ADVERTISEMENT

കാഞ്ഞിരപ്പള്ളി എന്നു കേൾക്കുമ്പോൾ തോട്ടങ്ങളാണ് ഓർമയിൽ വരുന്നതെങ്കിൽ തെറ്റുപറയാനില്ല, കൃഷിക്കാരുടെ നാടാണ് കാഞ്ഞിരപ്പള്ളി. എന്റെ വീടിന്റെ തുടർച്ചയായ പഴത്തോട്ടത്തിലാണ് മൈൻഡ്‌സ്കേപ്പിന്റെ പുതിയ ഓഫിസിന് സ്ഥാനം കണ്ടെത്തിയത്. ഒരു കാലത്ത് റബർ തോട്ടത്തിന്റെ ഭാഗമായിരുന്നെങ്കിലും ഓഫിസ് പണിയുന്നതിനു കുറച്ചുനാൾ മുൻപ് ഭൂമിയെ അതിന്റെ സ്വാഭാവികതയിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. റബറിന്റെ വരണ്ട പച്ചപ്പിനു പകരം പഴങ്ങളുടെ മധുരവും സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞു. പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമെല്ലാം തിരിച്ചെത്തി.

mindscape

തടസ്സങ്ങളില്ലാതെ ഭൂമി
ഭൂമിയുടെ സ്വാഭാവിക വളവുകളെയും ഉയർച്ച താഴ്ചകളെയും നിലനിർത്തി, നീരൊഴുക്ക് തടസ്സപ്പെടുത്താതെയാണ് ഓഫിസിനു സ്ഥാനം കണ്ടെത്തിയത്. ഓഫിസിലേക്കുള്ള വഴിയും ഇതേ സ്വാഭാവികതയോടെത്തന്നെ ഒരുക്കി. കല്ലുപാകിയ വഴിയിലൂടെ, പച്ചപ്പിന്റെ അടരുകൾ വകഞ്ഞുമാറ്റി മുന്നോട്ടുവരുമ്പോൾ പതിയെപ്പതിയെ ഓഫിസ് കെട്ടിടം തെളിഞ്ഞുവരും.

mindscape2
ADVERTISEMENT

രണ്ടല്ല അകവും പുറവും  
ഓഫിസിനു ചുറ്റുമുള്ള ലാൻഡ്‌സ്കേപ്പിനെ പുറത്തെ പഴത്തോട്ടത്തിന്റെ തുടർച്ചയായി മാറ്റിയിരിക്കുന്നു. അകത്തിരുന്നു മടുത്താൽ മുറ്റത്തെ പേൾ ഗ്രാസ് കൊണ്ടു നിർമിച്ച പുൽത്തകിടിയിലോ മണ്ണിൽ നിന്നു തലപൊക്കി നിൽക്കുന്ന പാറകളിലോ ഇരുന്നു ജോലി ചെയ്യാം. ഓഫിസിന്റെ അകത്തെ എല്ലാ മുറികളും ഗ്ലാസ് ഭിത്തികൾ കൊണ്ടും നിരക്കിനീക്കാവുന്ന ഗ്ലാസ് വാതിലുകൾ ഉപയോഗിച്ചും പ്രകൃതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

mindscape3

ഓഫിസിനു പിറകുവശത്ത് നിർമിച്ച ഡെക്ക് ഏരിയ പ്രകൃതിയിലേക്കു തുറന്നിരുന്ന് മീറ്റിങ്ങുകളോ ചെറിയ ഒത്തുചേരലുകളോ നടത്താൻ ഉചിതമായ സ്ഥലമാണ്.
പൂക്കളുള്ള ചെടികളേക്കാൾ ഉഷ്ണമേഖലാ കാലാവസ്ഥ‌യിൽ വളരുന്ന ഇലച്ചെടികളാണ് ഇവിടേക്ക് കൂടുതൽ തിര‍ഞ്ഞെടുത്തത്. മഴവെള്ളസംഭരണം, സൗരോർജത്തിന്റെ ഉപയോഗം ജൈവകംപോസ്റ്റ് നിർമാണം എന്നിങ്ങനെ ഊർജ സ്വയംപര്യാപ്തത കൂടി ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു.

mindscape4
ADVERTISEMENT

Courtesy:
M.M. Jose, Architect, Mindscape Architects
Studio:  Mindscape Architects
Email: mmjarch@gmail.com

From Rubber Plantations to Fruitful Retreat: The Mindscape Architects Office:

Mindscape Architects has established a new office in Kanjirappally, a region known for its agricultural landscape, specifically fruit orchards. The design prioritizes integrating the office space with the surrounding natural beauty, creating a serene and sustainable work environment.

ADVERTISEMENT