ADVERTISEMENT

കൊല്ലം ചടയമംഗലത്തെ ജിഷാദിനും ഷെറീനയ്ക്കും വീടിനെക്കുറിച്ചു മാത്രമല്ല, മതിലിനെക്കുറിച്ചുമുണ്ടായിരുന്നു വ്യക്തമായ കാഴ്ചപ്പാടുകൾ. വീട് കെട്ടിയടച്ചു വലിയ മതിൽ നൽകുന്നതിനോട് ഇവർക്ക് യോജിപ്പുണ്ടായിരുന്നില്ല. മതിലിനിരുവശത്തുമുള്ളവർക്ക് അങ്ങോട്ടുമിങ്ങോട്ടും കണ്ട് മിണ്ടാൻ സാധിക്കണം. അങ്ങനെ നാട്ടിൻപുറത്തിന്റേതായ നന്മകൾ അവരുടെ ആവശ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആകാശം എന്നു പേരിട്ട, മണ്ണു കൊണ്ടുള്ള വീടിന് ഇത്തരത്തിൽ പ്രത്യേകതകൾ ഒട്ടേറെയാണ്. തിരുവനന്തപുരം ‘ഉർവി സസ്റ്റൈനബിൾ സ്പേസസി’ലെ ഹസൻ നസീഫ്, നജീബ് നാസർ എന്നിവരടങ്ങുന്ന ആർക്കിടെക്ട് ടീമാണ് വേറിട്ട വീടിന്റെ ശില്പികൾ.

വീടിന്റെ പ്രകൃതത്തോടു ചേരുന്ന രീതിയിൽ പ്ലോട്ടിൽ നിന്നു കണ്ടെത്തിയ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് മതിൽ നിർമിച്ചത്. സൈറ്റിലെ പാറ പൊട്ടിച്ചു കിട്ടിയ മെറ്റൽ ആണ് ‘ഗാബിയോൺ വോളി’നുപയോഗിച്ചത്. വയർ മെഷിനുള്ളിൽ പ്രകൃതിദത്ത കല്ലോ ചരലോ നിറച്ച് നിർമിക്കുന്നതാണ് ഗാബിയോൺ മതിലുകൾ (gabion wall). മതിലിന്റെ, ഗേറ്റിനോടു ചേർന്നുള്ള ഭാഗം ഇപ്രകാരം പണിതു.

ADVERTISEMENT

ബാക്കി ഭാഗങ്ങളിലും സൈറ്റിലെ പാറ തന്നെയാണ് ഉപയോഗിച്ചത്. വീട്ടുകാരുടെ തന്നെ പഴയ വേലിക്കല്ല് ചരിച്ചു നൽകി. ഇടയിലായി മൈൽഡ് സ്റ്റീലിന്റെ മെഷും. അതോടെ വേറിട്ട മതിൽ റെഡി!

കടപ്പാട്: ഉർവി സസ്റ്റൈനബിൾ സ്പേസസ്,

ADVERTISEMENT

തിരുവനന്തപുരം

ADVERTISEMENT