ADVERTISEMENT

എയർ കണ്ടീഷണർ സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ കയ്യും കെട്ടിയിരിക്കാം എന്നു ചിന്തിക്കുന്നവരാണ് കൂടുതൽ. എന്നാൽ എസി കൃത്യമായി മെയിന്റനൻസ് ചെയ്യേണ്ടതുണ്ട്.  ഇല്ലെങ്കിൽ എസിയുടെ ഈടിനെയും വൈദ്യുതി ചാർജിനെയും മാത്രമല്ല, മുറി ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ പോലും ബാധിച്ചേക്കാം.

Acmaintainance2

ഇൻഡോർ യൂണിറ്റ് പോലെത്തന്നെ പ്രധാനമാണ് ഔട്ട്ഡോർ യൂണിറ്റും. ഔട്ട്ഡോർ യൂണിറ്റിനു ചുറ്റും കൃത്യമായ വായുസഞ്ചാരം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒന്നോ രണ്ടോ അടി ചുറ്റുവട്ടത്ത് മറ്റു തടസ്സങ്ങൾ ഒന്നും ഉണ്ടാകരുത്. വെയിലോ പൊടിയോ അടിക്കാത്ത ഭാഗത്ത് സൂക്ഷിക്കാൻ പറ്റിയാൽ നല്ലത്. പ്ലാസ്റ്റിക് കവർ പോലുള്ള തടസ്സങ്ങൾ ഒഴിവാക്കുക. എലിയുടെയും പക്ഷികളുടെയുമൊക്കെ ശല്യം ഇല്ലാതെ സൂക്ഷിക്കണം.  

ADVERTISEMENT

താപനില 23–24 ഡിഗ്രിയിൽ വയ്ക്കുന്നതാണ് അഭികാമ്യം. തണുപ്പ് വല്ലാതെ താഴ്ത്തുന്നത് ഇലക്ട്രിസിറ്റി ബിൽ കൂട്ടും. എസിക്കൊപ്പം ഫാൻ ഇടുന്ന പ്രവണത പലരിലും കാണാറുണ്ട്. ഇത് തണുപ്പ് കുറയ്ക്കാനും വൈദ്യുതി ബിൽ കൂട്ടാനും കാരണമാകും. എസി തണുത്ത വായു അകത്തേക്കു തള്ളുമ്പോൾ മുറിയിലെ ചൂടുവായു മുകൾവശത്തേക്കു നീങ്ങും. ഈ ചൂടുവായുവിനെ വീണ്ടും താഴേക്കു തള്ളുകയാണ് ഫാൻ ചെയ്യുന്നത്. അത് എസിയുടെ ഫലം കുറയ്ക്കും.

Acmaintainance3

എസി ഫിൽറ്റർ ഇടയ്ക്കിടെ വൃത്തിയാക്കുന്നതു നല്ലതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും എസി ജനറൽ സർവീസ് ചെയ്യുന്ന ശീലമുണ്ടാകുന്നതു നല്ലതാണ്. പൊടിയുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിലും റോഡരികിലുള്ള വീടുകളിലുമൊക്കെ ആറ് മാസത്തിലൊരിക്കൽത്തന്നെ ‘ഡീപ് ക്ലീൻ’ ചെയ്യുന്നതാണ് നല്ലത്. ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോയിൽ ക്ലീനിങ്, ഗ്യാസ് പ്രഷർ ചെക്ക് ചെയ്യുക, ഡ്രെയിൻ പൈപ്പ് ക്ലീൻ ചെയ്യുക എന്നിവയൊക്കെ ഈ വാർഷിക സർവീസിന്റെ ഭാഗമാക്കണം.

Acmaintainance4
ADVERTISEMENT

വേനൽക്കാലത്തിനു മുൻപ് എസിയുടെ വാർഷിക സർവീസ് നടത്തുന്നതാണ് നല്ലത്.
വീടിനുള്ളിലോ ചുറ്റുപാടോ പൊടി ഉയരുന്ന വിധത്തിൽ എന്തെങ്കിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആ സമയത്ത് എസി പ്രവർത്തിപ്പിക്കാതിരിക്കുക.

വേനൽക്കാലത്തു മാത്രം എസി ഉപയോഗിക്കുന്നവരുണ്ട്. അവർ ഉപയോഗിക്കും മുൻപ് എസി സർവീസ് ചെയ്യിക്കുന്നതു നല്ലതാണ്. ഏതു കാലാവസ്ഥയിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്നോ രണ്ടോ മണിക്കൂർ എസി പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. കുറഞ്ഞത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇടയ്ക്കിടെ ഓൺ ചെയ്തു നോക്കുന്നതു നല്ലതാണ്.







ADVERTISEMENT
Smart Ways to Use Your AC and Save on Electricity Bills:

Maintaining your air conditioner is crucial for its longevity, energy efficiency, and your health. Proper AC maintenance, including regular cleaning and servicing, prevents issues with electricity bills and ensures a healthy indoor environment.