ADVERTISEMENT

ലിവിങ് റൂം

വിശാലമായ ലിവിങ് റൂമിന്റെ ഒരു ചുമരിൽ ബാൽക്കണിയിലെ കാഴ്ചകൾ ആനയിക്കുന്നതിനായി ഗ്ലാസ് നൽകി. ഡൽഹിയിൽ നിന്ന് പ്രത്യേകം പണിയിച്ചെടുത്തതാണ് സോഫയും സെന്റർ ടേബിളും. സെന്റർ ടേബിളിന് സിൽവർ ഫോയിൽ നൽകി ഭംഗിയേകിയിട്ടുണ്ട്. ബിൽഡർമാരിൽ നിന്ന് ഫ്ലാറ്റ് വാങ്ങിയപ്പോഴുള്ള ഫ്ലോറിങ്ങിൽ മാറ്റങ്ങൾ വരുത്തിയില്ല. സോഫയ്ക്കു പിന്നിലെ ചുമരിൽ പെയിന്റിങ്ങുകൾ നൽകി. കൃഷ്ണന്റെ ബ്ലാക് & വൈറ്റ് ചിത്രവും ദശാവതാര പെയിന്റിങ്ങുമാണ് ചുമരിന് ഭംഗിയേകുന്നത്. ചെടികൾ നൽകി വീട്ടിനുള്ളിൽ പച്ചപ്പിന്റെ സ്പർശവുമേകിയിട്ടുണ്ട്.

2
ADVERTISEMENT

ബെലൂഗ മിറർ

ലിവിങ്ങിന്റെ മറുവശത്തെ ചുമരിൽ ബെലൂഗ മിറർ (ബെലൂഗ മത്്സ്യത്തിന്റെ ഡിസൈനിലുള്ളതു കൊണ്ടാണ് ഈ പേര്). ബ്രിട്ട‌ീഷ് ഡിസൈനറുടെ ഡിസൈനിലുള്ള തേക്കും ചൂരലും കൊണ്ടുള്ള കസേരകൾ, ദുബായ്‌യിൽ നിന്നുള്ള ചെസ്റ്റർ എന്നിവ ഈയിടത്തിന് ഭംഗിയേകുന്നു.

ADVERTISEMENT

സീറ്റിങ് ഏരിയ

ജോലിക്കാരികൾക്കുള്ള മുറിയായിരുന്നു ഇവിടെ. അത് സീറ്റിങ് ഏരിയ ആക്കി. ദുബായ്‍യിലെ തായ് കടയിൽ നിന്നു വാങ്ങിയ നീല കണ്ണാടിയാണ് ഈയിടത്തിന്റെ ഹൈലൈറ്റ്. മുത്തച്ഛൻ ഉപയോഗിച്ചിരുന്ന തേക്ക് കൊണ്ടുള്ള കസേര ഇവിടെയുണ്ട്. കോട്ടയത്തെ ആന്റിക് ഡീലറിൽ നിന്ന് 30 കൊല്ലം മുൻപ് വാങ്ങിയ തേക്കിന്റെ ഇരിപ്പിടത്തിനും ഇവിടെ സ്ഥാനം നൽകി. ചുമര് അലങ്കരിക്കുന്നത് മൈസൂർ പെയിന്റിങ്ങുകളാണ്.

ADVERTISEMENT

ഊണുമുറി

3

ആഷ് ‌വുഡിലാണ് ഊണുമേശ. കസേരകളുടെ ഡിസൈനും വ്യത്യസ്തമാണ്. ഇവ ‘ഡീറ്റെയ്‌ൽ’ എന്ന ഫർണിച്ചർ ഷോപ്പിൽ നിന്നും വാങ്ങിയതാണ്. കലാപരമായി മൂല്യമുള്ള പെയിന്റിങ്ങുകളാണ് ഭിത്തി അലങ്കരിക്കുന്നത്. ‘പിച്ച്‌വായ്’ ശൈലിയിലുള്ള വലിയ പെയിന്റിങ് കണ്ണന്റെ ആവശ്യപ്രകാരം വരച്ചെടുത്തതാണ്. ദുബാ‌യ്‌യിൽ നിന്നുള്ള ചെസ്റ്റർ അലങ്കരിച്ചിരിക്കുന്നത് പല രാജ്യങ്ങളിൽ നിന്നുള്ള കൗതുക വസ്തുക്കൾ കൊണ്ടാണ്

ഫാമിലി ലിവിങ്

4

ഫാമിലി ലിവിങ് എന്നോ എന്റർടെയ്ൻമെന്റ് ഏരിയ എന്നോ വിശേഷിപ്പിക്കാവുന്ന ഇടം. ദുബായ്‌യിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ബുക് ‌ഷെൽഫ് ഇവിടേക്ക് കൊണ്ടുവന്നു. ടിവി ഇവിടെയാണ് നൽകിയത്. എംഡിഎഫിലുള്ള ടിവി യൂണിറ്റും ദുബായ്‌യിൽ നിന്നുള്ളതാണ്.പല രാജ്യങ്ങളിൽ നിന്നുള്ള പെയിന്റിങ്ങുകളും ശില്പങ്ങളും ഈയിടത്തിന് മനോഹാരിതയേകുന്നു. സ്ലൈഡിങ് വാതിൽ‍ വഴി ബാൽക്കണിയിലേക്കിറങ്ങാം. ബാൽക്കണിയിലെ ഫർണിച്ചറും ദുബായ്‌യിൽ നിന്നാണ്.

അടുക്കള

5

അടുക്കളയുടെ വാതിലിന്റെ സ്ഥാനം കണ്ണൻ ചെറുതായൊന്നു മാറ്റി. സ്ഥലം കൂടുതൽ ലഭിക്കാൻ അതു സഹായിച്ചു. കൗണ്ടർടോപ്പിന് ക്വാർട്സ് ആണ്. ലാമിനേറ്റഡ് വുഡ് കൊണ്ടാണ് കിച്ചൺ കാബിനറ്റുകൾ. ഈർപ്പം നിറഞ്ഞ കൊച്ചിയിലെ കാലാവസ്ഥയിൽ പരിപാലിക്കാൻ എളുപ്പം ഇതാണെന്നാണ് കണ്ണന്റെ അഭിപ്രായം. അടുക്കളയുടെ അങ്ങേയറ്റം കാണുന്ന സർവീസ് ഡോർ അടച്ച് അവിടെ പൂജാ സ്പേസ് ആക്കി. ഈശാനകോൺ ആയതിനാലാണ് അവിടെ പൂജാമുറി നൽകാൻ കാരണം.

കിടപ്പുമുറികൾ

6

മൂന്ന് കിടപ്പുമുറികളാണ്. അതിൽ ഒന്നിന്റെ വാതിലിന്റെ സ്ഥാനം ചെറുതായി മാറ്റി. അതോടെ രണ്ട് ബെഡ്റൂമുകൾക്ക് കൂടുതൽ സ്വകാര്യത ലഭിച്ചു. ഗെസ്റ്റ് ബെഡ് റൂമിന് ഫാബ്രിക് കൊണ്ടാണ് ഹെഡ്ബോർഡ്. കട്ടിലും സൈഡ് ടേബിളുകളും ഡൽഹിയിൽ നിന്നാണ്.

onlineimage7-2-

കണ്ണനും ഷീജയ്ക്കും ‘ട്രീ ഓഫ് ലൈഫ്’ ഇഷ്ടമായതിനാൽ മാസ്റ്റർ ബെഡ്റൂമിന്റെ തീം അതാക്കി. ചുമരുകളിൽ ചിത്രമായും ഇൻസ്റ്റലേഷൻ ആയും ‘ട്രീ ഓഫ് ലൈഫ്’ സ്ഥാനമുറപ്പിച്ചു.

െഎശ്വര്യം നിറയുമിടം

പ്രധാന വാതിലിനും ലിവിങ് റൂമിനും ഇടയിലായി മുറ്റം പോലെയുള്ള ഇടത്തെ കാഴ്ചയാണ് ഇത്. വടക്കുവശമായതിനാൽ ചുമരിൽ ലക്ഷ്മിദേവിയുടെ ചിത്രങ്ങൾ പ്രതിഷ്ഠിച്ചു. തുളസിക്ക് ഇവിടെ സ്ഥാനം നൽകിയതോടെ ഫ്ലാറ്റിലും തുളസിത്തറയാകാം എന്ന സാധ്യത മുന്നോട്ടു വയ്ക്കുന്നു. ചിത്രത്തിൽ കാണുന്ന ചെറിയ പടിയിറങ്ങിയാൽ വിശാലമായ ബാൽക്കണിയിലേക്ക് എത്തും.

ബാൽക്കണി

onlineimage8

ഫ്ലാറ്റിലേക്കു കയറുമ്പോൾ മുന്നിൽ മുറ്റം പോലൊരു സ്പേസ്. അതൊരു വശത്തേക്ക് നീണ്ട് വിശാലമായ ബാൽക്കണിയൊരുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ വലിയൊരു മുറ്റത്തിന്റെയോ പൂമുഖത്തിന്റെയോ പ്രതീതിയുണർത്തുന്ന കാറ്റു നിറഞ്ഞ ഈയിടമാണ് ആദ്യകാഴ്ചയിൽ തന്നെ ഫ്ലാറ്റ് വാങ്ങാൻ കണ്ണനെയും ഷീജയെയും പ്രേരിപ്പിച്ചത്. തറയിൽ കൃത്രിമപ്പുല്ലാണ്. അഴികളോടു ചേർന്നുള്ള ഫ്ലവർ ബെഡിൽ ചെടികൾ നടാനുള്ളതാണ്.

Design: Kannan Nayar Designs, Kochi, kannan8@hotmail.com