ശമ്പളം എത്രയുമാകട്ടെ, സമ്പാദ്യം വളർത്താൻ പഠിക്കാം; ഫിനാൻഷ്യൽ മാനേജ്മെന്റ് കോഴ്സ്
Mail This Article
ശമ്പളം കയ്യിൽ കിട്ടുമ്പോൾ ഈ മാസമെങ്കിലും എന്തെങ്കിലും നിക്ഷേപം ആരംഭിക്കണമെന്ന് വിചാരിക്കുന്നവർ കുറവല്ല. എന്നാൽ ചെലവുകൾ നിയന്ത്രിക്കാൻ കഴിയാതെ പോകുകയും നിക്ഷേപത്തിന് വലിയ പ്രാധാന്യം നൽകാതെ പോകുകയും ചെയ്യുന്നതോടെ സേവിങ്സിന്റെ കാര്യം ജലരേഖയാകുന്നു. ചെലവുകളുടെ ലിസ്റ്റ് പറയാൻ ഏറെയുണ്ടാകും എന്നാൽ സേവിങ്സിന്റെ കാര്യത്തിൽ പലപ്പോഴും അത് വട്ടപൂജ്യമാകുന്നു. ശമ്പളത്തിന്റെ ആദ്യ പങ്ക് ചെലവിനോ, സമ്പാദ്യത്തിനോ എന്നത് വിദഗ്ധരിൽ നിന്നു തന്നെ മനസിലാക്കുന്നതാണ് നല്ലത്.
ശമ്പളം എത്ര ചെറുതായാലും സാമ്പത്തിക അച്ചടക്കം ഉണ്ടെങ്കിൽ ഒരു പരിധിവരെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം. വരവിനൊത്ത് ചെലവ് ചെയ്യുകയും ഉള്ളതിൽ നിന്ന് സമ്പാദിക്കാൻ കഴിയുകയുമാണ് സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാനം. നിങ്ങളുടെ പണം ബുദ്ധിപരമായി വിനിയോഗിക്കാൻ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്ലാനിങ് കോഴ്സിലൂടെ മനോരമ ഹൊറൈസൺ വഴികാട്ടുകയാണ്.
സാമ്പത്തിക നിക്ഷേപ രംഗത്ത് 25 വർഷത്തിലേറെ പരിചയ സമ്പത്തുള്ള പ്രകാശ് നായർ നയിക്കുന്ന ക്ലാസുകളിലൂടെ ശമ്പളം,സമ്പാദ്യം, നിക്ഷേപം എന്ന ശൃംഖലയുടെ തന്ത്രങ്ങൾ പഠിച്ചെടുക്കാം. ഫിനാൻഷ്യൽ ടൂളുകൾ, യഥാർത്ഥ സാമ്പത്തിക ഇടപാടുകളുടെ വിശദീകരണങ്ങള്‍, ടാക്സ് പ്ലാനിങ്, ഇൻഷുറൻസ്, ബജറ്റിങ് തുടങ്ങിവയെല്ലാം സിലബസിൽ ഉൾപ്പെടുന്നു.
ചെലവുകൾ നിയന്ത്രിക്കാനും സമ്പാദ്യ ശീലം വളർത്താനും താൽപര്യമുള്ള ആർക്കും കോഴ്സിൽ പ്രവേശനം നേടാം. ജനുവരി 29 ന് ആരംഭിക്കുന്ന കോഴ്സിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/h9GQn ഫോൺ: 9048991111.