ADVERTISEMENT

അതിഥികളെ സ്വീകരിക്കുക, സംസാരിച്ചിരിക്കുക, പത്രം വായിക്കുക തുടങ്ങിയവയാണ് ലിവിങ് റൂമിലെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിദത്ത വെളിച്ചം എത്രത്തോളം ഉറപ്പാക്കാമോ അത്രത്തോളം നന്ന്. അത് അകത്തളത്തെ ഊഷ്മളവും വിശാലവുമായി തോന്നിക്കും.

ഇവിടെ വലിയ ഗ്ലാസ് ജനാലകള്‍ വഴി മുറിയിലേക്ക് പ്രകൃതിദത്ത വെളിച്ചത്തെ വരവേൽക്കുന്നു. അതിനായി കർട്ടനുകൾ ഒഴിവാക്കി. പുറത്തെ പച്ചപ്പിലേക്കുള്ള കാഴ്ചയും കാറ്റും വെളിച്ചവും ഒരുപോലെ ലഭിക്കാൻ അതാണു സൗകര്യം. കൃത്രിമ വെളിച്ചമേകാൻ ഡെക്കറേറ്റീവ്, മെറ്റൽ പെൻഡന്റ് ലൈറ്റുകളെ കൂട്ടുപിടിച്ചു. വാം ലൈറ്റിന് ഫോക്കസ് നൽകി. ആർക്കിടെക്ചറിന്റെ ഭംഗി ഹനിക്കാതിരിക്കാൻ ഫിക്സ്ചറുകൾ കുറച്ചു.

ADVERTISEMENT

കടപ്പാട്: അനുഷ വിവേക്, കിയാര ലൈറ്റ്സ്, കോഴിക്കോട്

ADVERTISEMENT
ADVERTISEMENT