കംപ്യൂട്ടറിനു തകരാർ സംഭവിച്ച് സേവ് ചെയ്ത ഫയൽ നഷ്ടപ്പെട്ടാലോ? വേണം പ്ലാൻ ബി..! Secure Your Office Files with Google Drive Backup
Mail This Article
ഓഫിസ് ജോലിക്കു വേണ്ടി ഫോണിലെ വിവിധ ടെക്നിക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഓഫിസ് ജോലിയിൽ സ്മാർട്ടാകാൻ ജിമെയിൽ ഐഡി ഉപയോഗിക്കുന്ന വിധമാണ് ഇക്കുറി. ഒപ്പം കൂട്ടുകാരുടെ മുന്നിൽ മിടുക്കരാകാനുള്ള ടെക്നിക്കും.
സേവ് ചെയ്യാം, തുറക്കാം
ഓഫിസിൽ വച്ചു വളരെ ബുദ്ധിമുട്ടി തയാറാക്കിയ ഒരു ഫയൽ കംപ്യൂട്ടറിൽ സേവ് ചെയ്തശേഷം പിന്നീട് കംപ്യൂട്ടറിനു തകരാർ സംഭവിച്ചു എന്നു കരുതുക (അങ്ങനെ സംഭവിക്കാതിരിക്കട്ടെ). കഷ്ടപ്പെട്ടു ചെയ്തുതീർത്ത ജോലികൾ വീണ്ടുമൊന്നു കൂടി ചെയ്യേണ്ടി വന്നാലോ. ഈ സാഹചര്യം ഒഴിവാക്കാനുള്ള പ്ലാൻ ബി അഥവാ ബാക്പ്ലാൻ ഫോളോ ചെയ്തോളൂ.
ഗൂഗിൾ ഡ്രൈവിന്റെ ഡെസ്ക്ടോപ് വെർഷൻ ഓഫിസ് കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക. ഒരു പുതിയ ജിമെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത ശേഷം ആഡ് ഫോൾഡർ (Add Folder) എന്നതിൽ ക്ലിക്ക് ചെയ്ത് ഓഫിസ് ഫയൽസ് എന്ന ഫോൾഡർ ക്രിയേറ്റ് ചെയ്യുക. തുടർന്നുള്ള സ്റ്റെപ്പുകൾ സ്കിപ് ചെയ്തശേഷം ഓക്കെ അമർത്തുക. ഓഫിസ് വർക്കുകൾ എല്ലാ ദിവസവും ഈ ഫോൾഡറിലേക്കു കൂടി സേവ് ചെയ്യുകയോ കോപ്പി ചെയ്യുകയോ ആണ് അടുത്ത ഘട്ടം. അത് ഓട്ടമാറ്റിക് ആയി ക്ലൗഡിലേക്ക് അപ്‌ലോഡ് ആയി സേവ് ആകും.
Drive.google.com എന്ന ലിങ്ക് വഴി എവിടെയിരുന്നും ഇതേ ജിമെയിൽ ഐഡി ഉപയോഗിച്ച് ഈ ഫയൽ തുറക്കാം. ഓഫിസ് കംപ്യൂട്ടറിനു കേടു വന്നാലും നിങ്ങൾ ഫിനിഷ് ചെയ്ത വർക്ക് അതുപോലെ നിങ്ങൾക്കു തിരികെ കിട്ടും. എവിടെയിരുന്നു വേണമെങ്കിലും ഫയൽ നോക്കാനും എ ഡിറ്റ് ചെയ്യാനും ഈ രീതി സഹായിക്കും.
ആപ്പിന് ഇഷ്ടമുള്ള ഐക്കൺ
ഫോൺ സ്ക്രീനിലെ വിവിധ ആപ്ലിക്കേഷനുകളുടെ ഐക്കണുകൾ എല്ലാവർക്കും ഒരുപോലെ തന്നെയാണ്. എന്നാൽ നമുക്ക് ഇഷ്ടമുള്ള ചിത്രം ആപ്ലിക്കേഷൻ ഐ ക്കണായി സെറ്റ് ചെയ്യാൻ കഴിയുമോ. ആൻഡ്രോയ്ഡ് ഫോണുകളിൽ ആപ്ലിക്കേഷൻ ഐക്കൺ മാറ്റി സെറ്റ് ചെയ്യാവുന്ന ഒരു വഴി പരിചയപ്പെടാം.
പഠിക്കാം പടിപടിയായി
എനി ഐക്കൺ (Any Icon) എന്ന ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഇത് ഓപ്പൺ ചെയ്യുമ്പോൾ ഫോണിലെ ആപ്ലിക്കേഷനുകൾ ലിസ്റ്റ് ചെയ്തു വരും. അതു സെലക്ട് ചെയ്ത ശേഷം എനി ഐക്കൺ ഗാലറിയിൽ നിന്നു ഇഷ്ടമുള്ള ചിത്രം സെലക്ട് ചെയ്യാം.
നമ്മുടെ ഫോൺ ഗാലറിയിലുള്ള ചിത്രങ്ങൾ സെലക്ട് ചെയ്ത് ഐക്കണായി ഉപയോഗിക്കാനുള്ള ഓപ്ഷനുമുണ്ട്. അതുമല്ലെങ്കിൽ ആപ്ലിക്കേഷനിലെ ക്യാമറ വഴി തത്സമയം ചിത്രമെടുക്കാം.
അതിനു ശേഷം സ്ക്രീനിലെ ഓപ്ഷൻ 2 എന്നതിൽ ക്ലിക്ക് ചെയ്താൽ ആ ചിത്രം ആപ്ലിക്കേഷൻ ഐക്കണായി ഹോം സ്ക്രീനിൽ സേവ് ചെയ്യാനുള്ള ഓപ്ഷൻ വരും. അതു സെലക്ട് ചെയ്താൽ ഐക്കൺ ഹോം സ്ക്രീനി ൽ സേവ് ആകും. ഇനി കൂട്ടുകാർക്കൊപ്പം പോകുമ്പോഴോ മറ്റോ സെലിബ്രിറ്റികളുടെ മുഖം ഐക്കണായി സേവ് ചെയ്ത ഫോൺ കാണിച്ചോളൂ.