ADVERTISEMENT

480 സ്ക്വയർഫീറ്റിൽ NGO സഹായം ലഭ്യമായ വീട് 1000 ചതുരശ്രയടിയിലേക്ക് വലുതാക്കാനുള്ള ആശയമാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ട് ഘട്ടങ്ങളായുള്ള ഡിസൈൻ ആശയം എന്നു പറയാം.

∙ഹാൾ, ബെഡ്റൂം, കിച്ചൺ എന്നിവയുള്ള വീടിനെ മറ്റൊരു ബെഡ്റൂമും സ്റ്റെയറും കൂടി ചേർത്ത് അല്പം കൂടി വലുതാക്കി.

ADVERTISEMENT

∙ സ്ലോപ് റൂഫിലുള്ള സിറ്റ്ഒൗട്ട് ട്രോപ്പിക്കൽ ഭംഗി കൊടുക്കുന്നു. ഇനിയൊരിക്കൽ മുകളിലേക്ക് വലുതാക്കിയാലും സിറ്റ്ഒൗട്ട് അങ്ങനെ തന്നെ നിലനിർത്തി മുകളിലേക്ക് പണിയാം.

∙ മുൻവശത്തേക്കുള്ള ബെഡ്റൂമിന് ഡബിൾ ഹൈറ്റിൽ മേൽക്കൂര. അതിന് ഒരു വശത്തേക്ക് നീളുന്ന ഷോവോൾ. അതിൽ ഒരു ഡിസൈനർ ജനൽ ആകർഷണീയത കൂട്ടുന്നു.

onlineimage3-1-
ADVERTISEMENT

∙ ലിവിങ്ങിനും സ്റ്റെയർ ഏരിയയ്ക്കും സിമന്റ് ഫിനിഷ് ഉള്ള ഷോവോൾ. ബജറ്റ് ഉണ്ടെങ്കിൽ ക്ലാഡിങ് സ്റ്റോൺ ചെയ്യാവുന്നതാണ്.

∙ മുൻവാതിലിന് തൊട്ടടുത്ത് ജനൽ.

onlineimage2-1-
ADVERTISEMENT

∙ സ്റ്റെയർ ഭിത്തിയിൽ വെർട്ടിക്കൽ ഫിക്സഡ് ജനൽ.

∙ സ്റ്റെയർ ഏരിയ വഴി മുകളിലെ ലാൻഡിങ്ങിലും അവിടെ നിന്ന് ടെറസിലേക്കും ഇറങ്ങാം. ഇവിടെയും കോൺക്രീറ്റ് റൂഫിനു പകരം കൂര കൊടുത്തു.

∙ ഒാടു പാകിയ മൂന്ന് േമൽക്കൂരകൾ വീടിന് ട്രോപ്പിക്കൽ ചന്തം നൽകുന്നു.

Designed By: വിഷ്ണു രവികുമാർ, എൻജിനീയർ, Cabin Nine, മഞ്ചേരി, cabin.nine@outlook.com