ADVERTISEMENT

ഒളിച്ചോട്ടം ലൈവ് വിഡിയോയിലൂടെ ലോകത്തെ അറിയിച്ച കമിതാക്കളായിരുന്നുകുറച്ച് നാൾ മുമ്പ് സോഷ്യൽ മീഡിയയിലെ ‘താരങ്ങൾ.’ പ്രണയത്തിനു വിലങ്ങു തടിയായി നിന്ന വീട്ടുകാരെ വിട്ട് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച വിദ്യാർത്ഥിനിയായിരുന്നു കഥയിലെ നായിക. വീട്ടുകാരുടെ ടോർച്ചർ മടുത്ത് ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നതായിരുന്നു കഥാസാരം. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കഥമാറി. ഒരു വിശ്വാസത്തിന്റെ പുറത്ത് അതും വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തു വിടും എന്ന നിബന്ധനയിൽ ഷൂട്ട് ചെയ്ത വിഡിയോ പുറത്തു വിട്ട് തന്നെ കാമുകൻ വഞ്ചിച്ചുവെന്ന വാദവുമായി പെൺകുട്ടിയെത്തി.

എന്നാൽ ഒളിച്ചോട്ടം ഫെയ്സ്ബുക്കിലാക്കിയ കഥ ഇവിടെ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച ഒളിച്ചോട്ട കഥ ഹ്രസ്വചിത്ര രൂപത്തിലാക്കിയിരിക്കുകയാണ് ഒരു കൂട്ടം പേർ. സുഖിയൻ എന്ന പേരിലാണ് ഷോർട്ട് ഫിലിം കാഴ്ചക്കാർക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. ഗാനപ്രിയ, സനൂപ്, ദിപിൻ, ജയമോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജയമോഹനാണ് ചിത്രത്തിന്റെ ആശയവും ആവിഷ്ക്കാരവും.

ADVERTISEMENT

എന്തായാലും ചിരിയും ചിന്തയും വിതറിയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT