ADVERTISEMENT

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ‘ഭയരഹിത ലൈംഗികത’യിലേക്ക് നമ്മുടെ സമൂ ഹം എത്തിയിട്ടുണ്ടല്ലോ? വിഡിയോ കോളിലൂടെയും മറ്റുമുള്ള വെർച്വൽ സെക്സ് ഉള്‍പ്പെടെ. ഇത് സമൂഹത്തെ എങ്ങനെയാണു ബാധിക്കുന്നത്?

ഭയരഹിത ലൈംഗികത എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല. ‘അജ്ഞാത ലൈംഗികത’ എന്ന് വിളിക്കുന്നതാണു കൂടുതൽ ഉചിതം. അമേരിക്കയിൽ മൊബൈൽ ഫോൺ വ്യാപകമാകുന്ന കാലത്ത് ‘ദ് ന്യൂയോർക്കർ’ പോലെയുള്ള മാസികകളിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒറ്റ ദിവസത്തെ പങ്കാളികൾ’ എന്നാണ്  ഈ സ്ഥിതിവിശേഷത്തെ വിശേഷിപ്പിച്ചത്. ‘കാഷ്വൽ സെക്സ്’ ഒരുകാലം വ രെ പല രാജ്യങ്ങളെയും വേട്ടയാടിയിരുന്ന ദുർഭൂതമായിരുന്നു. എയ്‍ഡ്സ് പോലെയുള്ള മാരകരോഗങ്ങൾ വന്നതിനുശേഷമാണ് ഇതിനു ശമനമുണ്ടായത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന സ്വയംഭോഗലൈംഗികത എന്നു വിശേഷിപ്പിക്കാം. 

ADVERTISEMENT

മുന്നേ സൂചിപ്പിച്ച അസംതൃപ്തി തന്നെയാണ് ഇതിനുള്ള കാരണം. ഈ ലൈംഗിക അതൃപ്തി അടിമത്തത്തിനു കാരണമാകുന്നു. ഇത്തരം ബന്ധങ്ങൾ താൽക്കാലിക സുഖം മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും അത് അപകടകരമാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നുമില്ല. മലയാളികൾ ഉൾപ്പെടുന്ന നമ്മുടെ സമൂഹവും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. 

ഫിലിപ്പൈൻസിൽ നിന്ന് എന്നെ വിളിക്കാറുള്ള ഒരു യുവതി പറഞ്ഞത്, അവരുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ കൂടുതൽ പേരും മലയാളി യുവാക്കളാണ് എന്നാണ്. ആണും പെണ്ണും വിവാഹിതരും അവിവാഹിതരും ഒക്കെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പങ്കാളികളിലൊരാള്‍ ഈ കുടുക്കില്‍പെട്ടാല്‍ അവിടെ ദാമ്പത്യ ലൈംഗികത പരാജയമായിരിക്കും.

ADVERTISEMENT

വിവാഹത്തിനു മുൻപുള്ളതും വിവാഹേതരവുമായ ധാരാളം ലൈംഗിക ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നില്ലേ... ?

അതേ. ഇപ്പോഴതു കൂടുതലാണ്. ഒരു പങ്കാളിയിൽ പലരും ലൈംഗിക തൃപ്തി കണ്ടെത്തുന്നില്ല. കാമുകൻ, കാമുകി, രണ്ടാം ഭാര്യ, ഭർത്താവ്... അങ്ങനെ ഒന്നിലധികം പങ്കാളികൾ  ലൈംഗികജീവിതത്തിലേക്കു കടന്നുവരുന്നു. മലയാളി സമൂഹവും ഇതിൽ നിന്നു വ്യത്യസ്തമല്ല. 

ADVERTISEMENT

പരസ്ത്രീ– പരപുരുഷബന്ധങ്ങൾ മുൻപും നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ബ ന്ധങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത സ്വീകാര്യത കൈവന്നിരിക്കുന്നു. ‘ഇതും ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട്.’ എന്നൊരു മനോഭാവമാണ് ഇതിനു കാരണം.  

സുഖവും ലഹരിയും ജീവജാലങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നവയാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോ ൾ ഇതു രണ്ടും അന്വേഷിച്ചു പോകാനുള്ള  പ്രവണതയും ഉണ്ടാകും. സമൂഹത്തിൽ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന സാമ്പത്തികാഭിവൃദ്ധി ഇത്തരം സുഖാന്വേഷണത്തിലേക്കു നയിക്കുന്നു. 

സോഷ്യൽ മീഡിയയാണ് പരബന്ധങ്ങൾക്കു മറ്റൊരു കാരണം. ഉദാഹരണത്തിന് സ്കൂൾ, കോളജ് കാലത്തുള്ള ചില സൗഹൃദകൂട്ടായ്മകൾ പോലും പരബന്ധങ്ങൾക്കു കാരണമാകുന്നതും അതുമൂലമുണ്ടാകുന്ന ദാമ്പത്യപ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും വർധിക്കുന്നതായി കേരളപൊലീസ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. മാത്രമല്ല, വിവാഹമോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുന്ന കേസുകളിൽ പരബന്ധം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

പോണ്‍ വിഡിയോകള്‍ക്കു പലരും അടിമകളാണ്. സ്ക്രീനിൽ കാണുന്ന സെക്സും സ്വന്തം കിടപ്പറയിലെ സെക്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതുകൊണ്ടാണോ പലരും ലൈംഗികകാര്യങ്ങളിൽ അസംതൃപ്തരാകുന്നത്? 

സ്ക്രീനിലെ ലൈംഗികതയും സ്വന്തം കിടപ്പുമുറിയിലെ ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പലർക്കും മനസ്സിലാകാത്തത് പ്രധാനപ്പെട്ട പ്രശ്നമാണ്. അശ്ലീല വിഡിയോകൾ കാണുന്നവര്‍ ഈ വിഡിയോയിൽ കാണുന്ന അഭിനേതാക്കളുമായി അവരുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നു. ഇതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും. അത്തരം വിഡിയോകളിൽ അവർ അഭിനയിക്കുകയാണ് ജീവിക്കുകയല്ല. അത് താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്.

സിനിമയിലെ നായകൻ നാലുപേരെ ഇടിച്ചുവീഴ്ത്തുന്നു. നിങ്ങൾക്ക് അതുപോലെ നാലുപേരെ ഒറ്റയ്ക്ക് ഇടിച്ചുവീഴ്ത്താൻ കഴിയുമോ? ഇതുപോലെയാണു ലൈംഗികവിഡിയോകളുടെ കാര്യവും. ‘റീൽലൈഫ്’, ‘റിയൽലൈഫ്’ എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് കഴിയണം ആളുകൾ യഥാർഥമല്ലാത്ത പ്രതീക്ഷകൾ പുലർത്തുന്നുവെങ്കിൽ, അവരുടെ ജീവിതപങ്കാളികളുമായുള്ള ലൈംഗിക ബന്ധത്തിൽ സുഖം തോന്നില്ല. ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം കൃത്യമായി ലഭിക്കാത്തതിന്റെ ദൂഷ്യഫലം കൂടിയാണിത്.

കടപ്പാട്: പ്രമുഖ സെക്സോളജിസ്റ്റ്- ഡോ. ഡി. നാരായണറെഡ്ഡി, ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ

ADVERTISEMENT