ADVERTISEMENT

ഇനി മുതൽ സംസ്ഥാനത്ത് ഹോം സ്റ്റേ നടത്താൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സർട്ടിഫിക്കറ്റ് വേണ്ട. പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ‘എതിർപ്പില്ലാ രേഖ’ (എൻഒസി) വേണമെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കി.

വീടുകളിൽ അതിഥികൾക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏർപ്പാടാക്കുന്ന സംവിധാനമാണ് ഹോം സ്റ്റേ. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഹോം സ്റ്റേ നടത്താം.

onlineimage

ക്ലാസിഫിക്കേഷനായി തദ്ദേശവകുപ്പ് നൽകുന്ന ഉടമസ്ഥ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഫുഡ് സേഫ്ടി രസിസ്ട്രേഷൻ എന്നിവ നൽകണം. സൗകര്യങ്ങളും സേവനത്തിന്റെ ഗുണനിലവാരവും പരിശോധിച്ചാണ് ഗ്രേഡ് നൽകുക.

ADVERTISEMENT