‘പല രാജ്യങ്ങളിലും വിദ്യാർഥികൾക്കു ജോലി ചെയ്യുന്നതിനു നിയന്ത്രണങ്ങളുണ്ട്’; കരുതലോടെ കണ്സല്റ്റന്സികളുടെ സഹായം തേടാം Choosing the Right Overseas Education Consultant
Mail This Article
വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിനാവശ്യമായ മാ ർഗനിർദേശവും സേവനങ്ങളും നൽകുന്ന ഏജൻസികൾ/ സ്ഥാപനങ്ങളാണ് ഓവർസീസ് എജ്യുക്കേഷൻ കൺസൽറ്റൻസികൾ. വിദേശ രാജ്യങ്ങളിലെ സർവകലാശാലകൾ, കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന്റെ സങ്കീർണതകൾ മനസ്സിലാക്കി അതിനായി വിദ്യാർഥികളെ സഹായിക്കുകയാണ് ഇ ത്തരം സ്ഥാപനങ്ങൾ ചെയ്യുന്നത്.
∙ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾ, സ്റ്റഡി പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുക.
∙വിദ്യാർഥികൾക്ക് ആവശ്യമായ സ്റ്റഡി പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിനു സഹായിക്കുക.
∙സമയബന്ധിതമായി ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനായുള്ള സഹായങ്ങൾ നൽകുക, അതിനാവശ്യമായ ഡോക്യുമെന്റ്സ് (ട്രാൻസ്‌ക്രിപ്റ്റുകൾ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് തുടങ്ങിയവ) തയാറാക്കുക.
∙ വീസ, ഇമിഗ്രേഷൻ പ്രോസസുകൾക്കായുള്ള സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുക, അഭിമുഖങ്ങൾക്കും മറ്റു പ്രവേശന നടപടിക്രമങ്ങൾക്കും തയാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുക.
∙ വിദേശത്തേക്കു പുറപ്പെടുന്നതിനു മുൻപായി ഓറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക. വിദേശത്തു പ ഠിക്കുന്ന കാലയളവിലുടനീളം ആവശ്യമായ സേവനങ്ങളും സഹായങ്ങളും നല്‍കുക.
ഇങ്ങനെ വിദ്യാർഥികള്‍ക്ക് അവരുടെ വിദേശപഠന പദ്ധതികളെക്കുറിച്ചു തീരുമാനങ്ങളെടുക്കാനും വിദേശത്തു സുഗമമായ പഠനം ഉറപ്പാക്കുന്നതിനു വേണ്ട പിന്തുണ നൽകാനും ഉപയുക്തമായ സേവനങ്ങളാണു വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസികൾ നൽകുന്നത്.
കേരളത്തിൽ നിന്ന് ഏകദേശം 35,000 വിദ്യാർഥികളാണു കഴിഞ്ഞ വർഷം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയത്. മാത്രമല്ല, വിദേശപഠനത്തിനു പോകാനുള്ള വിദ്യാർഥികളുടെ താൽപര്യം ഒന്നിനൊന്നു കൂടിവരികയുമാണ്. അതനുസരിച്ചു കൺസൽറ്റൻസികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. മൂവായിരത്തിലധികം വിദേശപഠന കൺസൽറ്റൻസികൾ കേരളത്തിലുണ്ടെന്നു പറയപ്പെടുന്നു.
ഇത്തരം കൺസൽറ്റൻസികൾ വഴി വിദേശത്തു പഠനം തിരഞ്ഞെടുക്കുന്നതിെനക്കുറിച്ചു ഭിന്നാഭിപ്രായങ്ങളും കേൾക്കാറുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും േകാഴ്സുകളിലും അഡ്മിഷൻ നേടിക്കൊടുക്കുന്നു, ഇല്ലാത്ത യൂണിവേഴ്സിറ്റികളുടെയും കോഴ്സുകളുടെയും പേരിൽ തട്ടിപ്പു നടത്തുന്നു, ഭീമമായ കൺസൽറ്റൻസി ഫീ വാങ്ങുന്നു, അമിതമായ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കുന്നു. തുടങ്ങി പലതരം പരാതികളും അടുത്തിടെ ഉയർന്നിരുന്നു.
പണ്ടൊക്കെ വിദേശ വിദ്യാഭ്യാസം എന്നത് ഒന്നുകിൽ കേരളത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന കുട്ടികൾക്കോ, ഏറെ പണവും അറിവും വിദേശത്തു ബന്ധുബലവും ഒക്കെയുള്ള കുട്ടികൾക്കോ മാത്രം സാധിച്ചിരുന്ന ഒന്നാണ്. കൂടുതലും നഗരങ്ങളിൽ നിന്നുള്ള കുട്ടികളാണു വിദേശപഠനത്തിനു പോയി വലിയ അറിവുകളും ബിരുദങ്ങളും നേടി വളർന്നിരുന്നത്.
എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളിലെയും ഒക്കെ കുട്ടികളെ വിദേശവിദ്യാഭ്യാസം നേടി ഉ ന്നതിയിലെത്താന്‍ പ്രാപ്തരാക്കിയതിൽ ഇത്തരം കൺസൽറ്റൻസികൾക്കു നല്ല പങ്കുണ്ട്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട തരത്തിൽ വരുന്ന നെഗറ്റീവ് വാർത്തകൾക്കപ്പുറം കൺസൽറ്റൻസികൾ സമൂഹത്തിനു വേണ്ട വലിയ സേവനം ചെയ്യുന്ന പ്രസ്ഥാനങ്ങൾ ആണെന്നാണു ഞങ്ങളുടെ ഉറച്ച അഭിപ്രായം.
ഏതു രംഗത്തും തട്ടിപ്പുകാരും ക പടനാണയങ്ങളും കാണുമെന്ന കാര്യം കൺസൽറ്റൻസികളുടെ സേവനം തേടുന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മനസ്സില്‍ എപ്പോഴും ഉണ്ടാകണം.
അതനുസരിച്ച് അൽപം ഗ്രൗണ്ട് വർക്ക് െചയ്യുകയും കരുതലുകള്‍ എടുക്കുകയും േവണമെന്നു മാത്രം.
ഏതു സാഹചര്യങ്ങളിൽ സമീപിക്കാം ?
നിങ്ങൾ എന്തുകൊണ്ടാണു വിദേശത്തേക്കു പോകാൻ ആഗ്രഹിക്കുന്നത്? മുന്‍പു പലപ്പോഴും എഴുതിയിട്ടുള്ളതു പോലെ, മേൽപ്പറഞ്ഞ ചോദ്യം ആദ്യം സ്വയം ചോദിക്കുക. പഠനത്തിൽ മികച്ചു നിൽക്കുന്നതോ ഏതെങ്കിലും വിഷയത്തിൽ മികവു തെളിയിച്ചതോ ആയ യൂണിവേഴ്സിറ്റികളിൽ നിന്നു ബിരുദം നേടാനോ ഗവേഷണം നടത്താനോ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? അങ്ങനെയെങ്കിൽ നിങ്ങൾക്കാവശ്യം നിങ്ങളുടെ താൽപര്യമനുസരിച്ചുള്ള സ്റ്റഡി പ്രോഗ്രാമുകൾ കണ്ടെത്തുകയാണ്.
നിങ്ങൾ പോകാനുദ്ദേശിക്കുന്ന യൂണിവേഴ്സിറ്റികളും മികച്ച അക്കാദമിക് നിലവാരമുള്ളതാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. അത്തരക്കാർ ഉറപ്പായും ആദ്യ ഘട്ടത്തിൽ സ്വന്തമായി അന്വേഷണം നടത്തണം. ഇതിന് ഇന്റർനെറ്റിന്‍റെയോ വിദേ ശത്തു പഠിക്കുന്നതോ പഠിച്ചതോ ആയ വ്യക്തികളുടെയോ സഹായം തേടാം. നിങ്ങളുടെ താൽപര്യമനുസരിച്ചുള്ള സ്ഥാപനങ്ങളും കോഴ്സുകളും അടങ്ങിയ ലിസ്റ്റ് തയാറാക്കി അതനുസരിച്ച് അപേക്ഷകൾ തയാറാക്കുക.
ആവശ്യമെങ്കില്‍ മാത്രം വിദേശപഠന കൺസൽറ്റന്റിന്റെ സഹായവും തേടാം. നിങ്ങളുടെ ആവശ്യം എന്താണെന്നും ഏതുതരം യൂണിവേഴ്സിറ്റികളിലാണു പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ആദ്യം തന്നെ സൂചിപ്പിക്കണം. കാരണം, ഏറ്റവും വേഗത്തിൽ തങ്ങളുടെ ക്ലയന്റിന് അഡ്മിഷൻ നേടിക്കൊടുക്കുക, വേഗത്തിൽ അവരെ വിദേശത്തെത്തിക്കുക എന്നതിനാകും പലപ്പോഴും കൺസൽറ്റ ൻസികൾ മുൻതൂക്കം നൽകുന്നത്. അതുകൊണ്ടുതന്നെ വേഗത്തിൽ അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ള അക്കാദമിക് റാങ്കിങ് കുറവുള്ള യൂണിവേഴ്സിറ്റികളോ കമ്യൂണിറ്റി കോളജുകളോ അവർ നിർദേശിക്കാം. ഇക്കാര്യത്തെക്കുറിച്ചു നിങ്ങൾക്കു തികഞ്ഞ ബോധ്യം ഉണ്ടായിരിക്കണം. അവർ നിർദ്ദേശിക്കുന്ന സ്റ്റഡി പ്രോഗ്രാമുകളുടെയും സ്ഥാപനങ്ങളുടെയും റാങ്കിങ് ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റി റാങ്കിങ് ഫ്രെയിംവർക് പരിശോധിച്ച് ഉറപ്പുവരുത്തുക.
പഠനം മാത്രമല്ല, ലക്ഷ്യമെങ്കില്‍...
നിങ്ങളുടെ പ്രാഥമിക താൽപര്യം പഠനം അല്ല, പകരം വിദേശത്തെത്തുകയും വർക് പെർമിറ്റോ പെര്‍മനെന്റ് റസിഡന്റ്‌സോ നേടുക എന്നതാണെങ്കിൽ ആ രാജ്യത്തു സ്റ്റേബാക് സൗകര്യം ലഭിക്കുന്ന ഏതെങ്കിലും പ്രോഗ്രാമുകൾ പഠിക്കാം. നിങ്ങളുടെ അക്കാദമിക് സ്കോറുകളും സാമ്പത്തിക വശങ്ങളും പരിശോധിച്ചതിനു ശേഷം സ്റ്റഡി പ്രോഗ്രാമുകളും കോളജുകളും തിരഞ്ഞെടുക്കുന്നതിനു കൺസൽറ്റൻസികളുടെ സഹായം തേടാവുന്നതാണ്. അതോടൊപ്പം പോകുന്ന സ്ഥലത്തെ പാർട് - ടൈം ജോലി സാധ്യത, കാലാവസ്ഥ എന്നിവയെക്കുറിച്ചു സ്വതന്ത്രമായി അന്വേഷണങ്ങളും നടത്തണം.
അപേക്ഷകളും വീസയും
മറ്റൊന്ന് അപേക്ഷകൾ സമർപ്പിക്കുന്നതു പോലുള്ള നടപടിക്രമങ്ങളാണ്. വിദേശ യൂണിവേഴ്സിറ്റികളിൽ അപേക്ഷ അയയ്ക്കുന്നതും വീസ ആപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതുമൊ ക്കെ ആര്‍ക്കും തനിയെ ചെയ്യാവുന്ന കാര്യം മാത്രമാണ്. അനേകമാളുകൾ അങ്ങനെ ചെയ്യാറുമുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങള്‍ കണ്‍സല്‍റ്റിങ് ഏജന്‍സിയെ കൊണ്ടു െചയ്യിപ്പിക്കുന്നതാണു കൂടുതല്‍ നല്ലത്. കോളജ് അഡ്മിഷന്‍, വീസ തുടങ്ങിയവയുടെ അപേക്ഷകള്‍ പൂരിപ്പിക്കുന്നത് വളരെ ശ്രദ്ധയോെട ചെയ്യേണ്ടതാണ്. നമ്മള്‍ തനിയെ െചയ്യുന്നതിലും വേഗത്തിലും കാര്യക്ഷമമായും ചെയ്യാന്‍ ഏജന്‍സികള്‍ക്കു സാധിക്കും.
അനേകം അപേക്ഷകൾ കൈകാ ര്യം ചെയ്തിട്ടുള്ള പരിചയം മൂലമാണ് അവര്‍ക്കിതു സാധിക്കുന്നത്. അ തിനാല്‍, പഠനവിഷയവും യൂണിവേഴ്‌സിറ്റിയും തനിയെ കണ്ടുപിടിച്ചാലും ഇതുപോലുള്ള നടപടിക്രമങ്ങൾ ക്കു കൈകാര്യം ചെയ്തു തഴക്കമുള്ള ഏജൻസികളെ സമീപിക്കാം.
പഠനച്ചെലവുകൾക്കു സ്കോളർഷിപ് ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഏജന്‍സികളോടു സംസാരിക്കാം. ലഭ്യമായ ഫണ്ടിങ് സാധ്യതകളെക്കുറിച്ചും നിങ്ങൾ പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അവർക്കു സാധിക്കും.
ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായ തൊഴിൽ നിയമങ്ങളായിരിക്കുമല്ലോ. ഇതിൽ തന്നെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനായി പല നിയന്ത്രണങ്ങളും ഉണ്ടാകും. മാത്രമല്ല പഠനശേഷം അവിടെ തുടരാൻ സാധിക്കുമോ, പിആർ നേടാനുള്ള സാധ്യതയുണ്ടോ, വർക്ക് പെർമിറ്റുകൾ, ഡിപെൻഡന്റ് വീസ ല ഭ്യമാണോ തുടങ്ങിയ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് ഏജന്‍സികളോടു ചോദിച്ചു മനസ്സിലാക്കുക.
അധിക സേവനങ്ങളും
ചില കണ്‍സൽറ്റന്‍സി സ്ഥാപനങ്ങ ൾ പലവിധത്തിലുള്ള അധിക സർവീസുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഉദാഹരണത്തിനു പഠനത്തിനായി ഒരു രാജ്യത്തെത്തിയാൽ എയർപോർട്ടി ൽ നിന്നുള്ള പിക്ക്-അപ്, ഡ്രോപ് ഓ ഫ് സർവീസുകൾ, താമസസൗകര്യം, പാർട്-ടൈം ജോലി കണ്ടുപിടിക്കാനുള്ള സഹായം. തുടങ്ങി പലതരം സേവനങ്ങൾ. ഇവയൊക്കെ ഏജന്‍സിയോടു നേരത്തെ തന്നെ ചോദിച്ചു ഉറപ്പുവരുത്തുക.
ഗുണങ്ങളും സേവനങ്ങളും ധാരാളമുണ്ടെങ്കിലും ലേഖനത്തിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ വിദ്യാര്‍ഥിക്ക് എത്രയും വേഗം അഡ്മിഷൻ വാങ്ങി നൽകി മറ്റൊരു രാജ്യത്തെത്തിക്കുക എന്നതാണു പല ക ൺസൽറ്റൻസികളുടെയും പ്രധാന താൽപര്യം അതുകൊണ്ടുതന്നെ ശ്രദ്ധിക്കേണ്ട, കരുതലെടുക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഏറെ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
∙ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ചും പഠിക്കാൻ പോകുന്ന കോഴ്സിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കുക. ചില കോഴ്സുകൾ പഠിക്കാൻ ചില കൺസൽറ്റൻസികൾ നിങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചേക്കാം, നിര്‍ബന്ധിച്ചേക്കാം. എ ന്നാൽ, അത്തരം കോഴ്സുകൾ പഠിച്ചാലുണ്ടാകാവുന്ന നേട്ടങ്ങൾ പോലെതന്നെ വെല്ലുവിളികളെക്കുറിച്ചും പൂർണമായും അറിയണം.
മെഡിസിൻ, പൈലറ്റ് ട്രെയിനിങ് തുടങ്ങി ചില കോഴ്സുകൾ കുറഞ്ഞ ഫീസിൽ പഠിക്കാൻ വിദേശ രാജ്യങ്ങളിൽ സൗകര്യമുണ്ട്. സീറ്റുകൾ പരിമിതമാണെന്നിരിക്കെ ഇന്ത്യയിൽ ചെലവേറിയ ഇത്തരം കോഴ്സുകൾ യുക്രെയ്ൻ, ഫിലിപ്പീൻസ് തുടങ്ങിയ പ ല രാജ്യങ്ങളിലും വളരെ കുറഞ്ഞ ഫീസിൽ പഠിക്കാം.
പഠനശേഷം ഇന്ത്യയിൽ വന്നാൽ നിങ്ങൾക്കുണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചും ആ രാജ്യങ്ങളിൽ തുടർന്നാൽ എത്രത്തോളം ജോലി സാധ്യതകളുണ്ട് എന്നതിനെക്കുറിച്ചും സ്വതന്ത്രമായി അന്വേഷിച്ചു ധാരണ ഉണ്ടാക്കണം.
∙ നിയമ ബിരുദങ്ങൾ, പൈലറ്റ് ട്രെയിനിങ്, അക്കൗണ്ടിങ് തുടങ്ങി പല മേഖലകളിലും മറ്റു രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നതിനു നിയന്ത്രണങ്ങ ൾ ഉണ്ട്. അതിനാൽ, പഠനത്തിനായി വിദേശപഠനത്തിനു പോകാൻ തീരുമാനിക്കുന്നതിനു മുൻപ്, ഡിഗ്രിയുടെ ആഗോളസാധ്യതകളും സാധുതകളും നിർണയിക്കണം.
∙ വിദേശത്തു പോകാനുള്ള താൽപര്യത്തോടെ സമീപിക്കുന്ന വിദ്യാർഥികളോടു പരിമിതമായ വിവരങ്ങൾ മാത്രം പറയുന്ന കൺസൽറ്റൻസികളും ഉണ്ട്. ഉദാഹരണത്തിനു ചില രാജ്യത്തെത്തിയാൽ പഠനശേഷം മിച്ചമുള്ള സമയങ്ങളിലെല്ലാം പാർട്-ടൈം ജോലി ചെയ്തു ധാരാളം പണമുണ്ടാക്കാം, അതുകൊണ്ടു വായ്പ മുഴുവനും അടച്ചു തീര്‍ക്കാം എന്നൊക്കെ പറയുന്നവരുണ്ട്. മിക്കപ്പോഴും ഇതു മുഴുവനായി ശരിയല്ല. പല രാജ്യങ്ങളിലും വിദ്യാർഥികൾക്കു ജോലി ചെയ്യുന്നതിനു സമയ നിയന്ത്രണങ്ങളുണ്ട്.
ചില രാജ്യങ്ങളിൽ യൂണിവേഴ്സിറ്റിക്കു പുറത്തു ജോലി ചെയ്യാൻ സാധിക്കുക പോലുമില്ല. ചില സ്ഥലങ്ങളിൽ ഇതിനു പ്രത്യേക അനുമതി വേണ്ടിവരും. ജനസാന്ദ്രത വളരെ കുറഞ്ഞ സ്ഥലങ്ങളിലാണു പഠിക്കാന്‍ പോകുന്നതെങ്കില്‍ അവിടെ ജോലി സാധ്യതയും കുറവായിരിക്കും. അ പ്പോൾ ജോലിക്കായി നൂറോ ഇരുന്നൂറോ കിലോമീറ്ററുകൾ യാത്ര ചെയ്തു പോകേണ്ടതായി വരാം.
ഇക്കാര്യങ്ങളൊക്കെ മനസ്സിലുണ്ടാകണം. പാർട്-ടൈം ജോലിയെ മാത്രം ആശ്രയിച്ചു വിദേശത്തു പഠിക്കാം എന്ന് ആരെങ്കിലും പറഞ്ഞാൽ ശ്രദ്ധിക്കണം, അതു വാസ്തവമല്ല.
∙ നിങ്ങൾ സമീപിക്കുന്ന കൺസൽറ്റൻസി വഴി മുൻപു വിദേശത്തേക്കു പോയിട്ടുള്ള വിദ്യാർഥികളോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാൻ ശ്രമിക്കുക.
നിങ്ങൾ പോകാനാഗ്രഹിക്കുന്ന രാജ്യത്തു നിലവിൽ ജീവിക്കുന്നവരില്‍ നിന്ന് അവിടത്തെ സാഹചര്യങ്ങള്‍ വിശദമായി അറിയാം. കൂടാതെ പഠിക്കാൻ പോകുന്ന കോളജ് അംഗീകാരമുള്ളതാണോ, റാങ്കിങ് എത്രയാണ് തുടങ്ങിയ വിവരങ്ങളൊക്കെ ഇന്റർനെറ്റ് വഴി കണ്ടെത്തണം.
∙ നിങ്ങള്‍ക്കു പരിചിതമായതും ഈ രംഗത്തു മികച്ച മതിപ്പും ആധികാരികതയും ഉള്ളതുമായ സ്ഥാപനങ്ങൾ വേണം തിരഞ്ഞെടുക്കാന്‍.
മിക്ക ഏജൻസികളുടെയും പ്രധാന വരുമാനം യൂണിവേഴ്സിറ്റികൾ ന ൽകുന്ന കമ്മീഷനാണ്. അതുകൊണ്ടുതന്നെ അവർ വിദ്യാർഥികളിൽ നിന്ന് ഏതൊക്കെ സർവീസുകൾക്കാണ് ഫീസ് ഈടാക്കുന്നതെന്ന് ആദ്യം തന്നെ മനസ്സിലാക്കുക. ഏതൊക്കെ സർവീസുകളാണ് ഏജന്‍സി നൽകുന്നതെന്നും അറിഞ്ഞിരിക്കണം.
വിശദവിവരങ്ങള്‍ക്ക് ഒഫിഷ്യല്‍ ഏജന്‍സികള്‍
തങ്ങളുടെ രാജ്യത്തേക്കു വരാനാഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുളള വിദ്യാർഥികള്‍ക്കു സഹായവുമായി ഔദ്യോഗിക ഏജൻസികളുമുണ്ട്. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, േകാളജുകള്‍, അഡ്മിഷൻ, സ്കോളർഷിപ് തുടങ്ങി വിവിധ കാര്യങ്ങളിൽ ആധികാരികമായ വിവരങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കും.
ജർമനിയിലെ ‘ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസ്’ അഥവാ DAAD ഇത്തരം ഏജന്‍സിയാണ്. പബ്ലിക് ഫണ്ടഡ് സ്ഥാപനമാണിത്. ജർമനിയിൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് അവിടുത്തെ സ്ഥാപനങ്ങളെക്കുറിച്ചും സ്റ്റഡി പ്രോഗ്രാമുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ DAAD യില്‍ നിന്ന് അറിയാം. മാത്രമല്ല, ഇന്റർനാഷനൽ സ്റ്റുഡന്റ്സിനും ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും ജർമനിയിൽ പ ഠിക്കാനും ഗവേഷണം നടത്താനും വിപുലമായ പ്രോഗ്രാമുകളും സ്കോളർഷിപ്പുകളും അവർ നൽകി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daad.de/en/
മറ്റു രാജ്യങ്ങളിലും സമാന രീതിയിലുള്ള ഏജൻസികളുണ്ട്. ഇ വയിൽ ചിലതു ഗവണ്‍മെന്റ് ഏജ ൻസികളും ആണ്. പ്രധാനപ്പെട്ടവ ചുവടെ.
The British Council (United Kingdom)
https://www.britishcouncil.in/
Campus France (France)
https://www.inde.campusfrance.org/
EducationUSA (United States)
https://educationusa.state.gov/country/in
Japan Student Services Organization.
Canadian Bureau for International Education