‘ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം, ഇനി പാട്ടു കേട്ട് ചാർജ് എത്രയെന്നു തിരിച്ചറിയാം’; സൂപ്പര്‍ ട്രിക്കുകൾ Effortless File Sharing with Google Messages
Mail This Article
സ്മാർട്ട് ആയി സ്മാർട്ട് ഫോൺ ഉപയോഗിക്കാനാകാത്തതിനു കാരണം ഒന്നു തന്നെയാണ്, പല സെറ്റിങ്സും അറിയില്ല. ഫയൽ ഷെയറിങ്ങിലും ചാർജിങ്ങിലും അൽപം രഹസ്യം സൂക്ഷിക്കുന്നതിനുമുള്ള മൂന്നു ട്രിക്കുകൾ പഠിക്കാം.
ഗൂഗിൾ മെസേജസ്
ഏതു ഡിവൈസില്‍ നിന്നും ഏതു ഡിവൈസിലേക്കും ഹൈ സ്പീഡില്‍ ഫയലുകള്‍ അയയ്ക്കാനുള്ള വഴി പഠിക്കാം. ആദ്യത്തെ ഫോണില്‍ ഗൂഗിള്‍ മെസേജസ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതു ഡീഫോള്‍ട്ട് മെസേജ് ആപ്പായി സെറ്റ് ചെയ്യുക. മെനുവില്‍ നിന്നു ഡിവൈസ് പെയറിങ് സിലക്ട് ചെയ്തു ക്യൂആര്‍ കോഡ് സ്കാനര്‍ ഓപ്ഷന്‍ എടുക്കുക.
ഇനി രണ്ടാമത്തെ മൊബൈലിലോ കംപ്യൂട്ടറിലോ മെസേജസ്.ഗൂഗിള്‍.കോം/വെബ് എന്ന ഈ അഡ്രസ് ഓപ്പണാക്കുക. റിമംബര്‍ ദിസ് കംപ്യൂട്ടര്‍ എന്നതു കൂടി എനേബിളാക്കിയ ശേഷം വരുന്ന ക്യൂആര്‍ കോഡ് ആദ്യ മൊബൈലിലെ ക്യൂആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ചു സ്കാന്‍ ചെയ്യുക. ഇപ്പോള്‍ ആദ്യത്തെ മൊബൈലിലെ മെസ്സേജുകളെല്ലാം രണ്ടാമത്തെ മൊബൈലില്‍ കാണാം. അവയ്ക്കു മറുപടി ടൈപ് ചെയ്ത് അയച്ചാല്‍ അതു തത്സമയം ആദ്യത്തെ മൊബൈലിലും സെന്റ് ആകുന്നതു കാണാം.
ഹൈഡ് ആൻഡ് സീക്
ചില ആപ്പുകള്‍ ഓഫിസിലെത്തുമ്പോള്‍ ഹൈഡ് ആവണമെന്നും വീട്ടിലെത്തിയാല്‍ ഷോ ചെയ്യണമെന്നും ആഗ്രഹമുണ്ടോ? ആ ട്രിക്ക് (ഐഫോണില്‍ മാത്രം) ഇതാ.
കേപ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു പെര്‍മിഷനുകളും ലൊക്കേഷനും അലൗ ചെയ്യുക. ഇനി ഹോം സ്ക്രീനിലെ ആപ്പ് ഗ്രൂപ്പില്‍ ടാപ് ചെയ്ത് മൂന്ന് ആപ്പുകള്‍ സെലക്ട് ചെയ്തു നല്‍കുക. (അതില്‍ കൂടുതല്‍ ആഡ് ചെയ്യാന്‍ പണം കൊടുക്കണം.)
സോണ്‍സ് എന്നതു സെലക്ടു ചെയ്ത് സേഫ് സോണില്‍ വീടിന്റെയും റെസ്ട്രിക്റ്റഡ് സോണില്‍ ഓഫിസിന്റെയും ലൊക്കേഷന്‍ ആഡ് ചെയ്യുക. ഇത്രയും ചെയ്താൽ പിന്നെ വീട്ടിൽ നിന്ന് ഓഫിസിലെത്തുമ്പോഴേക്കും നമ്മൾ സെലക്ട് ചെയ്ത മൂന്ന് ആപ്ലിക്കേഷനുകളും തനിയെ ഹൈഡാകും.
ചെയ്ഞ്ചിങ് ടോൺ
ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴും ചാര്‍ജറില്‍ നിന്നു ഡിസ്കണക്ട് ചെയ്തിരിക്കുമ്പോഴും രണ്ടു വ്യത്യസ്ത ടോണുകള്‍ കേള്‍ക്കുന്ന രീതിയില്‍ സെറ്റ് ചെയ്താലോ. ഇതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണു ബാറ്ററി സൗണ്ട് നോട്ടിഫിക്കേഷന്‍.
ആപ്ലിക്കേഷൻ ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം ഹോം സ്ക്രീനിലെ പ്ലസ് ബട്ടന്‍ അമര്‍ത്തുക. കണക്റ്റഡ് എന്നതു സെലക്ടു ചെയ്ത് ഓഡിയോ ഫയലിനു താഴെയുള്ള ഫയല്‍ എക്സ്പ്ലോറര്‍ വഴി ഒരു എംപി3 ഫയല്‍ സെലക്ടു ചെയ്തു സേവ് അമര്‍ത്തുക.
ഒരിക്കല്‍ കൂടി പ്ലസ് അമര്‍ത്തി ഡിസ്കണക്റ്റഡ് എന്നത് സെലക്ടു ചെയ്തു മറ്റൊരു പാട്ട് ആഡ് ചെയ്തു സേവ് ചെയ്യുക. ബാറ്ററി ലെവൽ മാറുന്നതിനനുസരിച്ചും ടോണുകൾ സെലക്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇനി പാട്ടു കണ്ട്, അല്ല കേട്ടു ചാർജ് എത്രയെന്നു തിരിച്ചറിയാം.