കോഡിങ് കരിയർ ആക്കാൻ താല്പര്യമുണ്ടോ? എങ്കിൽ ഇതാണ് ശരിയായ തുടക്കം
Mail This Article
പ്രായോഗികമായ കോഡിങ് വൈദഗ്ധ്യം നേടാനും ടെക് ലോകത്ത് വേറിട്ടുനിൽക്കാനും കോഡ്എക്സ്പേർട്ട് (CodeXpert) എന്ന അത്യാധുനിക പ്രോഗ്രാമിങ് കോഴ്സ്. പ്രോഗ്രാമിങ്ങിൽ യാതൊരു അടിത്തറയുമില്ലാത്തവർക്കും, എന്തിന്, അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുപോലും എളുപ്പത്തിൽ കോഡ് എഴുതി പഠിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.
കോഡ്എക്സ്പേർട്ടിന്റെ സവിശേഷത അതിന്റെ എഐ അധിഷ്ഠിത സമീപനമാണ്. വ്യക്തിഗത കോഡ് നിർദേശങ്ങൾ, ഇന്റലിജന്റ് ഡിബഗിംഗ്, കോപൈലറ്റ് പോലുള്ള എഐ കോഡ് ജനറേഷൻ ടൂളുകളെക്കുറിച്ചുള്ള പഠനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു ലാംഗ്വേജിൽ എഴുതുന്ന കോഡുകൾ ട്രാൻസ്ലേറ്റർ വഴി മറ്റ് ഭാഷകളിലേക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന പഠനം ഈ കോഴ്സിന്റെ സിലബസിന്റെ ഭാഗമാണ്. സംശയങ്ങളോ സങ്കീർണതകളോ ഇല്ലാതെ കോഡിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കോഡ്എക്സ്പേർട്ട് ഒരു മികച്ച ഓപ്ഷനാണ്.
ഡാറ്റാ സ്ട്രക്ചറുകളും അൽഗോരിതങ്ങളും (DSA), ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റംസ് (DBMS), ഓപ്പറേറ്റിംഗ് സിസ്റ്റംസ് (OS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോജിക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ കോഴ്സിലൂടെ അടിസ്ഥാനം മുതൽ പഠിക്കാം. കൂടാതെ, മികച്ച ആശയധാരണയ്ക്കായി സെഷൻ വീഡിയോകളുള്ള എൽഎംഎസ് (LMS) പ്രവേശനം, കാര്യങ്ങൾ എളുപ്പത്തിൽ ഓർമ്മിക്കാനുള്ള മൈൻഡ് മാപ്പുകൾ, കോഡിങ് പരിശീലനത്തിനായി ഓപ്പൺ സോഴ്സ് ക്ലൗഡ് ഐഡിഇ, പ്രായോഗിക അസൈൻമെന്റുകൾ എന്നിവയും ലഭിക്കും.
കോഡിങ് ലോകത്തെ ഏത് സ്റ്റാക്കിലേക്കും ചേരാൻ സഹായിക്കുന്ന വിവിധ പ്രോഗ്രാമിങ് ഭാഷകളിലെ പരിചയവും ഈ കോഴ്സിന്റെ മറ്റൊരു ആകർഷണമാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ മുൻനിര കമ്പനികളിലെ എൻജീനീയർമാർ ഉപയോഗിക്കുന്ന ഇൻഡസ്ട്രി-റെഡി കോഡിങ് സമ്പ്രദായങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
യഥാർത്ഥ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റുകളിൽ എഐയുടെ സഹായത്തോടെ കോഡ് എഴുതി പരിശീലിക്കുന്നത് വഴി ആത്മവിശ്വാസം വർദ്ധിക്കുന്നു. അഭിമുഖങ്ങൾക്കു വേണ്ടിയുള്ള കോഡിങ് ചലഞ്ചുകളും ഒപ്റ്റിമൈസേഷൻ തന്ത്രങ്ങളും ഈ കോഴ്സിന്റെ പ്ലേസ്‌മെന്റ് നേട്ടം ഉറപ്പാക്കുന്നു.
മനോരമ ഹൊറൈസണും, ലേണേഴ്സ് ബൈറ്റും ചേർന്ന് നടത്തുന്ന കോഡ്എക്സ്പേർട്ട് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗ്രേഡുകളോടുകൂടിയ സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഇതിലുപരി, എഐസിടിഇയുടെ (AICTE) എൻഇഎടി 3.0 (NEAT 3.0) അംഗീകരിച്ച പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കുന്നത് പ്രൊഫൈൽ മൂല്യം വർദ്ധിപ്പിക്കും. കോഴ്സ് പൂർത്തിയാക്കുമ്പോൾ നടത്തുന്ന 90 മിനിറ്റ് അസസ്മെന്റ്, നേടിയ അറിവിന്റെ നിലവാരം കൃത്യമായി വിലയിരുത്തും. ജനുവരി 27 ന് ആരംഭിക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും, പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/9dGOU ഫോൺ: 9048991111.