എന്തു ചെയ്യണം ? 

പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷ നൽകുക. കാർഡുടമയെ തിരഞ്ഞെടുക്കുമ്പോൾ Owner from Splitting എന്ന് ഓപ്ഷൻ തിരഞ്ഞെടുത്തത് നിലവിലെ കാർഡിന്റെ ബാർകോഡ് നൽകുക.

അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ Source ആയി സമ്മതപത്രം എന്ന ഇനം തിരഞ്ഞെടുക്കുക. നിലവിലെ കാർഡിന്റെ ബാർകോഡ് നൽകുക.സമ്മതപത്രം, മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

2. വിദേശത്തുള്ള കുടുംബം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കി. പണ്ട് ഉണ്ടായിരുന്ന റേഷൻകാർഡ് പുതുക്കിയിട്ടില്ല. എന്തു ചെയ്യണം?

പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷ അംഗീകൃത അക്ഷയ കേന്ദ്രം മുഖേനയോ സിവിൽ സപ്ലൈസ് വെബ്‌സൈറ്റിലുള്ള Citizen Login മുഖേനയോ ഓൺലൈൻ ആയോ നൽകാം. 

3. നിലവിലുള്ള കാർഡിൽ പുതിയ ഒരംഗത്തെ ചേർത്താൽ കാർഡ് ടൈപ്പിൽ മാറ്റം വരുമോ ?

പുതുതായി ചേർക്കാൻ പോവുന്ന അംഗം സർക്കാർ ജോലിയുള്ള വ്യക്തിയോ, ഇൻകംടാക്സ് നൽകുന്ന ആളോ ആണെങ്കിലും മൊത്തം വരുമാനം 25000 കവിയുകയാണെങ്കിലു മാറ്റം വരാവുന്നതാണ്.

4. കാർഡിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ചെയ്യേണ്ടത്?

Change of Ownership എന്ന മെനു തിരഞ്ഞെടുക്കുക. നിലവിലെ ഉടമ മരണപ്പെട്ടു എങ്കിൽ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിലെ ഉടമ, ഉടമസ്ഥത മാറുകയാണെങ്കിൽ, ടിയാളുടെ സമ്മതപത്രം ഹാജരാക്കുക. പുതിയ ഉടമയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. 

മരണപ്പെട്ടു പോയ അംഗത്തെ കാർഡിൽ നിന്ന് ഒഴിവാക്കാൻ മരണ സർട്ടിഫിക്കറ്റ് സഹിതം Reduction of Member എന്ന അപേക്ഷ നൽകുക.

5. സിറ്റിസൺ ലോഗിൻ ഐഡിയും പാസ്‌വേഡും മറന്നു പോയാൽ എന്തു ചെയ്യണം ?

Forgot User ID / Forgot Password എന്ന ഓപ്ഷൻ ഉപയോഗിക്കുക. യൂസർ ഐഡി റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് സന്ദേശം ലഭിക്കും

6. ഒരംഗം മാത്രമുള്ള കാർഡിൽ നിന്ന് ആ അംഗത്തെ മറ്റൊരു കാർഡിലേക്ക് മാറ്റാമോ ?

1. Surrender of Cards എന്ന മെനു തിരഞ്ഞെടുക്കുക

2. Within State എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

‌3. സ്വന്തം താലൂക്കിൽ തന്നെയുള്ള കാർഡിലേക്കാണ് ഉൾപ്പെടുത്തേണ്ടതെങ്കിൽ ആ കാർഡ് നമ്പർ നൽകുക. ‌

4. മറ്റൊരു താലൂക്കിലെ കാർഡിലേക്കാണെങ്കിൽ താലൂക്ക് തിരഞ്ഞെടുക്കുക.

മസ്റ്ററിങ് (e-KYC Updation) 

നിലവിൽ AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് (e-KYC Updation) ചെയ്യേണ്ടതാണ്. 

റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ ക ടയിലെത്തി അവിടെയുള്ള E-Pos മെഷീൻ മുഖേനയാണ് മസ്റ്ററിങ് (e-KYC Updation) ചെയ്യേണ്ടത്.  അതുകൊണ്ടു തന്നെ വീട്ടിലിരുന്ന് മസ്റ്ററിങ് ഒാൺലൈനായി നിലവിൽ ചെയ്യാനാകില്ല. 

വിവരങ്ങൾക്ക് കടപ്പാട് : െഎടി സെൽ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനറുടെ കാര്യാലയം, തിരുവനന്തപുരം

How to Apply for a New Ration Card Online in Kerala:

Online ration card services in Kerala allow citizens to apply for new ration cards and make corrections to existing ones through the civilsupplieskerala.gov.in portal. The process involves creating a citizen login, selecting the appropriate service, and uploading necessary documents.

ADVERTISEMENT