ADVERTISEMENT

കോഴിക്കോട് ∙ മികച്ച വീടൊരുക്കാൻ വേണ്ട നിർമാണവസ്തുക്കൾ ഒന്നിച്ചണിനിരക്കുന്ന വനിത വീട് പ്രദർശനം ലുലു മാൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡെൻവു‍‌‍ഡ് ആണ് സഹപ്രായോജകർ.

പണം പാഴാക്കാതെ നല്ല വീട് എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ കഴിയുന്ന അറിവുകളും കാഴ്ചകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ‌ഗേറ്റ് മുതൽ മേൽക്കൂര വരെ ഒരുക്കാൻ ആവശ്യമായതെല്ലാം പ്രദർശനത്തിൽ കണ്ടറിയാം. അഭിരുചിക്കിണങ്ങിയത് ആകർഷകമായ വിലയിൽ സ്വന്തമാക്കാനുമാകും.

ADVERTISEMENT

‌‌‍‌സാനിറ്ററിവെയർ, ഫ്ലോറിങ് മെറ്റീരിയൽ, ലൈറ്റിങ് അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ് എന്നിവയുടെയെല്ലാം മുൻനിര ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടാകും.

പ്രദർശനത്തിലുള്ള മനോരമ ബുക്ക്സ്റ്റാളിൽ വീട് മാസികയുടെ വരിക്കാരാകുന്നവർക്ക് പ്രത്യേക ഓഫറുകളും സമ്മാനവും ലഭിക്കും. ആറ് മാസത്തേക്ക് വരിക്കാരാകാൻ 350 രൂപ മാത്രമാണ് നിരക്ക്. ഒരു വർഷത്തേക്ക് 650 രൂപയും. വാർഷിക വരിക്കാരാകുന്നവർക്ക് 200 രൂപ വിലയുള്ള ചെറിയ പ്ലോട്ടിനിണങ്ങിയ 25 വീടുകളും പ്ലാനും എന്ന പുസ്തകം സമ്മാനമായി ലഭിക്കും.

ADVERTISEMENT

പൂർണമായി ശീതീകരിച്ച വേദിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. കാർപാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനുവരി അഞ്ച് വരെയാണ് പ്രദർശനം.


ADVERTISEMENT