ADVERTISEMENT

യാത്രകൾ ഇഷ്ടപ്പെടുന്ന അജിത്–രശ്മി ദമ്പതിമാരുടെ ഇഷ്ട ലൊക്കേഷനാണ് വയനാട്. തിരുവനന്തപുരം സ്വദേശികളാണെങ്കിലും വയനാട്ടിൽ ഒരു വീടുവേണം എന്ന് അവർ ആഗ്രഹിക്കാൻ കാരണം വയനാടിന്റെ ആകർഷകമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. വർഷങ്ങൾക്കു മുൻപ് വയനാട്ടിൽ വാങ്ങിയിട്ട മൂന്ന് ഏക്കർ തോട്ടത്തിനുള്ളിലെ വീട് പുതുക്കിപ്പണിയണം എന്ന ആവശ്യവുമായാണ് അജിത്തും കല്പനയും ആർക്കിടെക്ട് വിപിൻ പ്രഭുവിനെയും ശ്രുതി ബിജുനാഥിനെയും സമീപിച്ചത്.

vipinprabhu2
Exterior view

പുതിയ വീടും പഴയ തടിയും
പ്ലോട്ടിൽ ഉണ്ടായിരുന്ന വീട് പുതുക്കിപ്പണിയാനാകില്ല എന്നത് ആദ്യ കാഴ്ചയിൽത്തന്നെ ആർക്കിടെക്ട് ടീം തിരിച്ചറിഞ്ഞു. പഴയ വീട് പൊളിച്ച് ഓടും തടിയും കേടുപാടില്ലാത്ത കട്ടയുമൊക്കെ പുനരുപയോഗിച്ച് പുതിയ വീടുനിർമിക്കാം എന്നായിരുന്നു അന്ത്യതീരുമാനം.

vipin7
Swimming Pool
ADVERTISEMENT

ഹോളിഡേ ഹോം എന്ന രീതിയിൽ നിർമിച്ചാൽ വീട് പതിവായി അടച്ചിടേണ്ടിവരും, മെയിന്റനൻസ് കൂടും. അതിനാൽ എന്തായാലും വീട് പരിപാലിക്കാൻ ആളെ വയ്ക്കണം. ഹോം സ്റ്റേയ്ക്കു വേണ്ട സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ‘വെക്കേഷൻ ഹോം– കം– ഹോംസ്റ്റേ’ രീതിയിൽ മുറികൾ ക്രമീകരിച്ചു.

vipin3
Living Area

ഗുൽമോഹറിനു ചുറ്റും
മൂന്ന് ഏക്കറിൽ 50 സെന്റ് വീട് വയ്ക്കാനും ബാക്കി പ്ലാന്റേഷനുമായി തിരിച്ചു. പ്ലോട്ടിന്റെ പടിഞ്ഞാറ് വശത്ത് ഒരു പുഴ ഒഴുകുന്നുണ്ട്. അതിനാൽ ഏറ്റവും ഉയർന്ന സ്ഥാനം കണ്ടെത്തി കരിങ്കല്ല് കൊണ്ടുള്ള അടിത്തറ ഏകദേശം രണ്ട് മീറ്റർ ഉയർത്തിക്കെട്ടിയാണ് വീട് പണിതത്. വയനാട്ടിലെ പഴയ വീടുകളുടെ ഘടന പിൻപറ്റിത്തന്നെയാണ് ഈ വീടിന്റെയും നിർമാണം.

ADVERTISEMENT

കാർഷിക ആവശ്യങ്ങൾ മുന്നിൽക്കണ്ട് നിർമിച്ച വലിയ മുറ്റങ്ങളായിരുന്നു വയനാട്ടിലെ പഴയ തറവാടുകൾക്ക് ഉണ്ടായിരുന്നത്. മുറ്റത്തെ ഗുൽമോഹർ വെട്ടാതെ അതിനു ചുറ്റും മുറികൾ ക്രമീകരിച്ചു. വീടിനു ചുറ്റുമുള്ള മരങ്ങൾ വെട്ടാതിരിക്കാനാണ് ഇവിടത്തെ പല കോർട്‌യാർഡുകളും നിർമിച്ചിട്ടുള്ളത്.  

vipin4
Patio

പ്രകൃതിയിലേക്കു തുറക്കുന്ന മുറികൾ   
രണ്ട് കാറുകൾ ക്രമീകരിക്കാൻ പാകത്തിന് പോർച്ച് നിർമിച്ചെങ്കിലും കൂടുതൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. വീട്ടുകാർക്കും ഹോംസ്റ്റേയിൽ എത്തുന്ന അതിഥികൾക്കും ഒരേ തോതിൽ സ്വകാര്യത കിട്ടുകയും പ്രകൃതിയുമായി ഇടപഴകാൻ അവസരം ലഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് വീടിന്റെ ഡിസൈൻ.

vipin2
Dining Area and Courtyard
ADVERTISEMENT

സിറ്റ്ഔട്ടിൽ കയറി നിന്ന് ഫോയർ കഴിഞ്ഞാൽ മുകൾവസം തുറന്ന ഒരു കോർട്‌യാർഡ് ആണ്. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ കോർട്‌യാർഡിനു ചുറ്റും ക്രമീകരിച്ചിരിക്കുന്നു. ഫോയറിൽ നിന്നു പ്രവേശിക്കാവുന്ന ഒരു കിടപ്പുമുറിയും അതോടു ചേർന്ന് ഒരു കോർട്‌യാർഡും നിർമിച്ചു.

വീടിന്റെ പടിഞ്ഞാറുവശത്താണ് പുഴ. ഇവിടേക്ക് നേരിട്ട് കാഴ്ചയെത്തില്ലെങ്കിലും സ്വകാര്യത കൂടുതൽ ലഭിക്കുന്നതിനാൽ മുറികളെല്ലാം ഈ വശത്തേക്കാണ് തുറക്കുന്നത്. സ്വിമ്മിങ് പൂൾ ഇവിടെ സജ്ജീകരിക്കാനുള്ള കാരണം പ്രൈവസി തന്നെ. പൂളും ലിവിങ്–ഡൈനിങ് ഏരിയകളും ഒരു ഡെക്ക് കൊണ്ട് ബന്ധിച്ചിരിക്കുന്നു.

vipin5
Veranda and Bed room

ആന്റിക് ടച്ച്
ലിവിങ് ഏരിയയുടെ സൈഡിലൂടെ ഒരു ഇടനാഴി കൊടുത്ത് അതിലൂടെയാണ് രണ്ട് കിടപ്പുമുറികളെ വീടിന്റെ കേന്ദ്രഭാഗവുമായി ബന്ധിപ്പിക്കുന്നത്. ബാത്റൂം, ബാൽക്കണി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള കിടപ്പുമുറികൾ രണ്ടിനും ഇടയിൽ ഒരു കോർട്‌യാർ‍‍ഡ് കൊടുത്തത് അതിഥികൾക്ക് പ്രകൃതിയുമായി കണക്‌ട് ചെയ്യാൻ അവസരമൊരുക്കാനാണ്. താഴെ മൂന്ന് കൂടാതെ മുകളിലും ഒരു കിടപ്പുമുറിയുണ്ട്.

vipin
Bird eye view of the house

കേരളീയ കലകളിലും പാരമ്പര്യത്തിലുമൊക്കെ വളരെയധികം താൽപര്യമുള്ള വീട്ടുകാർക്കു വേണ്ടി തെയ്യവും മ്യൂറലുമൊക്കെ വീടിന്റെ ഭാഗമാക്കി. വീട്ടുകാർ നേരത്തേ ശേഖരിച്ചുവച്ച ആന്റിക് ഉൽപന്നങ്ങളാണ് ഇന്റീരിയർ അലങ്കരിക്കാൻ കൂടുതലായി ഉപയോഗിച്ചത്.

Area: 4500 sqft  
Owner:  അജിത് & രശ്മി  
Location: കൽപ്പറ്റ, വയനാട്
Design: Vipin Prabhu, Sruthi Bijunadh,  Architect team ,V S P Architects, കോഴിക്കോട്  
Email: vsparchitects@gmail.com

Homestay Features: Privacy and Comfort:

Wayanad vacation home blends traditional Kerala architecture with modern homestay facilities. This beautifully renovated house features courtyards, antique decor, and a swimming pool, designed by VSP Architects to connect with nature.