ADVERTISEMENT

ചുമരുകൾക്ക് ക്ലാഡിങ് കൊണ്ട് ഭംഗിയേകുന്നത് കുറച്ചു കാലങ്ങളായി പിന്തുടരുന്ന ട്രെൻഡ് ആണ്. പ്രകൃതിദത്തമായതും അല്ലാത്തതുമായ കല്ലുകളും പല ഫിനിഷിലുള്ള പല മെറ്റീരിയലുകളും ഇതിനുപയോഗിക്കുന്നു.
ചുമരിന് ഭംഗിയേകാൻ പിയു പാനൽ എത്തിയെന്നതാണ് വിപണിയിൽ നിന്നുള്ള പുതിയ വാർത്ത. അബ്ബ ലൂവേഴ്സ് ആൻഡ് പാനൽസിന്റെ കീഴിൽ ‘ഡെക്കോർ സ്റ്റോൺ’ എന്നപേരിലാണ് ഇവ പുറത്തിറക്കുന്നത്.

wallbox

എളുപ്പത്തിൽ ഘടിപ്പിക്കാം
പോളിയൂറിത്തീൻ കൊണ്ടാണ് ഈ പാനലുകൾ നിർമിച്ചിട്ടുള്ളത്. എളുപ്പത്തിൽ ഘടിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രധാന മേന്മ. ഭാരക്കുറവാണ് ഇതിന്റെ മറ്റൊരു പ്രധാന ഗുണം. വീടിനകത്തും പുറത്തുമുള്ള ചുമരുകളിൽ ഇവ ഉപയോഗിക്കാവുന്നതാണ്.
ഭിത്തിയിലേക്ക് നേരിട്ട് പശ വച്ച് ഒട്ടിക്കുകയോ സ്ക്രൂ ചെയ്ത് പിടിപ്പിക്കുകയോ ചെയ്യാം. അത്രയേയുള്ളൂ പരിപാടി. യഥാർഥ കല്ലിന്റെ ഫിനിഷും ടെക്സ്ചറുമാണ് ഇവയ്ക്ക്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.
 15 എംഎം മുതൽ കനത്തിലാണ് ഇവ ലഭിക്കുന്നത്. പല ഡിസൈനുകളിലും നിറങ്ങളിലും ലഭിക്കും. നിറം മാറ്റി നൽകണമെങ്കിൽ ഇഷ്ടനിറം പെയിന്റ് ചെയ്യാനും സാധിക്കും.
പാനലിലെ ഡിസൈൻ പല പ്രൊജക്‌ഷനുകളിൽ ലഭ്യമാണ്. 30 എംഎം, 50 എംഎം, 70 എംഎം എന്നിങ്ങനെയാണ് പ്രൊജക്‌ഷൻ വരുന്നത്. ഇതനുസരിച്ചും കനമനുസരിച്ചും വിലയിൽ വ്യത്യാസം വരും. 4x2 അടി, 3അടിx8 ഇഞ്ച് എന്നീ വലുപ്പത്തിലുള്ള പാനലുകളായി ലഭിക്കും. 1,750 രൂപ മുതലാണ് വില.
ജാളിയും ഇത്തരത്തില്‍ പിയു പാനൽ ആയി ലഭിക്കും. 4x2 അടി വലുപ്പത്തിലുള്ള പാനൽ ആയാണ് ജാളി ലഭിക്കുക. ഒരു വശത്തേ ജാളി ഡിസൈന്‍ വരുന്നുള്ളൂ. അതിനാൽ ഫ്രെയിം നൽകി ഇരുവശത്തും പാനൽ ഒട്ടിക്കണം.

ADVERTISEMENT
ADVERTISEMENT
Enhance Your Walls with Stylish Cladding:

Wall cladding offers a stylish trend for enhancing walls with natural and artificial stones, and various materials. New PU panels named 'Decor Stone' by Abba Louvers and Panels provide an easy and lightweight solution for both interior and exterior walls, mimicking real stone finishes.

ADVERTISEMENT