ADVERTISEMENT

അകത്തളത്തിന്റെ ഗാംഭീര്യത്തിനു മാറ്റുകൂട്ടുന്ന ഒട്ടേറെ ഫ്ലോറിങ് മെറ്റീരിയൽസ് പരമ്പരാഗതമായിത്തന്നെ നമുക്കുണ്ട്. എക്കാലത്തും ഗാംഭീര്യം നിലനിർത്തുന്ന അകത്തളം കിട്ടാൻ ഏറ്റവും എളുപ്പവഴി ഫ്ലോറിങ്ങിന് അവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ്. കുറഞ്ഞ ചെലവിൽ വാങ്ങാം, എളുപ്പത്തിൽ വിരിക്കാം എന്നൊക്കെയുള്ള മേന്മകൾ ടൈലിനുണ്ട്. പക്ഷേ, ടൈലിലെ ട്രെൻഡുകൾ എപ്പോഴും മാറുന്നവയാണ്. ടൈൽ നിലം കണ്ടാൽ അറിയാം ഏതു കാലഘട്ടത്തിൽ നിർമിച്ച വീടാണെന്ന്. എന്നാൽ ക്ലാസിക്കൽ ഫ്ലോറിങ്ങ്സ് എല്ലാം തന്നെ കാലാതീതമാണ്. അമ്പതോ നൂറോ കൊല്ലം കഴിഞ്ഞാലും അതിന്റെ മൂല്യവും അഴകും വർദ്ധിക്കുകയേയുള്ളൂ. അത്തരം അഞ്ച് ഫ്ലോറിങ് രീതികൾ നോക്കാം.

Flooringgood5
Black Oxide Floor

ഓക്സൈഡ് നിലം
 കൊട്ടാരങ്ങളിലേക്കുപോലും തിര‍ഞ്ഞെടുത്തിരുന്ന നിലമൊരുക്കൽ രീതിയാണ് ഓക്സൈഡ് നിലം. കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള ഓക്സൈഡ് നിലത്തിന്റെ കണ്ണാടിത്തിളക്കം പല പഴയ തറവാടുകളിലും കെട്ടിടങ്ങളിലുമൊക്കെ കാണാം. ചുവപ്പും കറുപ്പും കൂടാതെ മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള ഓക്സൈഡ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഓക്സൈഡ് നിലത്ത് ചവിട്ടി തഴക്കം വരുമ്പോൾ കൂടുതൽ മിഴിവാർന്നതായിത്തീരും. അതുകൊണ്ടുതന്നെ വർഷങ്ങൾ കഴിഞ്ഞാലും തിളക്കം വർദ്ധിക്കുകയേയുള്ളൂ. വിദഗ്ധരായ പണിക്കാരുടെ കുറവായിരുന്നു ഓക്സൈഡ് നിലത്തിന്റെ പ്രശ്നമെങ്കിലും ഇപ്പോൾ കൂടുതൽ പേർ ഈ രംഗത്തേക്കു വരുന്നുണ്ട്.

Flooringgood6
Terracotta Tile Floor
ADVERTISEMENT

ടെറാക്കോട്ട ചന്തം
ഓട് വിരിച്ച നിലം എന്നാൽ എല്ലാം തികഞ്ഞ നിലം എന്നായിരുന്നു ഒരുകാലത്തെ കാഴ്ചപ്പാട്. ഫ്ലോറിങ് എക്കാലവും പ്രൗഢിയോടെ നിൽക്കണമെന്നും അകത്തളത്തിന് ക്ലാസിക്കൽ ഭംഗി കിട്ടണമെന്നും ആഗ്രഹിക്കുന്നവർക്ക് ടെറാക്കോട്ട ഫ്ലോറിങ് തന്നെ തിര‍ഞ്ഞെടുക്കാം. ചെരിപ്പിടാതെ ചവിട്ടാനാകുന്ന നിലം എന്ന രീതിയിൽ ആരോഗ്യകരം കൂടിയാണ് ടെറാക്കോട്ട ഫ്ലോറിങ്. കളിമണ്ണിന്റെ ലഭ്യതക്കുറവുകൊണ്ട് ഗുണമേന്മയാർന്ന ടൊറാക്കോട്ട ഫ്ലോറിങ് ടൈൽ കിട്ടാൻ അല്പം പ്രയാസമാണ്. ഇറക്കുമതി ചെയ്യുന്ന ടെറാക്കോട്ട ടൈലിനു പോലും ഡിമാൻഡ് ഉണ്ടാകാൻ കാരണം ടെറാക്കോട്ടയും കാലാവസ്ഥയും തമ്മിലുള്ള ചേർച്ചയാണ്.

Flooringgood3
Kota Stone

കോട്ട സ്റ്റോൺ
മാർബിളോ ഗ്രാനൈറ്റോ പോലെ തിളക്കമുള്ള നിറങ്ങളോ ഫിനിഷുകളോ ഇല്ലാത്ത നാച്വറൽ സ്റ്റോൺ ആണ് കോട്ട സ്റ്റോൺ. ചാരനിറമോ പച്ചകലർന്ന ചാരനിറമോ ആണ് ഈ കല്ലിന്. മാറ്റ് ഫിനിഷുള്ള കോട്ട സ്റ്റോണിന്റെയും മഞ്ഞ നിറമുള്ള ജയ്സാൽമീർ സ്റ്റോണിന്റെയും കോംബിനേഷൻ ക്ലാസിക്കൽ ഫ്ലോറിങ്ങിന് മികച്ച സാധ്യതയാണ്. നാച്വറൽ സ്റ്റേൺ വിൽക്കുന്ന എല്ലാ കടകളിലും ലഭിക്കും.

Flooringgood4
Mossaic Floor
ADVERTISEMENT

 മൊസെയ്ക് ഫ്ലോർ
പഴയ മൊസെയ്ക് നിലത്തിന്റെ ഭംഗി ഓർമ്മയില്ലേ? ടെറാസോ ഫ്ലോറിങ് എന്ന പേരിൽ മൊസെയ്ക് ഗംഭീര തിരിച്ചുവരവ് നടത്തിയതിനു പിന്നിൽ പ്രൗഢി തന്നെയാണ്. ജോയിന്റുകൾ ഇല്ലാതെ ഒറ്റ നിലം എന്ന പുതിയ കൺസെപ്റ്റും മൊസെയ്ക്കിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. ഡിമാൻഡ് കൂടിയതുകൊണ്ടുതന്നെ ടെറാസോ ഫ്ലോറിങ് ചെയ്യാൻ അറിയുന്ന പണിക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Flooringgood
Athamkudi tile Floor

ആത്തംകുടി ടൈൽ
ഭംഗിയുള്ള, നിറപ്പകിട്ടുള്ള പ്രിന്റുകളാണ് ആത്തംകുടി ടൈലിനെ പ്രിയങ്കരമാക്കുന്നത്. തമിഴ്നാട്ടിലെ ആത്തംകുടിയുടെ കുടിൽ വ്യവസായമായ ആത്തംകുടി ടൈൽ നിർമിക്കുന്ന ഫാക്ടറികൾ ഇപ്പോൾ കേരളത്തിലുമുണ്ട്. ഇഷ്ടമുള്ള പാറ്റേണുകളുടെ കോംബിനേഷനിൽ ഈ ടൈൽ ലഭിക്കും. ചവിട്ടുംതോറും തിളക്കം കൂടും എന്നതിനാൽ കാലമെത്രകഴിഞ്ഞാലും ആത്തംകുടി ടൈലിന്റെ ശോഭ കൂടുകയല്ലാതെ കുറയില്ല.
 

ADVERTISEMENT
Invest in Lasting Charm: The Appeal of Traditional Floor Materials:

Classical flooring offers timeless elegance and enduring beauty for your home interiors, surpassing the trend-driven nature of modern tiles. These five traditional flooring methods, including oxide, terracotta, Kota stone, mosaic, and Athangudi tiles, not only add grandeur but also increase in value and charm over time, making them a wise investment for lasting aesthetic appeal.