ADVERTISEMENT

ചെറുപ്പക്കാരായ െഎടി പ്രഫഷണൽ ദമ്പതികളാണ് ഈ ഫ്ലാറ്റിന്റെ ഉടമകൾ. അവരുടെ ചുറുചുറുക്കിനും ഉത്സാഹത്തിനും ഒപ്പം കട്ടയ്ക്കു നിൽക്കുന്ന ഫ്ലാറ്റാണ് ആർക്കിടെക്ട് അരുണും കൃഷ്ണനുണ്ണിയും ചേർന്ന് ഡിസൈൻ ചെയ്തത്. മൂന്ന് കിടപ്പുമുറികളെ രണ്ടാക്കി മാറ്റിയപ്പോൾ തന്നെ വിശാലമായ ഓപ്പൺ ഇന്റീരിയർ ലഭിച്ചു. കൂട്ടുകാരോടൊപ്പമുള്ള വാരാന്ത്യങ്ങള്‍ മാത്രമല്ല, എല്ലാ ദിവസവും ഇപ്പോൾ ഇവർക്കിവിടെ ആഘോഷമാണ്.

കിടപ്പുമുറി

ADVERTISEMENT

ലിവിങ്ങിനോടു ചേർന്നുള്ള കിടപ്പുമുറിക്ക് സ്ലൈഡിങ് ഡോർ കൊടുത്തതോടെ ലിവിങ് വിശാലമായി. ഫ്ലൂട്ടഡ് ഗ്ലാസ് കൊണ്ടാണ് സ്ലൈഡിങ് വാതിലുകൾ കൊടുത്തിരിക്കുന്നത്. കേരളീയ വീടുകളുടെ ‘ഫീൽ’ ലഭിക്കും വിധമാണ് ഇന്റീരിയർ ഒരുക്കിയത്. അതിന്റെ ഭാഗമായി ‘പോസ്റ്റർ ബെഡ്’ ശൈലിയിലുള്ള കട്ടിൽ ആണ് നൽകിയത്. ഹെഡ്ബോർഡിന് ഫാബ്രിക് ഉപയോഗിച്ചു. ആഷ്‌വുഡ് കൊണ്ടാണ് വാഡ്രോബ് പണിതത്.

കോറിഡോർ

onlineimage
ADVERTISEMENT

ഈ ഫ്ലാറ്റിന്റെ ഡിസൈൻ ഘടകങ്ങളിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് ഈ കോറിഡോർ. ഇടങ്ങളെ കാഴ്ചയാൽ വേർതിരിക്കുന്നതിൽ ഈ കോറിഡോറിന്റെ പങ്ക് വലുതാണ്. കിടപ്പുമുറി മാറ്റിയപ്പോൾ ഒരു ഭിത്തി പുറത്തേക്ക് തള്ളി നിന്നു. അതിനെ മറയ്ക്കുന്നതിനു വേണ്ടി സീലിങ്ങിലും തറയിലും നേർരേഖ സൃഷ്ടിച്ച് തിരിച്ചപ്പോൾ കോറിഡോർ പിറന്നു. ബ്ലാക് & വൈറ്റ് ടൈലുകൾ കോറിഡോറിന് ചന്തം കൂട്ടുന്നു.

ലിവിങ് റൂം

onlineimage3
ADVERTISEMENT

ലിവിങ്, ഡൈനിങ്, കിച്ചൺ എന്ന പൊതുനയം മറികടന്നാണ് ഇവിടുത്തെ ഡിസൈൻ. കിച്ചൺ, ഡൈനിങ്, ലിവിങ് എന്നതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതിനൊരു കാരണവുമുണ്ട്. മാറ്റിയ കിടപ്പുമുറിയാണ് ലിവിങ് റൂമായി രൂപാന്തരം പ്രാപിച്ചത്. അതോടെ ലിവിങ്ങിന് വലിയ ഏരിയ ലഭിച്ചു. ബീം മറയ്ക്കാനുള്ള ആലോചനയാണ് ആർച്ച് സീലിങ്ങിലേക്ക് നയിച്ചത്.

ഊണുമുറി

onlineimage2

ഊണുമുറിയുടെ സ്ഥാനം തുടക്കത്തിൽ തന്നെയായതിനാൽ ശ്രദ്ധ ലഭിക്കുന്ന ഇടമാണ് ഇത്. തടി കൊണ്ടുള്ള ഊണുമേശയും ചൂരൽ കൊണ്ടുള്ള കസേരകളും പ്രത്യേകം നിർമിച്ചു. ഹാങ്ങിങ് ലൈറ്റും ചുമരിലെ ആർട്ട് വർക്കുമാണ് ഈയിടത്തിന് ഭംഗിയേകുന്നത്. ആർട്ട് വർക് വഴി ഇന്റീരിയറിന് ചാരുതയേകുക എന്നതാണ് ആർക്കിടെക്ട് ടീം പിന്തുടരുന്ന നയം. n

ചിത്രങ്ങൾ: F8, ബെംഗളൂരു

Area: 1250 sqft Owner: ജിജിൻ സുരേന്ദ്രൻ & സൂര്യലക്ഷ്മി Location: കാക്കനാട്, കൊച്ചി Architect Team: അരുൺ കെ. ഫാൽഗുനൻ, കെ. പി. കൃഷ്ണനുണ്ണി, Studio Valakola, കൊച്ചി Email: studiovalakola@gmail.com