ADVERTISEMENT

സ്വന്തം വീട് എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രവുമായാണ് ബാങ്ക് ഉദ്യോഗസ്ഥരായ അനിഷയും സന്ദീപും പാലക്കാടുള്ള എബിസി ആർക്കിടെക്ചർ എന്ന കമ്പനിയിലെ എൻജിനീയർ സജിത്തിന്റെയും ഡിസൈനർ സജിനിന്റെയും അടുത്തെത്തിയത്.  

Housesfeb7

പാലക്കാട് കണ്ണാടിയിലുള്ള എട്ടര സെന്റ് ഹൈവേയോടു ചേർന്നാണ് പ്ലോട്ട്. മണ്ണിന് ഉറപ്പ് കുറവായതിനാൽ കോളം ഫൂട്ടിങ് ചെയ്ത് ഭൂമി ഉറപ്പിക്കേണ്ടിവന്നു. ഉദ്ദേശിച്ച ബജറ്റിൽ നിന്ന് കേരളത്തിന്റെ കാലാവസ്ഥയോടു ചേർന്നു പോകുന്ന വീടുവേണം എന്നായിരുന്നു സന്ദീപിന്റെയും അനിഷയുടെയും ആവശ്യം.

Housesfeb9
ADVERTISEMENT

അധികം നിറങ്ങളോ അലങ്കാരങ്ങളോ കൂടാതെ, ഇഷ്ടികയുടെയും ജാളി ബ്രിക്കുകളുടെയും സഹായത്തോടെയാണ് മോഡേൺ ജീവിതശൈലിക്കു ചേരുന്ന വിധത്തിൽ ഈ വീട് ഒരുക്കിയത്.  

Housesfeb10

പ്ലോട്ടിന്റെ തെക്കുവശത്താണ് റോഡ്. എന്നാൽ കിഴക്കോട്ടു മതി വീടിന്റെ ദർശനം എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. ഇതുരണ്ടും കണക്കിലെടുത്ത് തെക്കോട്ടും കിഴക്കോട്ടും മുഖം നൽകുന്ന വിധത്തിലാണ് എലിവേഷൻ ഒരുക്കിയത്.
സിറ്റ്ഔട്ടിനോടു ചേർന്ന ഇഷ്ടിക ക്ലാഡ് ചെയ്ത ഭിത്തി, വീടിന്റെ ഭംഗിയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സിറ്റ്ഔട്ടിനെയും ഡൈനിങ്ങിൽ നിന്ന് ഇറങ്ങാവുന്ന പാറ്റിയോയെയും രണ്ടാക്കുക എന്നതാണ് ഈ ഭിത്തിയുടെ ലക്ഷ്യം.

Housesfeb12
ADVERTISEMENT

ഡൈനിങ് ഏരിയയാണ് വീടിന്റെ കേന്ദ്രഭാഗം. വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കുന്നതും അതിഥികളോ സുഹൃത്തുക്കളോ വന്നാൽ സംസാരിച്ചിരിക്കുന്നതും ഡൈനിങ്ങിലാണ്. ഡൈനിങ്ങിനോടു ചേർന്ന് ഒരു കോർട്‌യാർഡും നിർമിച്ചിട്ടുണ്ട്. സാധാരണ ഇഷ്ടിക ഉപയോഗിച്ച് ജാളി നിർമിച്ചാണ് കോർട്‌യാർഡിന് പുറംഭിത്തി കൊടുത്തത്.

Housesfeb11

ബാത്റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളുണ്ട്. രണ്ടെണ്ണം താഴെയും ഒന്ന് മുകളിലും.

Housesfeb4
ADVERTISEMENT

പ്രാദേശിക നിർമാണവസ്തുക്കൾ
പ്രാദേശികമായി ലഭിക്കുന്ന നിർമാണവസ്തുക്കളാണ് ഉപയോഗിച്ചത്. ഇഷ്ടികയാണ് ഭിത്തി നിർമിക്കാൻ ഉപയോഗിച്ചത്. തടിയുടെ ഉപയോഗം പരമാവധി കുറച്ചു. ജനലുകൾ യുപിവിസി കൊണ്ടാണ്. പ്രധാന വാതിലുകൾ സ്റ്റീലും അകത്തേത് റെഡിമെയ്ഡ് വാതിലുകളുമാക്കി. 

Plot: 8.6 Cent Area: 2216 sqft  
Owner:  സന്ദീപ് & അനിഷ  Location: കണ്ണാടി, പാലക്കാട്
Design: എൻ. സജിൻ, കെ. സജിത്
 ABC Architecture, പാലക്കാട്
Email: mail@abc-architecture.com

Local Materials, Modern Living: A Smart Home Choice:

Modern Kerala house design featuring innovative use of brick and jaali for a unique elevation and a central courtyard, built with local materials on a 2216 sqft plot in Palakkad. This home blends modern aesthetics with Kerala's climate considerations, prioritizing functionality and a natural material palette.