ADVERTISEMENT

തൃശൂർ ജില്ലയിലെ മണ്ണംപേട്ടയിലെ ‘മുണ്ടക്കൽ സ്വസ്തി’ വീട് മറ്റു വീടുകളിൽ നിന്ന് തീർത്തും വിഭിന്നമായി നിൽക്കുന്നു, ഒഴുക്കിനെതിരെ നീന്തുന്ന പോലെ. പ്ലോട്ടിെല മരങ്ങളെ കഴിവതും നശിപ്പിക്കരുതെന്ന ചിന്തയിൽ അവയെ സംരക്ഷിച്ചുകൊണ്ട് ഒരു ഒഴുക്ക് പോലെ ഒഴുകുകയാണ് വീടിന്റെ ഭിത്തികൾ എന്നു പറയാം.
കഴിഞ്ഞ 35 വർഷമായി നിലനിൽക്കുന്ന വീടിന്റെ രൂപമാറ്റം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. പുറമേ നിന്നു കണ്ടാൽ അകത്തെ കാഴ്ചകൾ ചിന്തിക്കുന്നതിനും അപ്പുറം. ‘ഇതെന്താ ഇങ്ങനെ!’ എന്നു വിസ്മയം തോന്നിപ്പിക്കുന്ന ഡിസൈൻ സൃഷ്ടിച്ചിരിക്കുന്നത് തൃശൂരിലെ യുവ ആർക്കിടെക്ട് ചാക്കോ സനിൽ ആണ്. നെതർലൻഡ്സിൽ ജോലി ചെയ്യുന്ന ഷിജുവിനും അമ്മയ്ക്കും വേണ്ടിയാണ് ഇൗ വീട്.

onlineimage4

ഒാക്സൈഡിന്റെ പരുക്കൻ ഭാവം
മരങ്ങൾ മാത്രമല്ല, ബജറ്റും പരിമിതികൾ ഉയർത്തിയപ്പോൾ ഡിസൈൻ അതുക്കും മേലെ ഉയർന്നുനിന്നു. വീടിനു കൊടുത്തിരിക്കുന്ന ഒാക്സൈഡും സിമന്റും കലർന്ന പരുപരുത്ത നിറമാണ് ആദ്യമായി ശ്രദ്ധയിൽ പെടുക. രണ്ടു നില വീടാണെന്ന് അറിയാനേ പറ്റില്ല. ഏറ്റവും മുകളിലെ വാട്ടർ ടാങ്ക് കൂടി മറയ്ക്കുന്ന രീതിയിലാണ് എലിവേഷൻ. മുകളിൽ നിന്ന് താഴേക്ക് ഒഴുകിയിറങ്ങുന്ന ഭിത്തികൾ.

ADVERTISEMENT

മാത്രമല്ല, കാറ്റ് കയറിയിറങ്ങുന്ന ദിശയിലാണ് ഇവിടത്തെ ഒാപ്പണിങ്ങുകളും ഭിത്തികളും രൂപകല്പന ചെയ്തിരിക്കുന്നത്. കൃത്യമായ ആകൃതിയില്ലാതെ, ഒഴുകിക്കിടക്കുന്ന രീതിയിലാണ് മുറികളും. ലിവിങ്ങിനോട് ചേർന്നുള്ള നടുമുറ്റം അവിടെയുള്ള കിണറിനെയും മരങ്ങളെയും നിലനിർത്താൻ വേണ്ടിയുള്ള രൂപകൽപനയാണ്. യുപിവിസി സ്ലൈഡിങ് ഡോർ വഴി അവിടേക്ക് ഇറങ്ങാം. കിണറിനെ ഗ്രിൽ ഇട്ട് സുരക്ഷിതമാക്കി.

onlineimage3

ഒാർഗാനിക് അഥവാ പ്രകൃത്യായുള്ള ആകൃതികളാണ് ഇവിടെ കൂടുതലും. ലിവിങ്ങിലും ഡൈനിങ്ങിലുമുള്ള  ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ സഹോദരിമാരും കുടുംബങ്ങളും ഒത്തുകൂടുമ്പോൾ ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നു. പെബിൾ സോഫകളും ഒാർഗാനിക് ആക‍ൃതിക്ക് ചേരുന്നു.
ഏകഭാവത്തോടെ അകവും പുറവും
ഡൈനിങ് ഏരിയയുടെ ഭിത്തി തന്നെ ഒരു ആർട്ട് വോൾ ആയി മാറുന്ന കാഴ്ചയാണിവിടെ. മുഖത്തെ പേശികൾ എന്ന രീതിയിലാണ് ആർക്കിടെക്ട് ഇതിന് രൂപഭാവം കൊടുത്തത്. പല തരം പേശികൾക്ക് പല തരത്തിലുള്ള ഒാക്സൈഡുകൾ രൂപം കൊടുത്തിരിക്കുന്നു. ഒരു പെയിന്റിങ് എക്സിബിഷൻ‍ കാണുന്ന രീതിയിൽ ആരും ഇതു നോക്കിനിന്നു പോകും. ഒാക്സൈഡ് ഇൗർപ്പവുമായി പ്രതിപവർത്തിക്കുന്നതിനാൽ നിറഭേദങ്ങൾ വന്നുകൊണ്ടേയിരിക്കും.

onlineimage2
ADVERTISEMENT

വീടികത്തെ സുന്ദരമായ മറ്റൊരു സൃഷ്ടിയാണ് വനിത വീടിന്റെ ഇൗ ലക്കത്തെ കവർ ചിത്രമായി മാറിയ സ്റ്റെയർകേസ്. സിഎൻസി കട്ടിങ് ചെയ്ത എംഎസിന്റെ പീസുകൾ കൂട്ടിയിണക്കിയാണ് സ്റ്റെയർകേസിന്റെ കൈവരി ഉണ്ടാക്കിയിരിക്കുന്നത്. അതിനോടു ചേർന്നാണ് ഡബിൾ ഹൈറ്റിലുള്ള ടിവി ഏരിയ. ഇവിടെ വലിയ ഒാപ്പണിങ്ങുകൾ കൊടുത്തത് കാറ്റ് കയറുന്നതിനു വേണ്ടിയാണ്. ടിവി ഏരിയയോടു ചേർന്നും കാറ്റിനെ സ്വാഗതം ചെയ്യുന്ന കോർട്‌യാർഡ് ഉണ്ട്. ഗ്രിൽ ഇട്ടാണ് ഇവിടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. അത്യാവശ്യം ഇലകളൊക്കെ വീഴുന്ന ഒാപ്പൺ കോർ‌ട്‌യാർഡ് ആണിത്.

onlineimage5

താഴെ രണ്ടും മുകളിൽ ഒന്നും കിടപ്പുമുറികളുണ്ട്. മുറികളിൽ ഇൻബിൽറ്റ് ഇരിപ്പിട സൗകര്യമുണ്ട്. കിച്ചൺ മാത്രമാണിവിടെ അല്പം മോഡേൺ ഛായയുള്ളത്. ഡൈനിങ്ങിനോട് ചേർന്നു കിടക്കുന്ന െഎലൻഡ് കിച്ചൺ കുടുംബം ഒത്തുകൂടുമ്പോഴും സ്ഥലസൗകര്യം ഉറപ്പാക്കുന്നു.

ADVERTISEMENT

പ്രവാസിയായ ഷിജുവിന് പൂർണ പിന്തുണയായിരുന്നു ആർക്കിടെക്ടിന്റെ പുതു നയങ്ങളോട്. എങ്കിലും വീട്ടുകാർക്കും അയൽക്കാർക്കുമെല്ലാം സ്വാഭാവികമായും ആശങ്കകളും സംശയങ്ങളും ഉണ്ടായിരുന്നു. ഇന്നിവിടെ വരുന്നവർക്ക് ‘അകത്തൊന്നു കയറട്ടേ, അകത്തു കാണുന്ന പോലെയേ അല്ലല്ലോ ഉള്ളിൽ’ എന്ന അത്ഭുതമാണ് ഇൗ വീട്.

ഡ്രൈവ് ‌വേയിലും മുറ്റത്തും പഴയ മരങ്ങളും ചെടികളുമുണ്ടെങ്കിലും പുതിയ മറവുകളും അതിരുകളും സൃഷ്ടിക്കാൻ പുതിയ കാല ചെടികളും സജീവമായി പച്ചപ്പു പകരുന്നു.

Plot: 39 cent Area: 2200 sqft Owner:  ഷിജു എം. കെ. Location: മണ്ണംപേട്ട, തൃശൂർ
Design: ചാക്കോ സനിൽ, ആർക്കിടെക്ട് Design Platform Architects, തൃശൂർ  Email: dparchitects4@gmail.com