ADVERTISEMENT

പൈപ്പ് കംപോസ്റ്റിലെ പ്രധാന വില്ലൻ ദുർഗന്ധമാണ്. പുഴുവും ഈച്ചയും മുതൽ പൈപ്പിന്റെ അടിഭാഗത്തെ ഭക്ഷണമാലിന്യം എലി മാന്തുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഒട്ടേറെയാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം വലിയൊരു ശതമാനം വരെ പരിഹരിച്ചാണ് ബയോട്ടിക് ടെക്നോളജീസ് റിങ് കംപോസ്റ്റ് ടാങ്ക് ഒരുക്കിയിരിക്കുന്നത്.

നേരിട്ട് മണ്ണിൽ ഇറക്കിവയ്ക്കുന്നതിനു പകരം അടിഭാഗം മൂടിയ ടാങ്കുകളാണ് ബയോട്ടിക് ടെക്നോളജീസ് നൽകുന്നത്. അടിവശത്തുള്ള ചെറിയ ദ്വാരത്തിലൂടെ ഭക്ഷ്യാവശിഷ്ടങ്ങളിലെ ജലാംശം മണ്ണിലേക്കു വലിയും. ടെറസിലോ ഇന്റർലോക്ക് ബ്രിക്ക് പാകിയ നിലത്തോ സ്ഥാപിക്കുമ്പോൾ മണ്ണുകൊണ്ട് പിറ്റ് നിർമിച്ച് അതിലാണ് ടാങ്ക് വയ്ക്കുന്നത്.

ADVERTISEMENT

ദിവസവും ഒരു കിലോ ഭക്ഷ്യമാലിന്യം വീതം ഇടുകയാണെങ്കിൽപ്പോലും നാലര–അഞ്ച് മാസമെടുക്കും ഒരു ടാങ്ക് നിറയാൻ. മൂന്ന് മാസം കൊണ്ട് കംപോസ്റ്റ് ആകുകയും ചെയ്യും. ആദ്യത്തെ ടാങ്ക് നിറഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങൾ രണ്ടാമത്തെ ടാങ്കിലിടാം. മാലിന്യം കംപോസ്റ്റ് ആക്കുന്ന ബാക്ടീരിയയും ടാങ്കിനൊപ്പം നൽകും. ബാക്ടീരിയ പ്രവർത്തിച്ച് ഉണ്ടാകുന്ന പുഴുക്കൾ ഭക്ഷ്യാവശിഷ്ടം പെട്ടെന്ന് തിന്നു തീർക്കുന്നതിനാൽ ദുർഗന്ധം ഉണ്ടാകുന്നില്ല.

റിങ് കംപോസ്റ്റ് കൂടാതെ 750 ലീറ്റർ, 1000 ലീറ്റർ വലുപ്പമുള്ള ബയോഗ്യാസ് ടാങ്കും ഇവർക്കുണ്ട്.  ■
Contact: www.biotictechnologies11@gmail.com

ADVERTISEMENT
Revolutionary Compost Tank Eliminates Kitchen Waste Odor:

Biotic Technologies offers an innovative Ring Compost Tank designed to significantly reduce common problems like odor and pests associated with traditional composting. This solution provides a clean and efficient way to manage kitchen waste, turning it into valuable organic fertilizer.

ADVERTISEMENT