ADVERTISEMENT

കുട്ടി വലുതാകുമ്പോൾ അതിനനുസരിച്ച് വലുതാകുന്ന മുറികളോടാണ് ഇന്ന് എല്ലവർക്കും താല്പര്യം. കുട്ടികൾ പെട്ടെന്ന് വലുതാകും. തീരെ ചെറിയ കുട്ടികൾക്ക് ഇണങ്ങുന്ന രീതിയിൽ മുറി ഒരുക്കിയാൽ കുട്ടി വലുതാകുമ്പോൾ മുറിയും മാറ്റേണ്ടി വരും. അതുകൊണ്ടുതന്നെ കുട്ടികളുടെ മുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടി മുറിയിൽ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറപ്പുള്ള ഫർണിച്ചർ വേണം ഇവിടെ നൽകാൻ. അതു മാത്രമല്ല, കൂർത്ത അഗ്രങ്ങളുള്ള ഫർണിച്ചറും അലങ്കാരങ്ങളും ഒഴിവാക്കണം.

ADVERTISEMENT

കളിപോലെ തോന്നിക്കുന്ന ബങ്ക് ബെഡുകൾ കുട്ടികൾക്കിഷ്ടപ്പെടും. പക്ഷേ, കുട്ടി വലുതാകുമ്പോൾ അതിന് സോഫയോ ആട്ടുകട്ടിലോ ഒക്കെയായി രൂപാന്തരം നൽകുന്നതാണ് പുതിയ പ്രവണത.

ഇടിവെട്ട് നിറങ്ങളുടെ കാലം കഴിഞ്ഞു. വ്യത്യസ്ത ഷേഡിലുള്ള പേസ്റ്റൽ നിറങ്ങളാണ് കുട്ടിമുറിയിൽ ട്രെൻഡ്.

ADVERTISEMENT

കുട്ടിമുറിയിൽ കളിക്കാനുള്ള ഇടം നൽകാം. കുട്ടി മുറിയോടു ചേർന്ന് സ്വകാര്യത ഉറപ്പാക്കിയ ബാൽക്കണിയുണ്ടെങ്കിൽ പ്ലേ ഏരിയ ആക്കാം. കുട്ടി വളരുമ്പോൾ ഇവിടം അവരുടെ ഹോബി, ജിം, തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം.

വലുതാകുന്നതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഫർണിച്ചർ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഉയരം ആവശ്യാനുസരണം ക്രമീകരിക്കാൻ സാധിക്കുന്ന കസേരയും മേശയും മറ്റും ഉപയോഗിക്കാം.

ADVERTISEMENT

സ്റ്റഡി ഏരിയ നൽകണം. ചെറിയ മേശയും കസേരയും പുസ്തകങ്ങള്‍ വയ്ക്കാനുള്ള സ്റ്റോറേജ് സൗകര്യവും വേണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കാൻ ആവശ്യത്തിന് സ്റ്റോറേജ് വേണം. സ്റ്റോറേജ് സൗകര്യമുള്ള ബെഡ് നൽകാം.

വോൾപേപ്പറുകൾ, വോൾ സ്റ്റിക്കറുകൾ, കർട്ടൺ, ബെഡ്ഷീറ്റ് എന്നിവ വഴി മുറിക്ക് കുട്ടിത്തമേകാം. കുട്ടി വലുതാകുമ്പോൾ ഇവ മാറ്റി എളുപ്പത്തിൽ മുറിക്ക് മേക്ക്ഓവർ നൽകാം. കുട്ടി വരച്ച ചിത്രങ്ങൾ, അവർക്കിഷ്ടമുള്ള കഥാപാത്രങ്ങളുടെ ചിത്രങ്ങൾ എന്നിവ മുറി അലങ്കരിക്കാൻ ഉപയോഗിക്കാം.

പിൻ അപ് ബോർഡുകൾ, ബ്ലാക് ബോർ‍ഡ് എന്നിവയൊക്കെ നൽകിയാൽ ചുമരുകൾ വൃത്തികേടാകാതെ ഇരിക്കും. കുട്ടികൾക്ക് അവരുടെ ക്രിയാത്മകതയ്ക്ക് തടസ്സമാകാതെ വരയ്ക്കാനും ചിത്രങ്ങൾ ഒട്ടിക്കാനും സാധിക്കും.

കാറ്റും വെളിച്ചവും നിർബന്ധമാണ്. ബാത്റൂമിൽ സ്കൈലൈറ്റോ വലിയ ജനാലകളോ നൽകുന്നത് വെള്ളം എളുപ്പത്തില്‍ ഉണങ്ങാൻ സഹായിക്കും. ഇത് വൃത്തിക്കും ആരോഗ്യത്തിനും സുരക്ഷയ്ക്കും നല്ലതാണ്.

പെട്ടെന്ന് വൃത്തികേടാകുമെന്നതിനാൽ കഴുകാനും ഉണങ്ങാനും എളുപ്പമുള്ള ഫർണിഷിങ് തിരഞ്ഞെടുക്കാം.