ADVERTISEMENT

ഭർത്താവിന് കുടുംബപരമായി ഫൈബർ വാതിലുകളുടെ ബിസിനസ്സായിരുന്നു. എന്നാൽ നീതുവാകട്ടെ ചെടികളെ സ്നേഹിക്കുന്നയാളും. ഈ ഇഷ്ടം എങ്ങനെ ഒരു സംരംഭം ആക്കാം എന്ന ആലോചനയാണ് ഫൈബർ പ്ലാന്ററുകളും പോട്ടുകളും നിർമിച്ചാലോ എന്നതിലേക്കെത്തിയത്. അങ്ങനെയാണ് നാലു വർഷം മുൻപ് കൊച്ചി കടവന്ത്ര കെ. പി. വള്ളോൻ റോഡിൽ ‘സാംസ് ഏദൻ ഗാർഡൻ’ തുടങ്ങുന്നത്. ഫൈബർ പോട്ടുകളോടൊപ്പം സെറാമിക്, ടെറാക്കോട്ട പോട്ടുകളും ചെടികളുടെ വിൽപനയും ആരംഭിച്ചു.

onlineimage3

ഗാർഡൻ സെറ്റ് ചെയ്യാൻ താൽപര്യമുള്ളതിനാൽ അതിലേക്കും ചുവടു വച്ചു. ഇപ്പോൾ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ലാൻഡ്സകേപ്പിങ് ചെയ്തു നൽകും. ഫ്ലാറ്റുകളിൽ ചെറിയ ഇടത്ത് പച്ചക്കറിത്തോട്ടം ഒരുക്കി നൽകും. ഗാർഡനിൽ ചെറിയ ഫൗണ്ടനുകളും വാട്ടർബോഡിയും സെറ്റ് ചെയ്യണമെങ്കിൽ അതിനും നീതു റെഡി. ഗാർഡൻ മനോഹരമാക്കാൻ പുതിയ െഎഡിയകൾ കണ്ടെത്തുകയാണ് നീതുവിന്റെ ഹോബി. അതിന് പൂർണ പിന്തുണയുമായി ഭർത്താവ് ജെൻസൺ ഒപ്പമുണ്ട്.

onlineimage4
ADVERTISEMENT

പരിപാലനവും ചെയ്തു നൽകും

ഫൈബർ പോട്ടുകൾ ഇവരുടെ മാനുഫാക്ചറിങ് യൂണിറ്റിൽ നിർമിക്കുന്നവയാണ്. അവ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തു വാങ്ങാം. ഇഷ്ടമുളള നിറം, ആകൃതി, വലുപ്പം എന്നിവ പറഞ്ഞാൽ മതി അതനുസരിച്ചു നിർമിച്ചു നൽകും. സെറാമിക്, ടെറാക്കോട്ട ചട്ടികൾ വരുത്തുന്നതാണ്. അവയും ആവശ്യാനുസരണം നിർമിച്ചു നൽകും.

onlineimage
ADVERTISEMENT

ചെടികൾ വരുത്തുന്നതും ഇവിടെ തന്നെ നട്ടുണ്ടാക്കുന്നവയുമുണ്ട്. ഫലവൃക്ഷങ്ങളുൾപ്പെടെ എല്ലാ ചെടികളും ലഭിക്കും. സൈറ്റിൽ വന്നു കണ്ട് അളവെടുത്ത് അതിനനുസരിച്ചാണ് നീതു ലാൻഡ്സ്കേപ്പിങ് ചെയ്തു നൽകുന്നത്. ഉദ്യാനം ചെയ്തു നൽകുക മാത്രമല്ല, അതിന്റെ മെയിന്റനൻസും ആവശ്യാനുസരണം ചെയ്യും. വെറുമൊരു നഴ്സറി എന്ന നിലയിലല്ല, എക്സ്പീരിയൻസ് സെന്റർ ആയാണ് നീതു ‘സാംസ് ഏദൻ ഗാർഡൻ’ ഒരുക്കിയിരിക്കുന്നത്. ഫൈബർ പോട്ടുകൾ 500 രൂപ മുതലും സെറാമിക്, ടെറാക്കോട്ട പോട്ടുകൾ 50 രൂപ മുതലും ലഭിക്കും.

ADVERTISEMENT