ഗ്ലാസ്, കുപ്പികൾ തുടങ്ങിയവ വൃത്തിയായി കഴുകാൻ ഇനി പ്രയാസപ്പെടേണ്ട. ഗ്ലാസ് റിൻസർ അഥവാ ഗ്ലാസ് ഡ്രെയിനർ സിങ്ക് ഉണ്ടെങ്കിൽ സംഭവം എളുപ്പമാണ്. ഡ്രെയിനറിൽ ഗ്ലാസ് കമിഴ്ത്തി വച്ച് അമർത്തിയാൽ വെള്ളം ശക്തിയായി ചീറ്റി ഗ്ലാസ് വൃത്തിയാക്കും.
ഈ സൗകര്യമുള്ള സിംഗിൾ ബൗൾ, ഡബിൾ ബൗൾ, സിംഗിൾ ബൗൾ വിത് ഡ്രെയിൻ ബോർഡ് എന്നീ സിങ്കുകൾ ലഭ്യമാണ്. 24,990 രൂപയാണ് ‘ഫേബർ’ സിങ്കിന്റെ വില. ഡ്രെയിൻ ബോർഡ് ഉള്ളതിന് 26,990 രൂപ വില വരും. പുൾഔട്ട് ടാപ്പോടു കൂടിയാണ് ലഭിക്കുന്നത്. നാച്വറൽ സ്റ്റോൺ കൊണ്ടുള്ള സിങ്ക് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് നിർമിക്കുന്നത്. വേസ്റ്റ് കപ്ലിങ്ങും ഓവർഫ്ലോ ഫിറ്റിങ്സുമെല്ലാം ഉൾപ്പെടെയാണ് ലഭിക്കുന്നത്. 25 വർഷത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്.
ഗ്ലാസ്, കുപ്പി എന്നിവയ്ക്കുള്ളിൽ കൈ കടത്തി വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ നിന്ന് ഇതോടെ രക്ഷയായി.
കടപ്പാട്: ഫോർ ഹോം, എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി