ADVERTISEMENT

ടാ, ഹീ ഗേവ് മീ ദ് വൈബ്.

ബട്ട് ഹീ ഈസ് ഓൾ റെഡ് ഫ്ലാഗ്സ്!

ADVERTISEMENT

ഹീ ഈസ് സ്ലേയിങ് ഇൻ ഹിസ് വർക്സ്. ഹീ ഹാസ് ബിൽറ്റ് ഗുഡ് ക്ലൗട്ട് ടൂ...

ആഹാ എന്നിട്ട്? നോ ക്യാപ്.

ADVERTISEMENT

എന്നിട്ടെന്താ? ഹീ ഗോസ്റ്റഡ്. ഐ മസ്റ്റ് ബി ഡെലുലു സൊലുലു!

അടുക്കളയിൽ വെള്ളയപ്പം ചുട്ടോണ്ടു നിന്ന സൂസമ്മ പിള്ളേർടെ ഡെലുലു സൊലുലു കേട്ടു. എന്താണീശോ ‘ലേലു അല്ലു’ എന്ന് ആത്മഗതം ചെയ്തുക്കൊണ്ട് അവർ ഡൈനിങ് റൂമിലേക്ക് നടന്നു. എന്തോ കൂലങ്കഷമായി ചർച്ച ചെയ്യുകയാണ് സൂസമ്മയുടെ മക്കളായ ഇസബെല്ലയും മാത്തനും. കോളജ് പിള്ളേരാണ് രണ്ടാളും. കൂടാതെ ‘ജെൻസി’(Gen Z) കളും. ഈ ന്യൂജെനറേഷനേ...

ADVERTISEMENT

അപ്പൊ ആം ഫിന്ന ഓർഡർ സം ഫൂഡ്. ഇസബെല്ല, വാണ്ട് എനിതിങ്?

ദാറ്റ്സ് ഗ്യാസ്! സെഡ് സീൻ മാറട്ടെ. ഫൂഡ് അടിക്കാം...

ഗ്യാസ് എന്നു കേട്ട സൂസമ്മ വന്ന സ്പീഡിൽ തിരികെ ഓടി, ഗ്യാസ് ഓഫ് ആണ്. അപ്പൊ ഇത് ആ ഗ്യാസ് അല്ല.

കുറച്ചു കാലമായി മക്കളുടെ സംസാരവും ഭാഷയും ശൈലിയുമൊന്നും പാവം സൂസമ്മയ്ക്കു പിടികിട്ടുന്നില്ല. ‘‘എനിക്കെങ്ങും മേലാ രണ്ടിന്റേം ഇടയിൽക്കിടന്നിങ്ങനെ പൊട്ടിയാകാൻ.’’ കയ്യിലിരുന്ന തവി ഒന്ന് ഓങ്ങി സൂസമ്മ ശബ്ദം കനപ്പിച്ചു.

‘‘ അമ്മച്ചി, മെന്റ് ബി ആണോ?’’, ഇസബെല്ല ചിരിയടക്കി ചോദിച്ചു

‘‘ മെന്റലോ? ആർക്കാടീ മെന്റൽ?’’ സൂസമ്മയ്ക്കു സകല പിടിയും വിട്ടു തുടങ്ങി എന്ന് ജെൻ സി കുട്ടികൾക്കു മനസ്സിലായി. ഇനിയിപ്പോ അമ്മച്ചിക്കു പറയാനുള്ളതു കേട്ടേ പറ്റൂ. അമ്മച്ചിയാണേൽ കഷ്ടിച്ച് ഇൻസ്റ്റഗ്രാം വരെ എത്തിയിട്ടേ ഉള്ളൂ. അതു തന്നെ പരുങ്ങലിലാണ്.

‘‘ഭാഷ അറിയാത്തവനെ മുന്നിൽ നിർത്തി കളിയാക്കുന്നതുപോലെ ബോറു പരിപാടി വേറെയില്ല. അതുകൊണ്ട് ഞാൻ ഉറപ്പിച്ചു തന്നാ. നീയൊക്കെ എന്തുവാ പറയുന്നേ എന്നെങ്കിലും അറിയണമല്ലോ?’’

‘‘ ഒാകെ ബൂമർ ഏതൊക്കെ വാക്കുകളാ, അമ്മച്ചി ചോദിച്ചോ...’’ മാത്തൻ പറഞ്ഞു.

പണ്ട് നിങ്ങളു രണ്ടും സംസാരിച്ചു തുടങ്ങുന്നേനു മുൻപ്, ചില ശബ്ദങ്ങൾ മാത്രമാണു പുറത്തേക്കു വരുന്നേ. എ ന്തായിരുന്നു നിങ്ങൾടെ മനസ്സിലെന്നു ഞാൻ കൃത്യമായി കണ്ടുപിടിക്കും. വലുതാകും തോറും നീയൊക്കെ എന്നാ പറയുന്നേന്നു ഡിക്‌ഷ്നറിയിലും കാണത്തില്ലല്ലോ. ഈ സിറ്റ്വേഷൻഷിപ്, ബ്രെഡ് ക്രംപിങ്, ക്രിഞ്ച്...

‘‘ശ്ശേ... അമ്മച്ചി ഇങ്ങനെ ച്യൂഗി ആവല്ലേ. നമുക്ക് സെറ്റ് ആക്കാം’’ ഇസബെല്ല സൂസമ്മയുടെ തോളിൽത്തട്ടി.

.ബൂം ബൂം ബൂമർ

‘‘ഞാൻ ഒാകെ ബൂമർന്നു പറഞ്ഞപ്പം ബൂമർ ബബിൾഗം അല്ലേ അമ്മ ഓർത്തെ? ’’മാത്തൻ ചോദിച്ചു

‘‘അതേ കൊച്ചേ. പണ്ട് എന്തോരം തിന്നതാ. എന്നാ രസവാരുന്നു. സൂസമ്മ സ്കൂൾ കാലത്തിലേക്കു കാലെടുത്തു വച്ചതും പിള്ളേര് ബഹളംകൂട്ടി, ‘‘എന്റെ ക്രിഞ്ച് മഞ്ചൂ... അല്ല അമ്മച്ചി. തള്ള വൈബ് ഇറക്കല്ലേ...’’

‘‘ഇപ്പൊ കുറേ എണ്ണം ഇറങ്ങീട്ടുണ്ട് അമ്മമാരും അമ്മായിമാരുമൊക്കെ തള്ള വൈബ് ആണെന്നും പറഞ്ഞ്. പഴുത്തില വീഴുമ്പോ പച്ചിലകൾ ചിരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട് കേട്ടോ. മറക്കണ്ട’’ സൂസമ്മയ്ക്ക് ദേഷ്യോം സങ്കടോം എല്ലാം കൂടിയിങ്ങ് വന്നു.

‘‘അമ്മ ഒന്നു സമാധാനത്തോടെ കേൾക്ക്. നമ്മളെ മ റ്റൊരാൾ എന്തെങ്കിലും പറഞ്ഞ് കളിയാക്കുകയോ ഇൻസൾട്ട് ചെയ്യുകയോ ചെയ്യുമ്പോൾ തിരിച്ചു പറയുന്ന വാക്കാണ് ‘ഓക്കെ ബൂമർ’. ‘ക്ലാപ് ബാക്ക്’ എന്ന വാക്കും ഉപയോഗിക്കാറുണ്ട്. ഒരു തരത്തിൽ കളിയാക്കൽ തന്നെയാണിത്,’’ മാത്തൻ ചിരിച്ചു. ‘‘മെന്റ് ബി എന്നുവച്ചാൽ മെന്റൽ ബ്രേക് ഡൗൺ.’’

ലേലുഅല്ലു അല്ല, ഡെലുലു സൊലുലു

new-genz-slang

‘‘ ഇവളിപ്പൊ ഒരു ലേലു അല്ലു പറഞ്ഞല്ലോ അതെന്തിനാ?’’ സൂസമ്മയുടെ അടുത്ത സംശയമെത്തി.

ലേലു അല്ലുവോ? കുട്ടികൾ പരസ്പരം നോക്കി. ‘‘ആ പറഞ്ഞു അതു കേട്ടിട്ടാ ഞാൻ ഇങ്ങോട്ടു വന്നത്.’’ സൂസമ്മ തറപ്പിച്ചു പറഞ്ഞു.

‘‘ അത് ലേലു അല്ലു അല്ല ഡെലുലു സൊലുലു ആണ്. തെറ്റിധാരണ, മിഥ്യാബോധം എന്നതിന്റെ ജെൻസി വാക്കാണ് ഡെലുലു.’’ മാത്തൻ തിരുത്തി.

‘‘ഓ അതു ശരി. എന്ത് ഡെലുലു ആടാ നിന്റെ ചേച്ചിക്ക് പറ്റിയെ?’’ സൂസമ്മ ഡെലുലുവിനു പിന്നാലെ പോയി.

‘‘ അമ്മയ്ക്ക് പഠിക്കണമെങ്കിൽ ക്ലാസിൽ ശ്രദ്ധിച്ചിരിക്ക്. പ്രധാനപ്പെട്ട സംഗതികൾ പിന്നാലെ വരുന്നുണ്ട്.’’ ഇസബെല്ല വിഷയം നൈസായിട്ട് മാറ്റി.  

‘‘കുറച്ചു മുന്നേ നീ പൂച്ചയ്ക്കിടാൻ പറ്റിയ പേരു പോലെ എന്തൊ ഒന്നു പറഞ്ഞല്ലോ, എന്തുവാരുന്നു? ’’

‘‘ ച്യൂഗി ആണോ? ഔട്ട് ഓഫ് ഫാഷൻ എന്നൊക്കെ പറയില്ലേ. ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത വസ്തുക്കളേയും ആളുകളേയും ച്യൂഗി എന്നു പറയും.’’ സൂസമ്മടെ മുഖം മാറി. പക്ഷേ, അതു മനസ്സിലായില്ലെന്ന മട്ടിൽ മാത്തൻ തുട ർന്നു.

 ‘‘ ദാ നോക്കൂ, അമ്മച്ചിയുണ്ടാക്കിയ ഓംലെറ്റ്. ദിസ് ഓംലെറ്റ് ഈസ് ബസിങ് എന്നു പറയുമ്പോ അമ്മച്ചിക്കു തോന്നും ഞാൻ കളിയാക്കുവാണെന്ന്. പക്ഷേ ,നല്ല രുചിയുണ്ട് എന്നാണു ഞാൻ ഉദ്ദേശിച്ചത്. ’’ ഭക്ഷണവുമായി ബന്ധപ്പെട്ട ചില വാക്കുകള്‍ പറയാമെന്നായി ഇസബെല്ല.

ഞാൻ ഏറ്റു എന്നല്ല ഈ ‘ഏറ്റ്’

‘‘കഴിച്ചു എന്നാണ് ‘ഏറ്റ്’ എന്ന വാക്കിന്റെ ഇംഗ്ലിഷ് അർഥമെങ്കിലും ഒരു കാര്യം ഗംഭീരമായി ചെയ്തു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഷീ ഏറ്റ് ദ് ഷോ ലാസ്റ്റ് ഡേ എന്ന് പറയാം. ‘ലെറ്റ് ഹിം കുക്ക്’ എന്നു പറഞ്ഞാൽ അയാൾ പാചകം ചെയ്യട്ടെ എന്നല്ല. ഒരാൾ എന്തിലാണോ മികവു പുലർത്തുന്നത്, സ്വസ്ഥമായിരുന്ന് അതു ചെയ്തോട്ടെ എന്നാണ് അർഥം.

 ആഡംബരത്തെ കാണിക്കാൻ ബൂജി എന്നു പറയും. ഉദാഹരണത്തിന് ഹോട്ടൽ, ബുഫേ, വ സ്ത്രം തുടങ്ങിയവയൊക്കെ ബൂജിയാണെന്ന് പറയാം. ’’

‘‘അമ്മച്ചി, ഇച്ചിരെ ടീ ആയാലോ?’’ മാത്തൻ ചോദിച്ചു. ‘‘ഇതൊന്നു കഴിയട്ടെ കൊച്ചേ.’’ സൂസമ്മ മറുപടി പറഞ്ഞതും ചേച്ചിയും അനിയനും ചിരി തുടങ്ങി.

 ‘‘അമ്മച്ചി ടീ എന്നു വച്ചാൽ ഗോസിപ്.’’ ഇസബെല്ല പറഞ്ഞു. ‘‘പരദൂഷണം പറയുന്നതിന് സ്പിൽ ദ് ടീ എന്നു പറയും.’’

‘‘മികച്ച നിലവാരമുള്ള വസ്തുക്കളെ ‘ഡാങ്ക്’ എന്നു വിശേഷിപ്പിക്കാം. ഒരു വ്യക്തിയുടെ കരിസ്മയെ ‘റിസ്’ എന്ന വാക്കിലൂടെ സൂചിപ്പിക്കാം. 2023ൽ ഓക്സ്ഫഡ് ഡിക്‌ഷനറിയിൽ ഇടം പിടിച്ച വാക്കാണ് റിസ്. ഒരു കാര്യം ചെയ്യാൻ തയാറെടുക്കുമ്പോൾ ‘ഫിന്ന’ എന്നു പറയാം. ‘ആം ഫിന്ന ഗെറ്റ് സം റെസ്റ്റ്’. ക്രിയ അഥവാ വെർബ് ആയി ഉപയോഗിക്കുന്ന വാക്കാണ് ‘സ്ലേ’. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോൾ, അല്ലെങ്കിൽ ഒരു ജോലി നന്നായി പൂർത്തിയാക്കുമ്പോൾ സ്ലേ, സ്ലേയ്ഡ് എന്നൊക്കെ പറയും.

ഒരാൾക്കു നമ്മളോടുള്ള പ്രണയതാൽപര്യങ്ങളെ ക ണ്ടില്ലെന്നു നടിച്ചുകൊണ്ടു മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യങ്ങളിൽ ‘കർവ്’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

‘ബെറ്റ്’ പഴയ ബെറ്റല്ല

‘ഇനി ബെറ്റ്.’  ഇസബെല്ല പറയുന്നതിനു മുൻപ് സൂസമ്മ ഇടപെട്ടു, ‘‘ബെറ്റ് എനിക്കറിയാം. ബെറ്റ് വെച്ചിട്ടുമുണ്ട്, ജയിച്ചിട്ടുമുണ്ട്.’’ വിജയീ ഭാവത്തിലുള്ള സൂസമ്മയുടെ നിൽപ് കണ്ട് മക്കൾ കണ്ണുമിഴിച്ചു. ‘‘അമ്മച്ചി അത് പഴയ ബെറ്റ്, ഇതു പുതിയ ബെറ്റ്.’’ അവർ പറഞ്ഞു.

‘‘ പുതിയ ബെറ്റിന്റെ അർഥം ശരി, തീർച്ചയായും എന്നൊക്കെയാണ്. മറ്റൊരാൾ പറയുന്നതിനോടു നമ്മൾ യോജിക്കുന്നുവെങ്കിൽ ബെറ്റ് എന്നു പറയാം.’’ മാത്തൻ വിശദീകരിച്ചു.

‘‘ശ്ശേടാ ഈ പിള്ളേർടെ ഒരു കാര്യം. ‌എന്നാ ഒക്കെ വാക്കുകളാന്നെ? ചിരിച്ചു ചിരിച്ചു മണ്ണുതപ്പി..’ സൂസമ്മ പറഞ്ഞു. ഉടനെ മാത്തൻ ചാടി വീണു.

‘‘ദാ, ഭയങ്കരമായി ചിരിക്കുന്ന സാഹചര്യങ്ങളിൽ ‘ഐ ആം ഡെഡ്’ എന്നു പറഞ്ഞാൽ വൈബ് ആകും. ആടുജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത വാക്കാണ് ഗോട്ട്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് ഗോട്ടിന്റെ അർഥം. ലെജൻഡുകളെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.  സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ളവർക്ക് നല്ല ക്ലൗട്ട് ഉണ്ടെന്നു പറയും.

 സ്നേഹിക്കുന്ന വ്യക്തിക്കുവേണ്ടി എന്തും ചെയ്യുന്ന, അവർക്കു പിന്നാലെ നടക്കുന്ന ആളുകളെ സിംപ് എന്ന് വിളിക്കും. ഈ വാക്ക് നെഗറ്റീവ് ആയാണ് ഉപയോഗിക്കുക. പണ്ട് മോശം എന്ന രീതിയിൽ ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഇപ്പോൾ മേക്ക് ഓവർ നടത്തി അടിപൊളി വൈബ് പിടിച്ചിട്ടുണ്ട്.

 മുൻപു ബോറന്മാർ എന്ന അർഥത്തിൽ പറഞ്ഞിരുന്ന ‘ഡ്രിപ്’ ഇപ്പൊ പ്രശംസിക്കാനാണ് ഉപയോഗിക്കുന്നത്.

 എന്തെങ്കിലുമൊരു കാര്യം കുറേ നാളായി മനസ്സിൽ കിടക്കുന്നെങ്കിൽ ‘ലിവിങ് റെന്റ് ഫ്രീ’ എന്നു പറയാം. സാധാരണയായി വേദനപ്പെടുത്തുന്ന ഓർമകളെക്കുറിച്ചു പറയുമ്പോഴാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ പോസിറ്റീവായും പറയാറുണ്ട്.

‘ഒരു സെലിബ്രിറ്റിയോട് അമിതമായ ആരാധനയും സ്നേഹവും കൊണ്ടു നടക്കുന്നവരെ ‘സ്റ്റാൻ’ എന്നു വിശേഷിപ്പിക്കും. ഹീ ഈസ് എ ഹ്യൂജ് സ്റ്റാൻ ഓഫ് ജെ.കെ. റൗളിങ് എന്ന് പറയാം. ഇപ്പം കുറേ ആയല്ലോ. ഇതൊക്കെ പഠിക്കാൻ തന്നെ സമയം വേണ്ടി വരുമല്ലോ... ’’ മാത്തൻ സൂസമ്മയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

‘‘ഡാ ചെക്കാ. വല്യ ആളുകളിക്കല്ലേ. ജസ്റ്റ് ടേക്ക് എ സീറ്റ്’’ സൂസമ്മ തിരിച്ചടിച്ചു. സൂസമ്മയുടെ സ്വാഗ് കണ്ട് ഇസബെല്ല അറിയാതെ എഴുന്നേറ്റുപോയി.

‘‘അമ്മച്ചി സ്ലേ ചെയ്തല്ലേ ഡീ...’’ സൂസമ്മ ആവേശത്തോടെ ചോദിച്ചു.

‘‘ആഹ് പൊളിക്കും,’’ ഇസബെല്ല ശരിവച്ചു.

‘‘എന്നാ നമ്മള് പൊളിയും,’’ മാത്തൻ അവന്റെ ആശങ്ക കൂട്ടിച്ചേർത്തതും സൂസമ്മ തോളിൽ തട്ടി പറഞ്ഞു ‘‘ചിൽ സൺ, പഴയ പിജിക്കാരിയാ. ഗ്രാസ്പിങ് പവർ ലേശം കൂടുതലാ... സൂസമ്മ ഇസ് ജസ്റ്റ് ദ് ഗോട്ട്’’

ജെൻസികളുടെ ലൗ ലാംഗ്വേജ്

സിറ്റ്വേഷൻഷിപ് എന്നു വച്ചാൽ പ്രണയമാണോ എന്നു ചോദിച്ചാൽ ആണ്, അല്ലേ എന്നു ചോദിച്ചാൽ അല്ല. അങ്ങനെയൊരു അവസ്ഥയില്ലേ. അ താണ്.

ഒരാളെ പ്രണയിക്കാൻ കൊള്ളില്ലെന്നു കാണിക്കുന്ന പെരുമാറ്റങ്ങളാണ് ‘റെഡ് ഫ്ലാഗ്’. കൊള്ളാമെങ്കിൽ ഗ്രീൻ ഫ്ലാഗ് എന്നു പറയും.  പ്രേമം കാരണം കണ്ണുകാണാൻ പറ്റാത്ത് അവസ്ഥയാണ് ‘ലൗ ഗേസ്’.

പ്രണയത്തിലാകുന്നതിനു മുൻപ് ഇഷ്ടമുള്ള ആളോടു സംസാരിക്കുന്ന പിരീഡാണ് ‘ടേസ്’. നിലവിലെ പങ്കാളിയുമായി പിരിഞ്ഞാലും ഒരു ബാക്ക് അപ് പ്ലാൻ പോലെ സൂക്ഷിക്കാവുന്ന വ്യക്തിയുണ്ടെങ്കിൽ ‘നെക്സ്റ്റ് ഒാൺ ഡെക്’ എന്നു പറയും. ‘ബെഞ്ചിങ്’ എന്നും ഇതിനെ പറയാറുണ്ട്.

Understanding Gen Z Malayalam Slang:

Gen Z Malayalam slang words are explained in this article. Learn trending words like 'delulu solulu', 'boomer', and 'rizz' to understand the new generation's language.

ADVERTISEMENT