മൊബൈൽ ഫോൺ പണം കളയുമോ? ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Essential Mobile Phone Usage Tips for Everyone
Mail This Article
മൊബൈല്‍ ഫോണുകള്‍ ഇപ്പോൾ നമ്മുടെ സന്തസഹചാരിയാണ്. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെ കയ്യകലത്തു മൊബൈല്‍ ഇല്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥയാണ്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ വരെ മൊബൈല്‍ കൂടെ കൂട്ടുന്നവരുമുണ്ട്. മൊബൈൽ ഫോൺ പണം കളയുമോ? ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.
∙ മൊബൈൽ ഫോൺ സുരക്ഷയ്ക്കു പ്രാധാന്യം നൽകുക. ഫോൺ സ്ക്രീൻ സംരക്ഷിക്കാൻ ടെംപേഡ് ഗ്ലാസ് അല്ലെങ്കിൽ സ്ക്രീൻ ഗാർഡ് നിർബന്ധമായും ഒട്ടിക്കുക. ഫോൺ അബദ്ധത്തിൽ നിലത്തു വീണാൽ പൊട്ടിപ്പോകാതിരിക്കാൻ ഗുണമേന്മയുള്ള കവർ തന്നെ ഉപയോഗിക്കണം. ഹൈബ്രിഡ് കെയ്സസ് നല്ലതാണ്.
∙ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്താവുന്ന സാഹചര്യത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ എടുക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുക. വീട്ടിൽ ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ മൊബൈൽ കണക്‌ഷൻ തന്നെ ധാരാളം. അതല്ല, രണ്ടിലേറെ അംഗങ്ങളും അവരെല്ലാം സ്മാർട്ട് ഫോൺ ഉപയോക്താക്കളും ആണെങ്കിൽ വൈഫൈ കണക്‌ഷനോ ബ്രോഡ് ബാൻഡോ ആയിരിക്കും ലാഭം.
∙ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കുക. മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കാനും യൂട്യൂബ് വിഡിയോസ് കാണാനും ഡേറ്റ അധികം ചെലവാകും. കുട്ടികളുടെ ആരോഗ്യത്തിനും മൊബൈൽ ഫോണിന്റെ അമിതോപയോഗം ദോഷകരമാണെന്നു തിരിച്ചറിയുക.
∙ രണ്ട് സിം കാർഡുകൾ കയ്യിൽ കരുതുന്നതു നല്ലതാണ്. തമ്മിൽ താരതമ്യം ചെയ്തു ചെലവു കുറഞ്ഞ രീതിയിൽ മികച്ച പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഇതു സഹായിക്കും.
∙ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കമ്പനി നൽകുന്ന ചാർജർ തന്നെ ഉപയോഗിക്കുക. മറ്റ് ചാർജർ ഉ പയോഗിച്ചാൽ ബാറ്ററി കേടാകാന്‍ സാധ്യത കൂടുതലാണ്. വോൾട്ടേജിൽ വ്യതിയാനമുള്ള സമയത്തു മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കരുത്.
∙ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. പ്രത്യേകിച്ച് നെറ്റ്‌വര്‍ക്ക് ഓണ്‍ ആയിരിക്കെ. ബാഗില്‍ മൊബൈല്‍ സൂക്ഷിക്കുന്നതിനെക്കാള്‍ ഏഴിരട്ടിയാണ് ഈ സമയം റേഡിയേഷന്‍ നിങ്ങളിലേക്ക് പ്രവഹിക്കുന്നത്. റെഡിയേഷനും ട്യൂമര്‍ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. ഡിഎന്‍എയില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്താന്‍ റേഡിയേഷന് സാധിക്കും. ഇത് വന്ധ്യത ഉൾപ്പെടെ പലതരം രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും.