ADVERTISEMENT

പല പ്രശ്നങ്ങളും കൊണ്ട് നിലവിലുള്ള ജോലിയൊന്ന് മാറിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്ന ആളാണോ? ഇത്രയും നാൾ ചെയ്തതു വേണ്ട ഇനിയൊന്ന് മാറ്റിപ്പിടിക്കാം എന്നോർക്കുന്ന് ചിന്തിച്ചു തുടങ്ങിയോ? എങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് 30–30–30 എന്ന പദ്ധതി. ദിവസവും മൂന്ന് ഇടങ്ങളിലായി നിങ്ങളിൽ തന്നെ നിങ്ങൾക്ക് ഇൻവെസ്റ്റ് ചെയ്യാവുന്ന നിങ്ങളെ അപ് സ്കിൽ ചെയ്യാവുന്ന ഒരു കിടിലൻ വഴി.

ഒരു ദിവസത്തിലെ 24 മണിക്കൂറിൽ നിന്ന് തൊണ്ണൂറു മിനിറ്റു നിങ്ങളെ മെച്ചപ്പെടുത്താനായി നിങ്ങൾക്ക് മാറ്റി വയ്ക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ നിങ്ങളെ തേടി മികച്ച അവസരങ്ങൾ വന്നേക്കാം. അപ്പോ എങ്ങനാ ഒരു കൈ നോക്കിയാലോ....?

ADVERTISEMENT

എന്താണ് 30–30–30?

പലരും പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ നോക്കി അവസാനം ജോലിക്കാര്യം ആലോചിച്ച് ബേൺഔട്ടിലാണ് എത്തി നിൽക്കുക. ഇതൊഴിവാക്കാൻ കൃത്യമായ മൂന്നേ മൂന്നു കാര്യങ്ങളിൽ ഫോക്കസ് ചെയ്യാം.

ADVERTISEMENT

1. മുപ്പത് മിനിറ്റ് പഠനം

2. മുപ്പത് മിനിറ്റ് സ്കിൽ മെച്ചപ്പെടുത്തുക

ADVERTISEMENT

3. മുപ്പത് മിനിറ്റ് നെറ്റ്‌വർക്കിങ്ങ്, ദൃശ്യതയ്ക്കായി ചിലവഴിക്കുക.

കാര്യം 90 മിനിറ്റ് മാത്രമാണെങ്കിലും മടി പിടിക്കാതെ സഥിരമായി ചെയ്താൽ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നടന്നടുക്കാനാകും.

എങ്ങനെ പഠിക്കാം?

നിങ്ങൾക്ക് ഇഷ്ടമുള്ള മേഖലകൾ മനസിലാക്കി വയ്ക്കുക. അതിലേക്ക് വഴിതുറക്കുന്ന ഓൺലൈനും ഓഫ് ലൈനുമായുള്ള കോഴ്സുകൾ നിങ്ങളുടെ നിലവിലെ സാഹചര്യം കണിക്കെലെടുത്ത് തിരഞ്ഞെടുക്കാം.. ഇതു കൂടാതെ ഇന്റസ്ട്രി ആർട്ടികളുകൾ വായിക്കുന്നതും ശീലിക്കാം.. അതേപോലെ നിങ്ങളുടെ ഇഷ്ടമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധരുടെ ക്ലാസുകളും മറ്റും കേൾക്കാം. ആ മേഖലയിലെ പുതിയ ടൂളുകൾ, മാറി വരുന്ന ട്രെന്റുകൾ , ജോലിസാധ്യതകൾ എന്നിവയെ കുറിച്ച് മനസിലാക്കി അപ്ഡേറ്റഡായിരിക്കാം.. ഇത് പുതിയ കാര്യത്തെ സമീപിക്കുമ്പോഴുള്ള ഭയമകറ്റി നിങ്ങളിൽ ആത്മധൈര്യം നിറയ്ക്കും.

ഹാവേര്ർഡ് പോലുള്ള പല  വിദേശ സർവ്വകലാശാലകളും സൗജന്യ കോഴ്സുകൾ/ ക്ലാസുകൾ യൂട്യൂബിലും മറ്റ് പല പ്ലാറ്റ്ഫോമിലും നൽകുന്നുണ്ട്. ഒന്ന് സേർച്ച് ചെയ്ത് നോക്കിയാൽ വിവരങ്ങൾ കിട്ടും. 

എത്തരത്തിൽ സ്കിൽ ഉയർത്താം?

ചെയ്യേണ്ട കാര്യത്തെ സഹായിക്കുന്ന ടൂളുകൾ കണ്ടെത്തി അതിന്റെ യൂട്യൂബ് വിഡിയോ നോക്കി പഠിച്ചു തുടങ്ങാം. ഉദാഹരണത്തിന് ഫോട്ടോഗ്രാഫി പഠിക്കാനാഗ്രഹിക്കുന്നൊരാൾക്ക് ക്യാമറെയെ കുറിച്ചും പുതിയ ലെൻസുകളെ കുറിച്ചും വിശദവിവരങ്ങൾ പറഞ്ഞു തരുന്ന ധാരാളം വീഡിയോസ് ഇന്നുണ്ട്. അവയൊക്കെ നോക്കി നിങ്ങളുടേതായ രീതിയിൽ മനസിലാക്കി പരീക്ഷണങ്ങൾ ചെയ്തു നോക്കാം..

ആരേയും കാണിക്കാനോ ബോധിപ്പിക്കാനോ പോസ്റ്റ് ചെയ്യാനോ അല്ലെങ്കിൽ കൂടി സ്വന്തം നിലയ്ക്ക് ചെറിയ ചെറിയ പ്രോജക്റ്റുകൾ ചെയ്യാം. സ്വയം വിലയിരുത്താം.. ആ വിഷയത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം തേടാം.

എവിടെ തുടങ്ങണം നെറ്റ്‌വർക്കിങ്ങ്?

നിങ്ങൾ പ്രവർത്തിക്കാനാഗ്രഹിക്കുന്ന മേഖലയിലുള്ളവരെ കണ്ടെത്തി അവരെ ഫോളോ ചെയ്യാം. അവരെ മെസേജ് അയച്ചും കോൾ ചെയ്തും ശല്യപ്പെടുത്താതെ മാന്യമായ രീതിയിലാകണം ഇടപെടൽ എന്ന് ഓർക്കുക. ലിങ്ക്ഡ്ഇന്നിലും മറ്റും പ്രചോദനാത്മകമായ കമന്റുകൾ ചെയ്യാം. ഇവന്റുകളിൽ പങ്കെടുത്ത് ആളുകളെ നേരിൽ പരിചയപ്പെടാം.. നിങ്ങളുടെ നേട്ടങ്ങളെ കുറിച്ചും നിങ്ങൾക്കുള്ള മികച്ച അവബോധങ്ങളെ കുറിച്ചും പോസ്റ്റ് ചെയ്യാം. മറ്റുള്ളവരുടെ അഭിപ്രായം ആരായാം.

ADVERTISEMENT