ADVERTISEMENT

കയ്യിലൊരു കുട്ടിപെൻസിൽ വച്ചുതന്നാൽ എന്തൊക്കെ ചെയ്യും? തിരുവനന്തപുരം ജില്ലയിലെ പൂവാർ സ്വദേശി നൗഫലിനോടാണ് ചോദ്യമെങ്കിൽ ഉത്തരം പറഞ്ഞുകേൾപ്പിക്കില്ല, പകരം വരച്ചു കാണിക്കും. കാണം ചിത്രരചനയാണ് നനൗഫലിന്റെ മാസ്റ്റർ പീസ്. ലോക്ഡൗൺ കാലത്ത് നൗഫൽ വരച്ച രസികൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലുമെല്ലാം ട്രെന്റിങ്ങാണ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധിപ്പേരാണ് ‘കുട്ടിപെൻസിൽ’ എന്ന പേജിലൂടെ നൗഫലിന്റെ വരയുടെ ആരാധകരായി മാറിയിരിക്കുന്നത്. ചിത്രരചനയിലൂടെ കോവിഡ് ബോധവത്കരണം എന്ന ലക്ഷ്യം ഏറ്റെടുത്തിരിക്കുന്ന ഈ ചിത്രകാരൻ ചിത്രരചന എങ്ങുനിന്നും പഠിച്ചിട്ടില്ല.

noufal5

‘ചേച്ചിമാരായ സജീനയും അഫ്നയും ചെറുപ്പം മുതൽക്കേ നന്നായിട്ട് വരയ്ക്കുമായിരുന്നു. അവരുടെ വരയാണ് എനിക്ക് പ്രചോദനമായത്. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്ന സമയംം മുതൽ ഞാൻ വരച്ചു തുടങ്ങി. ചുറ്റുപാടും കാണുന്ന വസ്തുക്കളൊക്കെ പേപ്പറിൽ പകർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. രാവിലെ സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ ആദ്യം ബാഗിലെടുത്ത് വയ്ക്കുന്നത് ഡ്രോയിങ് ബുക്കാണ്. എപ്പോഴും കയ്യിൽ ഉണ്ടാകുമായിരുന്ന രണ്ട് വസ്തുക്കളാണ് ഡ്രോയിങ് ബുക്കും പെൻസിലും. സ്കൂളിലെ ടീച്ചർമാരൊക്കെ നല്ല സപ്പോർട്ടാണ് തന്നത്. സ്കൂൾ കലോൽസവത്തിന് കാർട്ടൂണിലും പെയിന്റിങ്ങിലും മൽസരിച്ച് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

noufal6
ADVERTISEMENT

പ്ലസ് ടൂ കഴിഞ്ഞ് എന്ത് പഠിക്കണമെന്ന കാര്യത്തിൽ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. ഡിഗ്രിക്ക് മൾട്ടി മീഡിയ തന്നെ തിരഞ്ഞെടുത്തു. അതിനു ശേഷം ഒരു പരസ്യ ഏജൻസിയിൽ ജോലി കിട്ടി. ജോലിക്ക് കയറിയതിനു ശേഷം വരയൊക്കെ കുറഞ്ഞു. പിന്നീട് ലോക്ഡൗൺ സമയത്താണ് വീണ്ടും വരയ്ക്കാൻ പെൻസിൽ കയ്യിലെടുത്തത്.’

തിരുവനന്തപുരം ജില്ലയിലെ പൂവാറാണ് നൗഫലിന്റെ സ്വദേശം. സോഷ്യൽ മീഡിയയിൽ സ്റ്റാറായതിന്റെ ക്രെഡിറ്റും നൗഫൽ പൂവാറിനാണ് കൊടുക്കുന്നത്.

noufal3
ADVERTISEMENT

‘പൂവാറിനെക്കുറിച്ച് ഒരു ചിത്രം വരയ്ക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി കുറെ റിസർച്ച് നടത്തി. നാടിന്റെ പ്രത്യേകതകളെല്ലാം ചേർത്താണ് ചിത്രം വരച്ചത്. ആദ്യം ചാർട്ട് പേപ്പറിൽ വരച്ച ചിത്രം പിന്നീട് ഡിജിറ്റൽ വരയാക്കി മാറ്റി. ആ ചിത്രം എല്ലാവർക്കും ഇഷ്ടമായി. ഒരുപാട് അഭിനന്ദനം ലഭിച്ചു. കൂടുതൽ ചിത്രങ്ങൾ വരയ്ക്കാനുള്ള പ്രചോദനം അങ്ങനെയാണ് കിട്ടിയത്. ആടുജീവിതം ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജിന്റെ താടി സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അങ്ങനെയൊരു ചിത്രം വരച്ചു. പിന്നീട് വരച്ചതെല്ലാം കോവിഡ് 19 ബോധവത്കരണത്തിനു വേണ്ടിയായിരുന്നു. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു. ട്രോളുകളിലൂടെ നമുക്കേറെ സുപരിചിതരായ ഹാസ്യ കഥാപാത്രങ്ങളെയാണ് കൂടുതലും വരച്ചത്. സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകൻ, സലീം കുമാർ, എന്നിവരെ വരയ്ക്കാനാണ് ഏറ്റവുമിഷ്ടം. നമ്മുടെ വരയിലൂടെ ഒരാളെയെങ്കിലും ബോധവത്കരിക്കാൻ സാധിച്ചാൽ അതൊരു വിജയമല്ലേ.

noufal4

സോഷ്യൽ മീഡിയയിലും നേരിട്ടുമായി നിരവധിപ്പേർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. നാട്ടിലൊക്കെ ആളുകൾ എന്നെ തിരിച്ചറിയുന്നു. ഇതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ലോക്ഡൗൺ അവസാനിച്ച് വീണ്ടും എല്ലാം പഴയപടിയായാലും വര നിർത്തില്ല. ഇനിയുമൊരുപാട് വരയ്ക്കണം. പൂവാറിന്റെ ചിത്രം വരച്ചതുപോലെ കേരളത്തിന്റെ ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അത് കേരളപ്പിറവി ദിനത്തിൽ പബ്ലിഷ് ചെയ്യും.

noufal2
ADVERTISEMENT

 

വീട്ടിൽ ഉപ്പ സുലൈമാനും ഉമ്മ ഷാജിത ബാനുവും പെങ്ങൻമാരുമെല്ലാം ഫുൾ സപ്പോർട്ടാണ്. പ്ലസ് ടൂ കഴിഞ്ഞ് മൾട്ടി മീഡിയ പഠിക്കാനിറങ്ങിയപ്പോൾ വീട്ടുകാർക്ക് ചെറിയൊരു സംശയമുണ്ടായിരുന്നു, എന്റെ ഭാവി എന്താകുമെന്ന്. പക്ഷേ, ഇപ്പോള്‍ അവരെല്ലാം ഹാപ്പിയാണ്. അതുകൊണ്ട് ഞാനും ഹാപ്പി.’

ADVERTISEMENT