ADVERTISEMENT

തിരുവനന്തപുരം നഗരത്തിനു നടുവിൽ ഒരു വീട് എന്നത് എളുപ്പമുള്ള കാര്യമൊന്നുമല്ല. നല്ലൊരു സ്ഥലം കിട്ടാനുള്ള പ്രയാസം, സ്ഥലത്തിന്റെ തീ വില. ഇതെല്ലാം തരണം ചെയ്ത് ആലിഫും തസ്നീമും നേമത്ത് വാങ്ങിയത് അഞ്ച് സെന്റ് സ്ഥലമാണ്.

smallplothome3

വീതി കുറഞ്ഞ് പിറകിലേക്ക് നീണ്ട പ്ലോട്ടിൽ നിയമപരമായ സെറ്റ് ബാക്ക്  ബാക്കിവച്ച് വീടുപണിയുക എന്നത് അല്പം ശ്രമകരമായിരുന്നു എന്ന് വീട് ഡിസൈൻ ചെയ്ത ദി ഗ്രാഫൈറ്റ് ഡിസൈൻ ഹോംസിലെ ടി.ജി. അരുൺ പറയുന്നു.

smallplothome
ADVERTISEMENT

പത്ത് വർഷം കഴിഞ്ഞാലും ട്രെൻഡ് പോകാത്ത ഒരു ഡിസൈൻ ആണ് വീട്ടുകാർ ആവശ്യപ്പെട്ടത്. കന്റെംപ്രറി ശൈലിയിൽ മനോഹരമായ വീടിന്റെ മുഖം നിയമപരമായ സെറ്റ്ബാക്കിലേക്ക് നീങ്ങാതിരിക്കാൻ ഡിസൈൻ ടീം വളരെ കഷ്ടപ്പെട്ടു. എലിവേഷനിൽ ഡിസൈൻ ടീം ആഗ്രഹിച്ച ചില ഘടകങ്ങൾ ചേർക്കുന്നതിന് ഇത് തടസ്സമായി. എങ്കിലും പുതുമ നിലനിൽക്കുന്ന ഭംഗിയുള്ള എലിവേഷൻ ലഭിച്ചു.

smallplothome4

ഇഷ്ടികകൊണ്ട് നിർമിച്ച വീട്ടിൽ തേക്കും പ്ലാവുമാണ് തടിപ്പണിക്ക് ഉപയോഗിച്ചത്. കബോർഡുകളും ഇന്റീരിയറും മറൈൻ പ്ലൈ ഉപയോഗിച്ച് ചെയ്തു. അടുക്കളയിലെ കബോർഡുകൾ മാത്രം ഡബ്യൂപിസിയും അക്രിലിക്കുമാണ്.

smallplothome5
ADVERTISEMENT

കോൺക്രീറ്റ് ബീമിൽ തേക്കിൻ തടി പതിച്ച ഗോവണിയാണ് ഇന്റീരിയറിന്റെ ഏറ്റവും വലിയ ഭംഗി. ഗ്ലാസ് കൈവരികൾ ഗോവണിയെ കൂടുതൽ സുന്ദരമാക്കുന്നു. ഗോവണിയുടെ അടിഭാഗം വെറുതെ ഒഴിച്ചിടാതെ വെള്ളച്ചാട്ടം ക്രമീകരിച്ചു. ഡൈനിങ്ങിൽ നിന്ന് ചെറിയൊരു പാഷ്യോയുമുണ്ട്.

smallplothome2

ഓപ്പൺ പ്ലാൻ ആണ് വീടിന്. വർക്ക് ഏരിയ മറ്റൊരു മുറിയായി നൽകാതെ അടുക്കളയുടെ തുടർച്ചയായി നൽകി. അടുക്കളയിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

aru
ADVERTISEMENT

താഴെയും മുകളിലും രണ്ട് കിടപ്പുമുറികൾ കൂടാതെ, മുകളിലെ നിലയിൽ ഹോം തിയറ്ററും ലിവിങ് ഏരിയയുമെല്ലാം ക്രമീകരിച്ചു. കാറ്റും വെളിച്ചവുമൊന്നും കുറയാത്ത, സന്തോഷകരമായ ജീവിതം പ്രദാനം ചെയ്യാൻ ഈ ചെറിയ സ്ഥലത്തെ സുന്ദരമായ വീടിനു കഴിയുന്നു.

Area: 2000 sqft Plot: 5 cent Owner:  അലിഫ്, തസ്നീം Location: നേമം, തിരുവനന്തപുരം
Design: ടി. ജി. അരുൺ ദി ഗ്രാഫൈറ്റ് ഡിസൈൻ ഹോംസ്, തിരുവനന്തപുരം   Email: thegraphitehomes@gmail.com Phone: 70340 00955

Modern Interior Ideas for Narrow Plots:

Contemporary architecture makes this stunning 2000-square-foot home in Nemom, Thiruvananthapuram, a masterpiece of efficient spatial planning on a narrow five-cent plot. Alif and Tasneem wanted a timeless design that would remain stylish even after a decade of living there. Architect T.G. Arun from The Graphite Design Homes carefully navigated legal setback constraints to deliver a visually striking exterior facade. Teak and jackfruit wood were extensively utilized alongside marine plywood and WPC for durable interior cabinetry. A magnificent teak-clad concrete staircase featuring glass handrails and an indoor water fountain serves as the focal point of the interior. The open-plan layout seamlessly connects the living, dining, and kitchen areas while incorporating a functional attached work area. Additional modern amenities include a home theater, an upper living space, and a cozy patio connected to the dining zone.