കണ്ടന്റ് ക്രിയേഷൻ എളുപ്പമാക്കാം, ഒറ്റ ദിവസത്തിൽ പഠിച്ചെടുക്കാം മൊബൈൽ വിഡിയോ മേക്കിങ്
Mail This Article
പാഷനായും പ്രഫഷനായും മൊബൈൽ വീഡിയോഗ്രഫി തിരഞ്ഞെടുക്കുന്നവരുണ്ട്. രണ്ടിലേതായാലും വിഡിയോയുടെ പൂർണത അതിന്റെ ഉള്ളടക്കത്തിലാണ്.
മനസ്സിൽ ഒരുപാട് ആശയങ്ങൾ ഉണ്ട് നല്ലൊരു കണ്ടെന്റ് ക്രിയേറ്റർ ആകാൻ ആഗ്രഹവുമുണ്ട്. പക്ഷേ, ഇതൊക്കെ എങ്ങനെ നല്ല വിഡിയോ ആക്കി പോസ്റ്റ് ചെയ്യണമെന്നാണ് മിക്കവർക്കും സംശയം. കയ്യിൽ ക്യാമറ ഫോൺ ഉണ്ടോ എങ്കിൽ പരിഹാരവും ഈസിയാണ്.
മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസും മനോരമ ഹൊറൈസണും സംയുക്തമായി നടത്തുന്ന 'വണ്‍ ഡെ മൊബൈൽ വിഡിയോ മേക്കിങ് വർക്ക്ഷോപ്പി'ലൂടെ നിങ്ങളിലെ പ്രതിഭയെ പുറത്തെടുക്കാം. കണ്ടന്റ് ക്രിയേഷനും വ്ലോഗിങ്ങിനും മാത്രമല്ല ബിസിനസ് ഉടമകൾക്കും ഈ വർക്ക്‌ഷോപ്പ് ഗുണം ചെയ്യും.
മൊബൈൽ വിഡിയോ മേക്കിങ്ങിന്റെ അടിസ്ഥാനം, ഷൂട്ടിങ്, മൊബൈൽ ക്യാമറയുടെ പ്രൊഫഷണൽ ഉപയോഗം, എഡിറ്റിംഗ്, വിഷ്വലുകളുടെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കൽ, തുടങ്ങിയവയെല്ലാം മനസ്സിലാക്കാം.
വ്യക്തിഗത പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന വർക്ക്‌ഷോപ്പ് ജനുവരി 24 ന് രാവിലെ 9 മുതൽ മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ വച്ച് നടക്കും. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/zkToD ഫോൺ: 9048 991111.