പൊട്ടിപ്പോകില്ല ഈ പോളിമർ ഓട് Polymer Roof Tile
Mail This Article
എന്തെങ്കിലും വീണാലോ എന്തിന് താഴെയിട്ടാൽ പോലും പൊട്ടാത്ത പോളിമർ ഓട് വിപണിയിലെത്തി!
ഭാരം കുറവ്, ചൂട് കുറയ്ക്കും തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പുനരുപയോഗിക്കാൻ പ്രയാസമായ പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന ‘പോളിമർ സംയുക്തം’ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്, മൂല്യവർധിത ഉൽപന്നമായി മാറുന്നു എന്നതാണ് സവിശേഷത.
അഞ്ച് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് പുതിയ പോളിമർ സംയുക്തം വികസിപ്പിച്ചെടുത്തത്. 50 ശതമാനം പോളിമർ മെറ്റീരിയലിനൊപ്പം കളിമണ്ണ്, സ്റ്റെബിലൈസേഷൻ മെറ്റീരിയൽ, കളർ പിഗ്‌മെന്റ് എന്നിവ ചേർത്താണ് ഒാട് നിർമിക്കുന്നത്.
താഴേക്ക് എറിഞ്ഞാൽ പോലും പൊട്ടില്ല എന്നതാണ് പ്രധാന പ്രത്യേകത. സാധാരണ കളിമൺ ഓടിനെ അപേക്ഷിച്ച് മൂന്നിലൊന്ന് ഭാരമേ വരൂ. കൈകാകാര്യം ചെയ്യാൻ എളുപ്പമാണ് എന്നുമാത്രമല്ല, അധികം പണച്ചെലവില്ലാതെ സ്റ്റീൽ ട്രസ്സ് നിർമിക്കാനുമാകും.
കോൺക്രീറ്റ്, സെറാമിക് ഓടിനെ അപേക്ഷിച്ച് 60 ശതമാനം ചൂട് കുറയ്ക്കും എന്ന് നിർമാതാക്കൾ ഉറപ്പു പറയുന്നു. ഒാട് വെള്ളം വലിച്ചെടുക്കില്ല. അതുകാരണം മഴക്കാലത്ത് ഓടിന്റെ ഭാരം കൂടില്ല. പായൽ പിടിക്കില്ല എന്നതിനാൽ മെയ്ന്റനൻസ് എളുപ്പമാണ്.
മാംഗ്ലൂർ, ഫ്ലാറ്റ് പാറ്റേണിൽ ഓട് ലഭിക്കും. സിംഗിൾ ഗാഡി രീതിയിൽ പട്ടികയിൽ മാംഗ്ലൂർ ഡിസൈൻ ഓട് ഉറപ്പിക്കാം. ഡബിൾ ഗാഡിയുള്ളതാണ് ഫ്ലാറ്റ് മോഡൽ. സ്ക്രൂ ചെയ്തു വേണമെങ്കിലും ഓട് ഉറപ്പിക്കാം.
മാംഗ്ലൂർ പാറ്റേൺ ഓടിന് 75 രൂപയും ഫ്ലാറ്റ് പാറ്റേണിൽ ഉള്ളതിന് 85 രൂപയുമാണ് വില. ടെറാക്കോട്ട, ഗ്രേ, ബ്രിക്ക് റെഡ്, പച്ച തുടങ്ങി നാല് നിറങ്ങളിൽ ലഭിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഓറിയോൺ പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊയിലാണ്ടി, കോഴിക്കോട്
മാർക്കറ്റിങ്: ട്രയം മാർക്കറ്റിങ് ആൻഡ്
കൺസൽറ്റന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി