മെത്തേഡ് ഓഫ് ലോകി: ഒരുപാടു കാര്യങ്ങൾ ഒരുമിച്ച് ഓർക്കാനുള്ള അനായാസകരമായ ഈ വഴി പഠിക്കാം.... പരിശീലിക്കാം Method of Loci: A Powerful Memory Technique
Mail This Article
കുറേ കാര്യങ്ങൾ ഒരുമിച്ച് ഓർത്തു വയ്ക്കേണ്ട സാഹചര്യം വന്നാൽ എന്തു ചെയ്യും? ‘ഇവിടെ ഇന്ന് രാവിലെ കഴിച്ചതെന്താണെന്ന് ചോദിച്ചാ അതു പോലും അറിയാതിരിക്കുമ്പോഴാ കുറേ കാര്യങ്ങൾ ഒരുമിച്ച് ഓർക്കൽ...!’ എന്നാണോ ഓർത്തത്
അല്ലെങ്കിൽ ഓർമിപ്പിക്കാൻ ഫോണിനോട് പറയും എന്നാണോ ചിന്തിച്ചത്? എല്ലാ കാര്യങ്ങളും ഫോണിനേ കൊണ്ട് ചെയ്യിപ്പിച്ചാൽ അവസാനം തലച്ചോർ ഫ്രീസായിരിക്കുമ്പോൾ അതിനെ കുറ്റം പറയരുത്. മനസിനെ ചെറുപ്പമാക്കാൻ എപ്പോഴും തലച്ചോറിനെ അപ്ഡേറ്റ് ചെയ്തോണ്ടിരിക്കണം. അതിനെ പുതിയ കാര്യങ്ങൾ പഠിക്കാനും ഓർമിക്കാനും ഒക്കെ അനുവദിക്കണം.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ചെറിയ കാര്യങ്ങൾ പോലും ഓർക്കാൻ പറ്റാത്തത് പലപ്പോഴും തലച്ചോറിന്റെ യഥാർഥ കഴിവിനെ ഉണർത്താത്തതു കൊണ്ടാകാം. കുറച്ചൊന്നു പരിശ്രമിച്ചാൽ ഒരുപക്ഷേ, നമ്മുടെ ഓർമ ശക്തി കണ്ട് നമ്മൾ തന്നെ ഞെട്ടിയെന്നു വരാം... എന്നാലൊന്ന് നോക്കിയാലോ?
മെത്തേഡ് ഓഫ് ലോകി
ഒരുപാടു കാര്യങ്ങൾ ഓർക്കേണ്ടതായി വരുമ്പോൾ അതൊക്കെ എളുപ്പത്തിലോർത്തെടുക്കാനായി ഉപയോഗിക്കാവുന്നൊരു രീതിയാണ് മെത്തേഡ് ഓഫ് ലോകി. പ്രാചീന ഗ്രീക്കുകാർ മുതൽ ഉപയോഗിച്ചു വന്ന ഓർമയ്ക്കു മൂർച്ച കൂട്ടുന്ന രീതിയാതിത്. ഇതിൽ ഓർക്കേണ്ട കാര്യങ്ങളെ ദൃശ്യങ്ങളാക്കി നമ്മൾ സ്ഥിരമായി ചെയ്യുന്നൊരു കാര്യത്തോട് ചേർത്തു വയ്ക്കുകയാണ് ചെയ്യുന്നത്.
ഉദാരഹണത്തിന് ഒരു പരീക്ഷയ്ക്കായി പത്ത് കാര്യങ്ങൾ ഓർമിച്ചു വയ്ക്കണമെന്നോർക്കുക.. ആദ്യം ചെയ്യേണ്ടത് നിങ്ങൾ സ്ഥിരമായി നടക്കുന്ന/ വണ്ടിയോടിച്ചു വരുന്ന ഒരു വഴി മനിസിൽ കാണുക എന്നതാണ്. അതിനു ശേഷം വഴിയുടെ ഓരോ ഇടത്തും ഓർക്കേണ്ട കാര്യത്തെ പ്ലെയിസ് ചെയ്ത് പോകുക.
ഇപ്പോ നടത്തത്തിനായി ആദ്യം ഇറങ്ങുമ്പോൾ വീട്ടിന്റെ ഗേയ്റ്റ് പൂട്ടും... ആ ഗെയ്റ്റിനടുത്ത് ആദ്യത്തെ കാര്യത്തെ വയ്ക്കാം. അടുത്തത് ആദ്യത്തെ വഴവിൽ പിന്നത്തേത് ആദ്യം കാണുന്ന പോസ്റ്റിനു കീഴിൽ അടുത്തത് പലചരക്കു കടയുടെ ഓരത്ത്... അങ്ങനെ. ഇനി മനസിൽ നടത്തം ഓർക്കുക, ഒപ്പം ഈ സാധനങ്ങളും.
‘അഗ്ലൂട്ടിനോജൻ’ എന്നൊരു വാക്ക ്ഓർക്കണമെങ്കിൽ അതിനെ ഗ്ലൂ(പശ) ഒഴിച്ചു വച്ച ഒരു ടിന്നിനോട് ഉപമിക്കുക. പുറത്തേക്കിറങ്ങുമ്പോൾ കാണുന്ന തെങ്ങിന്റെ ചോട്ടിൽ ഒരു ഗ്ലൂ–ടിൻ ഇരിക്കുന്നെന്ന് അങ്ങ് സങ്കൽപ്പിക്കുക.
ആദ്യ തവണ തന്നെ 20 കാര്യങ്ങൾ ഓർക്കണമെന്ന് വാശി പിടിക്കരുത്, ചിലപ്പോൾ 6 എണ്ണമേ ഓർമ കാണൂ. എന്നാൽ സാവകാശം നിർത്താതെ പരിശീലിച്ചാൽ ഓർക്കുന്ന വസ്തുക്കളുടെ എണ്ണം കൂട്ടി കൊണ്ടു വരാൻ സാധിക്കും..
‘നിനക്കും എനിക്കും അരണയുടെ ഓർമയാണന്ന് പറഞ്ഞ് ചൊറിയാൻ വരുന്ന ആ ഫ്രണ്ടില്ലേ? അയാളേ കൂടി കമന്റിൽ ടാഗ് ചെയ്യൂ... ഇതു ഉപകാരപ്പെടുമെന്നുള്ളവർക്ക് ഷെയറും ചെയ്യൂ...
