പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. പരിസ്ഥിതിയോട് ചേർന്നുനിൽക്കുന്ന എണ്ണംപറഞ്ഞ രൂപകൽപനകൾ നാടിനു സമ്മാനിച്ച പ്രതിഭാധനനായ ആർകിടെക്ടാണ് വിടവാങ്ങുന്നത്.
ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ ശൈലി നാടിന് പരിചയപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കൈരളി തീയറ്റര്‍ സമുച്ചയം, നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഡെവലപ്‌മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്, , തിരൂരിലെ തുഞ്ചന്‍ മെമ്മോറിയില്‍ കെട്ടിടം തുടങ്ങിയ എണ്ണംപറഞ്ഞ നിർമിതികൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. കോഴിക്കോട്, കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളുടെ പുതിയ കെട്ടിങ്ങളും രൂപകല്‍പന ചെയ്തത് രമേഷാണ്.
കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിർമിതികൾക്ക് പിന്നിലും രമേഷിന്റെ കയ്യൊപ്പ് കാണാം. മാനാഞ്ചിറ ചത്വരം, ബീച്ച് നവീകരണത്തിന്റെ ആദ്യ ഘട്ടം, കോർപ്പറേഷൻ സ്റ്റേഡിയം രണ്ടാം ഘട്ടം, സരോവരം പാർക്ക്, ബേബി മെമ്മോറിയൽ ആശുപത്രി അങ്ങനെ നീളുന്നു ആ പട്ടിക.
മനോരമയും വനിത വീടുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോജക്ടിനെപ്പറ്റി ഒരിക്കൽ മനസു തുറന്നിരുന്നു. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ വീടിനെപ്പറ്റിയുള്ള മനോഹരമായ ഓർമകൾ വനിത വീടിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു. വനിത 2021 മാർച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനം ആ ഓർമകൾക്കു മുന്നിൽ ആദരമെന്നോണം ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നു.
അഭിമുഖത്തിന്റെ പിഡിഎഫ് രൂപം ചുവടെ വായിക്കാം.
1

2.

3.
