ADVERTISEMENT

1. കമ്പു കോതൽ പ്രധാനം
കമ്പു കോതി കുറ്റിച്ചെടിയാക്കി നിലനിർത്തുന്നതാണ് ബൊെഗയ്ൻവില്ലയുടെ കാര്യത്തിൽ പ്രധാനം. മഴക്കാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ശിഖരങ്ങൾ താഴ്ത്തി മുറിച്ച് കമ്പു കോതി നിർത്തണം. മഴക്കാലം കഴിഞ്ഞാൽ ഇളംകമ്പുകൾ മുറിച്ചുനീക്കി നന്നായി ശിഖരങ്ങൾ ഉണ്ടാകാൻ പ്രോത്സാഹിപ്പിക്കണം. കൂടാതെ പൂവിടുന്ന പ്രകൃതമില്ലാത്ത, കുത്തനെ മുകളിലേക്ക് വളരുന്ന കമ്പുകൾ താഴ്ത്തി മുറിച്ചു നിർത്തണം.

2 . നന വേണ്ടപോലെ
മഴക്കാലം കഴിഞ്ഞാൽ ചെടി നട്ടിരിക്കുന്നിടത്ത് നേർത്ത ഈർപ്പം മാത്രം നിലനിർത്തുന്ന വിധത്തിൽ നന നൽകുക. പൂക്കൾ അധികനാൾ ചെടിയിൽ കൊഴിയാതെ നിൽക്കാൻ, പൂവിട്ട ചെടികൾക്ക് നന്നായി നനയ്ക്കണം.

onlinemasterpageNew2


3. വെയിൽ കുറയ്ക്കേണ്ട
3 മുതൽ 6 മണിക്കൂർ വരെ നേരിട്ട് വെയിൽ കിട്ടുന്നിടത്ത് വളർത്തിയാലേ ബൊഗെയ്ൻവില്ല സമൃദ്ധമായി പുഷ്പ്പിക്കൂ.

4. പൂവിടാൻ എൻ.പി.കെ
ചാണകപ്പൊടി, കടലപ്പിണ്ണാക് തുടങ്ങിയ ജൈവവളങ്ങൾ കൂടാതെ ചെടി സുഭിക്ഷമായി പൂവിടാൻ നൈട്രജൻ കുറഞ്ഞ അളവിലുള്ള എൻ.പി.കെ രാസവളം തുള്ളിനനയായി ഇലകളിൽ നൽകാം, അല്ലെങ്കിൽ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

5. പോട്ടിങ് മിശ്രിതം ഇടയ്ക്കിടെ മാറ്റുക  
ഒരടിയെങ്കിലും വലുപ്പമുള്ള ചട്ടിയിൽ വേണം ബൊഗെയ്ൻവില്ല വളർത്താൻ. രണ്ടു വർഷത്തിലൊരിക്കൽ ചെടി പൂർണമായി ചട്ടിയിൽ നിന്നും പുറത്തെടുത്തശേഷം കേടുവന്ന വേരും ശിഖരങ്ങളുമെല്ലാം മുറിച്ചു നീക്കി, പുതിയ പോട്ടിങ് മിശ്രിതം തയാറാക്കി അതിലേക്ക് മാറ്റി നടണം.

ADVERTISEMENT
ADVERTISEMENT
Fertilizing Your Bougainvillea for More Flowers:

Bougainvillea care involves specific pruning techniques to encourage bushiness and ample flowering. Proper watering and adequate sunlight are crucial for blooming, along with the judicious use of NPK fertilizers and timely repotting with fresh potting mix to ensure healthy growth and abundant blooms.

ADVERTISEMENT