മതിൽ വീടിന്റെ ഭാഗമാക്കി, പ്ലോട്ടിലെ മാവിനെ രക്ഷിച്ചെടുത്തു Compound Wall With Courtyard
Mail This Article
തിരുവനന്തപുരം മുക്കോലയിലെ ആനന്ദ് വീടു പണിയുമ്പോൾ പ്ലോട്ടിനു നടുവിലെ മാവ് നിലനിർത്തണം എന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. അതിനനുസരിച്ച് ‘സി’ ആകൃതിയിലാണ് വീട് രൂപകല്പന ചെയ്തത്. മാവ് വരുന്ന ഭാഗം കോർട്‌യാർഡ് പോലെ രൂപകൽപന ചെയ്തു. ചുമരിന്റെ സ്ഥാനത്ത് മതിൽ പ്രയോജനപ്പെടുത്തി. അങ്ങനെ മതിൽ കൂടി വീടിന്റെ ഭാഗമായി മാറി.
തേക്കാത്ത ഇഷ്ടിക കൊണ്ടാണ് മതിൽ കെട്ടിയത്. ആറ് അടിക്കു മേൽ മതിൽ നൽകിയാൽ വെന്റിലേഷനു തടസ്സമുണ്ടാകരുത് എന്നൊരു നിയമമുണ്ട്. അതിൻപ്രകാരമാണ് ജാളി പാറ്റേണിൽ കട്ട കെട്ടിയത്. ഇത് വായുസഞ്ചാരം സാധ്യമാക്കുന്നു; അതോടെ അയൽപക്കക്കാർക്കും സന്തോഷം. സ്വകാര്യത വേണ്ടതിനാലാണ് മതിൽ ഉയരത്തിൽ നൽകിയത്. വീട്ടിനുള്ളിലിരുന്നു കാഴ്ച ലഭിക്കുന്നതിനാൽ എക്സ്പോസ്ഡ് ബ്രിക് കണ്ണിന് വിരുന്നേകുന്നു. n
കടപ്പാട്: ഇഷ്ടിക ഡിസൈൻ സ്റ്റുഡിയോ, തിരുവനന്തപുരം