ADVERTISEMENT

കോട്ടയത്തിന്റെ സ്വന്തം കളിയായ നാടൻ പന്തിന്റെ ഗൾഫ് പെരുമയിൽ താരമായി കോട്ടയം മണർകാട് സ്വദേശിയായ ബിബിൻ വർഗീസ്. വർഗീസ് ഇ.വിയുടെയും ഷൈനി വർഗീസിന്റെയും മകനായ ബിബിൻ കേരളത്തിന്റെ ഈ പരമ്പരാഗത കായികവിനോദത്തിന്റെ ആവേശം ഗൾഫ് നാടുകളിലും വാനോളമുയർത്തി മലയാളികൾക്കാകെ അഭിമാനമാകുകയാണ്.

പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾക്കിടയിലും നാടൻ പന്തിനായി സമയം മാറ്റിവച്ച് കളിക്കളങ്ങളിൽ നിറയുന്ന ബിബിൻ ദുബായിലെ പ്രമുഖ ടീമായ ‘റാക്ക് റോയൽസി’നൊപ്പം ചേർന്ന് കഴിഞ്ഞ പൊന്നോണം കപ്പിൽ‌ വിജയമുത്തം നൽകി. ഫൈനൽ മത്സരത്തിലെ മികച്ച താരം, ടൂർണമെന്റിലെ മികച്ച താരം, ലീഗ് മത്സരങ്ങളിലെ മികച്ച താരം എന്നിവ നേടി പ്രവാസ ലോകത്തെ നാടൻ പന്ത് ആരാധകരുടെ ഇഷ്ടതാരമായിക്കഴിഞ്ഞു.

bibin-varghese-2-gif
ADVERTISEMENT

കോട്ടയംകാരുടെ സ്വന്തം കളിയാണ് നാടൻ പന്ത്. നാട്ടിലെ ഓണാഘോഷ മത്സരങ്ങളിലൂടെ കളിക്കളത്തിലെത്തിയ ബിബിൻ സ്‌കൂളിൽ നാടൻ പന്ത് കളി പരിശീലിപ്പിക്കാനായി എത്തിയ പരിശീലകരിൽ നിന്നാണ് കളിയുടെ കൃത്യമായ നിയമങ്ങളും ശൈലികളും മനസ്സിലാക്കുന്നത്. തുടർന്ന് ‘അരീപ്പറമ്പ്’ ടീമിലെത്തി. കൂടുതൽ പരിചയസമ്പന്നനായതോടെ, ‘പാറമ്പുഴ’ ടീമിലേക്ക് ക്ഷണം ലഭിച്ചു. ടീമിലെത്തിയ ആദ്യ വർഷം തന്നെ 7 ഫൈനൽ മത്സരങ്ങൾ കളിച്ചു മികവ് തെളിയിച്ചു. പഠനകാലത്തും കളി വിട്ടില്ല. എം.ബി.എ ബിരുദം നേടിയപ്പോഴും കളിയില്‍ കൃത്യമായി ശ്രദ്ധിച്ചു. വൈകാതെ പ്രശസ്തമായ ‘പുതുപ്പള്ളി’ ടീമില്‍ അംഗമായി. ‘പുതുപ്പള്ളി’ ടീമിൽ കളിക്കുമ്പോഴാണ് ബാംഗ്ലൂരിൽ ജോലി ലഭിച്ചത്. അപ്പോഴും കളിയിൽ ഇടവേള വന്നില്ല. അവധി ദിവസങ്ങളിൽ നാട്ടിലെത്തി മത്സരങ്ങളുടെ ഭാഗമായി. ദുബായിൽ ജോലി ലഭിച്ചപ്പോഴും നാടൻ പന്തിനോടുള്ള ഇഷ്ടം നെഞ്ചേറ്റിയായിരുന്നു യാത്ര.

നിലവിൽ ഗൾഫിലെ 7 രാജ്യങ്ങളിൽ നാടൻ പന്ത് മത്സരം നടക്കുന്നുണ്ട്. യു.എ.ഇയിൽ മാത്രം 7 ടീമുകളാണുള്ളത്. കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ കീഴിൽ റജിസ്റ്റർ ചെയ്താണ് ഓരോ ടീമും മത്സരിക്കുന്നത്. ഓരോ വർഷവും 32 ടീമുകളാണ് സീസൺ മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്നത്. ഇപ്പോൾ വിദേശ മണ്ണിലെ നാടൻ പന്ത് കളിയിലെ മിന്നും താരമാണ് ഈ കോട്ടയംകാരൻ.

ADVERTISEMENT
Bibin Varghese shines in Gulf Nadan Panthu tournaments:

Nadan Panthu has found a passionate champion in Bibin Varghese, a native of Manarcad, Kottayam, who is making waves in the Gulf region. Working busy jobs abroad, Bibin dedicates his time to this traditional Kerala sport and recently helped the 'RAK Royals' team clinch victory in the Onam Cup. His stellar performances earned him the man of the match in the final, best player of the tournament, and best player in the league matches. Growing up playing during Onam celebrations in Kottayam, Bibin honed his skills through various prominent local teams like Areeparampu, Parampuzha, and Puthuppally. Even while pursuing his MBA and later moving to Bangalore and Dubai for work, his passion for the sport never wavered. Today, Nadan Panthu is played across seven Gulf countries, with the UAE alone hosting numerous teams registered under the Kerala Native Ball Federation. Through dedication and exceptional skill, this Kottayam native has truly become a shining star of traditional sports on foreign soil.

ADVERTISEMENT
ADVERTISEMENT