ADVERTISEMENT

സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷവും സൗകര്യവുമൊരുക്കണം വീടിന്റെ അടിസ്ഥാന ആവശ്യം അതാണ്. ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശി ബാലു കൃഷ്ണയ്ക്ക് അത് കൃത്യമായി അറിയാം. അത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വച്ചാണ് ‘ഭുവി’ എന്നു പേരിട്ട ബാലുവിന്റെ സ്വന്തം വീട് നിർമിച്ചത്. ഡിസൈനർ ആയതുകൊണ്ടുതന്നെ വീട് ഡിസൈൻ ചെയ്യാൻ ആരു വേണം എന്ന സംശയമേ ബാലുവിന് ഉണ്ടായിരുന്നില്ല. ഭുവിയുടെ കൂടുതൽ വിശേഷങ്ങൾ ബാലു തന്നെ പറയും.

ഒറ്റനില മതി

ADVERTISEMENT

പത്ത് സെന്റ് വാങ്ങിയതിലാണ് വീടു വച്ചത്. മിനിമലിസ്റ്റിക് ആയ ഒരു മോഡേൺ വീട് വയ്ക്കാം എന്നതായിരുന്നു തീരുമാനം. ഒറ്റനില വീടുമതി എന്നതിൽ സംശയമേ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പഴയ വീട്ടിൽ മുകളിലെ നില മുഴുവൻ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയാണ്. പ്രായമാകുമ്പോൾ, കുട്ടികൾ വീടുവിട്ടു പോകുമ്പോൾ മുകളിലെ നിലയിലേക്കു കയറാൻ ആളില്ലാതെയാകുന്നു. അത് സംഭവിക്കരുത് എന്ന ആഗ്രഹത്താലാണ് ഒറ്റ നില വീട് മതി എന്നു തീരുമാനിച്ചത്.

പ്ലാൻ വളരെ ലളിതം

ReadersBalu2
സ്വീകരണമുറി
ADVERTISEMENT

ഏറ്റവും ലളിതമായ പ്ലാൻ ആണ് തിരഞ്ഞെടുത്തത്. കോമൺ ഏരിയകളായ ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ ഓപ്പൺ ശൈലിയിൽ ഒരേ നിരയിൽ വരുന്ന വിധത്തിലാണ് പ്ലാൻ. മറുവശത്ത് ബാത്റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളും ഒന്നിനു പിറകേ മറ്റൊന്നായി കൊടുത്തിരിക്കുന്നു. ഈ കോമൺ പ്രൈവറ്റ് ഏരിയകളെ വേർതിരിക്കുന്നത് ഒരു ഇ‍ടനാഴിയാണ്. എത്ര ലളിതമായി ഒരു വീട്ടിൽ മുറികൾ ക്രമീകരിക്കാമോ ഇതാണ് പിൻതുടർന്നത്.

ചൂട് കുറയ്ക്കാൻ ആവത് ചെയ്തു

ReadersBalu3
സ്വീകരണമുറിയിൽ നിന്നുള്ള കോർട്‌യാർഡിന്റെ കാഴ്ച
ADVERTISEMENT

ക്രോസ്‌വെന്റിലേഷൻ, വെളിച്ചം തുടങ്ങിയ വാസ്തുവിന്റെ അടിസ്ഥാന തത്വങ്ങൾ പിൻതുടർന്നാണ് പ്ലാൻ വരച്ചത്. പടിഞ്ഞാറ് ദർശനമായാണ് വീട് നിർമിച്ചിരിക്കുന്നത്. വൈകുന്നേരത്തെ കടുത്ത വെയിൽ മുറികളെ ബാധിക്കാതിരിക്കാൻ മുൻവശത്തെ കാർ പോർച്ചും സിറ്റ്‌ഔട്ടും സഹായിക്കുന്നു. അതേസമയം മുന്നിലെ വാതിൽ തുറന്നിട്ടാൽ പടിഞ്ഞാറൻ കാറ്റ് അകത്തു കയറുകയും ചെയ്യും. ഈ കാറ്റിന് പുറത്തേക്കു പോകാൻ ഇടനാഴിയുടെ മറുവശത്ത് വർക്‌ഏരിയയിലേക്ക് ഒരു ഓപ്പണിങ് കൊടുത്തു. എല്ലാ മുറികളിലെയും ക്രോസ് വെന്റിലേഷൻ പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്. എങ്കിൽപോലും ടെറസ്സിൽ നേരിട്ട് വെയിൽ അടിക്കുന്നതിന്റെ ചൂട് ഉണ്ട്.

കോർ കോർട്‌യാർഡ്

അകത്ത് ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാൻ ഒരു സൺലിറ്റ് കോർട്‌യാർഡ് ഡ‍ിസൈൻ ചെയ്തിരുന്നു. ലിവിങ് ഏരിയയ്ക്കും ഡൈനിങ് ഏരിയയ്ക്കും ഇടയിലാണ് ഈ കോർട്‌യാർഡിന്റെ സ്ഥാനം. കോർട്‌യാർഡ് ആയാണ് ഡിസൈൻ ചെയ്തെങ്കിലും ഇപ്പോൾ അവിടമൊരു ലൈബ്രറി കം റീഡിങ് ഏരിയയായാണ് വർത്തിക്കുന്നത്. ഭാര്യ സൗമ്യയും മകനും നല്ല വായനക്കാരാണ്. അവർക്ക് നന്നായി സൂര്യപ്രകാശം കിട്ടുന്ന കോർട്‌യാർഡിലും ചുറ്റും ഇരുന്നു വായിക്കാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇരിപ്പിടങ്ങളും ബുക്ക് ഷെൽഫുകളും കോർട്‌യാർഡിനു ചുറ്റും ക്രമീകരിച്ചു. അധ്യാപികയായ സൗമ്യയുെട വിദ്യാർഥിയാണ് ഭിത്തിയിലെ ചിത്രം വരച്ചത്.

ഇളംനിറത്തിനു പ്രാധാന്യം

ReadersBalu4
അടുക്കള. ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടറിനപ്പുറം ഡൈനിങ് ആണ്.

വെള്ള പ്രധാനനിറമായാണ് ഇന്റീരിയർ ക്രമീകരിച്ചത്. അകത്തളത്തിന്റെ മിനിമലിസ്റ്റിക് ശൈലിയെ ഇത് പിൻതുണയ്ക്കും. ഫർണിഷിങ്ങിലൂടെ പച്ച കലർന്ന ഗ്രേയുടെ ചില ഷേഡുകൾ കൂടി അവതരിപ്പിച്ചു. ഫർണിച്ചറിന്റെ തടിനിറം കൂടി ഇടയ്ക്ക് വരും. സോഫ്ട് ടെക്സ്ചറുകൾക്കും മ്യൂട്ടഡ് ടോണുകൾക്കുമൊപ്പം ചെടികൾ കൂടി വച്ച് ഇന്റീരിയർ ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാക്കി.

ഇരിപ്പിടങ്ങൾക്ക് അടിയിലും മറ്റുമായി സാധിക്കുന്നിടത്തെല്ലാം സ്റ്റേറജ് നൽകാൻ ശ്രദ്ധിച്ചു. സാധനങ്ങൾ ഒതുക്കിവയ്ക്കാൻ ഇതു സഹായിക്കും. മൾട്ടിവുഡ് ആണ് വാഡ്രോബുകളുടെ നിർമാണത്തിന് പ്രയോജനപ്പെടുത്തിയത്. അടുക്കളയിലേക്ക് അലുമിനിയം കബോർഡ് തിരഞ്ഞെടുത്തു. വെള്ളം വീണാലും കേടാകില്ല മികച്ച ഡിസൈനുകളിൽ ലഭിക്കും തുടങ്ങിയ ഗുണങ്ങളുണ്ട്. ആഗ്രഹിച്ചു നിർമിച്ച വീട്ടിൽ സന്തോഷത്തോടെ ഞങ്ങൾ ഒന്നാം വർഷം പൂർത്തിയാക്കി.

Area: 2030 sqft, Owner ബാലു കൃഷ്ണ & സൗമ്യ

Design: Balu Krishna, ആറ്റിങ്ങൽ Email: notonthefloorinteriors@gmail.com

ReadersBalu4