ADVERTISEMENT

കള്ളന്മാരുടെ ശല്യവും സാമൂഹിക വിരുദ്ധരുടെ പ്രശ്നങ്ങളും കാണുമ്പോൾ വീട്ടിൽ സിസിടിവി പിടിപ്പിക്കണമെന്നു മിക്കവർക്കും തോന്നും. പക്ഷേ, ചെലവ് ഓർക്കുമ്പോൾ പലരും പേടി ഉള്ളിലൊതുക്കും. അതിനൊരു പരിഹാരമാണ് ഇക്കുറി. ഒപ്പം എടിഎം കാർഡ് ഉപയോഗിച്ചു പണമിടപാട് അല്ലാതെ ചെയ്യാവുന്ന ഒരു കാര്യത്തെ കുറിച്ചും അറിയാം.

ഫോണിലെ സിസിടിവി

ADVERTISEMENT

പഴയ മൊബൈല്‍ ഫോൺ സിസിടിവി ആക്കി മാറ്റുന്നതെങ്ങനെയെന്നു മനസ്സിലാക്കാം. ഫോണിനു മുന്നിൽ ആരെങ്കിലും വന്നാൽ അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കാനും സിസിടിവി പോലെ ലൈവായി കാണാനും കഴിയുന്ന ആപ്ലിക്കേഷനാണ് ആല്‍ഫ്രഡ് ക്യാമറ. 

ഇതു പ്രവർത്തിപ്പിക്കാനായി രണ്ടു സ്മാർട് ഫോണുകൾ വേണം (പുതിയ ഫോണിലേക്കു മാറുമ്പോൾ ഒഴിവാക്കുന്ന പഴയ ഫോൺ മതി ക്യാമറയാക്കി മാറ്റാൻ.) ആദ്യം നിങ്ങളുടെ പുതിയ മൊബൈലില്‍ ആല്‍ഫ്രഡ് ക്യാമറ (Alfred DIY CCTV Home Camera) എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം മൊബൈല്‍ ഡിവൈസ് എന്നതു സെലക്ട് ചെയ്യുക അപ്പോൾ പെയര്‍ (Pair) എന്ന ഓപ്ഷൻ  വരും. 

ADVERTISEMENT

പഴയ ഫോണിലും ഇതേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോള്‍ നല്‍കിയ ഇമെയില്‍ ഐഡിയും പാസ്‌വേഡും തന്നെ നൽകി ലോഗിന്‍ ചെയ്യണം. ശേഷം വരുന്ന എല്ലാ പെര്‍മിഷനുകളും അലോ ചെയ്യണം. അപ്പോൾ പുതിയ ഫോണില്‍ പഴയ ഫോണിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം. (രണ്ടു ഫോണിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടായിരിക്കണം.)

അഥവാ ഫോണ്‍ റീ സ്റ്റാര്‍ട്ടായാല്‍ ആപ്ലിക്കേഷന്‍ തനിയെ വര്‍ക്ക് ചെയ്യാനും മോഷന്‍ ഡിറ്റക്‌ഷന്‍ അലര്‍ട്ട് ലഭിക്കാനുമുള്ള ഓപ്ഷനുകൾ കൂടി എനേബിളാക്കുക. പവര്‍ സേവിങ് മോഡ് ഓണ്‍ ആക്കിയാല്‍ ഡിസ്പ്ലെ ഓഫ് ആകുകയും ചാർജ് പെട്ടെന്നു തീരാതിരിക്കുകയും ചെയ്യും. 

ADVERTISEMENT

പുതിയ ഫോണിലും നോട്ടിഫിക്കേഷന്‍ എനേബിളാക്കാക്കുക. അപ്പോൾ ലൈവായി വിഷ്വല്‍സ് കാണാനും അവിടെയുള്ള ആളോടു സംസാരിക്കാനും വേണമെങ്കിൽ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്യാനും മുന്നറിയിപ്പായി സൈറന്‍ കേള്‍പ്പിക്കാനുമൊക്കെ സാധിക്കും. ഇവയ്ക്കെല്ലാമുള്ള ഓപ്ഷൻ പുതിയ ഫോണിലുണ്ടാകും.

കാർഡുണ്ടോ, കൂളാകാം

ഫ്ലൈറ്റ് വൈകി എയർപോർട്ടിൽ ബോറടിച്ചിരിക്കുമ്പോഴാകും വെറും രണ്ടു രൂപയ്ക്കു ലഭിക്കുന്ന പ്രീമിയം ഫൂഡും വിശ്രമസൗകര്യവുമുള്ള ലോഞ്ചുകളും കണ്ണിൽ പെടുക. പക്ഷേ, ഈ സൗകര്യം ലഭിക്കണമെങ്കില്‍ ചില പ്രത്യേക ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കയ്യില്‍ വേണം.

നമ്മുടെ കയ്യിലുള്ള കാര്‍ഡുകള്‍ക്ക് ഏതെല്ലാം എയര്‍ പോര്‍ട്ടില്‍ ലോഞ്ച് ആക്സസ് ഉണ്ടെന്നറിയാന്‍ വഴിയുണ്ട്. കാര്‍ഡ് ഇന്‍സൈഡര്‍ (Card Insider) എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്തു പേരും ഇമെയില്‍ ഐഡിയും നല്‍കുക. അപ്പോൾ വരുന്ന ഇന്റര്‍ഫേസിൽ ആഡ് യുവര്‍ കാര്‍ഡ് എന്നതിൽ നിന്നു നിങ്ങളുടെ കാര്‍ഡ് സെലക്റ്റ് ചെയ്യുക. (കാര്‍ഡ് നമ്പരോ മറ്റു വിവരങ്ങളോ നൽകേണ്ടതില്ല.) 

ഇനി എയര്‍പോര്‍ട്സ് എന്ന ടാബിൽ ഏത് എയര്‍പോര്‍ട്ടിലൂടെ ആണോ യാത്ര എന്നു സെലക്ടു ചെയ്തു കൊടുത്താൽ അവിടെ ഈ കാർഡുകൾക്കു ലോഞ്ച് ആക്സസ് ഉണ്ടോ എന്നറിയാം. (https://cardinsider.com/ എന്ന വെബ്സൈറ്റു വഴിയും വിവരങ്ങളറിയാം.)                            

Turn Your Old Phone into a DIY CCTV Camera:

Transform an old mobile phone into a DIY CCTV system using the Alfred Camera app for affordable home security. Discover how to leverage your ATM card for exclusive airport lounge access through the Card Insider app.

ADVERTISEMENT