പഴങ്ങളുടെ കാലമാണിത്. ഉയരമുള്ള മാവിൽ നിന്നും പ്ലാവിൽ നിന്നുമൊക്കെ പഴങ്ങളും കായ്കളും പറിക്കാൻ ആളെ കിട്ടാത്ത പ്രശ്നമുണ്ട്. ഉയരമുള്ള മരത്തിൽ കയറുമ്പോഴുള്ള റിസ്ക് വേറെ.
താഴെ വീഴാതെ പഴങ്ങൾ പറിക്കാവുന്ന വിവിധതരം തോട്ടികളാണ് തൃശൂർ ജില്ലയിലെ അക്കിക്കാവിലുള്ള ഹരിത അഗ്രിടെക് ഉപയോക്താക്കളിൽ എത്തിക്കുന്നത്.
പപ്പായ, പേരയ്ക്ക, മാങ്ങ... തുടങ്ങിയ ഓരോയിനം പഴങ്ങളുടെയും ആകൃതിയും ഭാരവും ഞെട്ടിന്റെ പ്രത്യേകതയുമൊക്കെ കണക്കിലെടുത്ത് പ്രത്യേകമായി നിർമിച്ച അറ്റാച്മെന്റുകൾ ഉൾപ്പെടെയാണ് തോട്ടികൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. അറ്റാച്മെന്റ് ഓരോന്നും അഴിച്ചെടുത്ത് പുതിയതു പിടിപ്പിക്കാം. പഴങ്ങൾ താഴെ വീണു പൊട്ടിയോ ചതഞ്ഞോ പോകാതിരിക്കാൻ അറ്റാച്മെന്റിൽ പിടിപ്പിച്ച വലയോ ലോഹക്കമ്പികൾ കൊണ്ടുള്ള കവചമോ സഹായിക്കും.
സ്റ്റീൽ, അലുമിനിയം, പോളിഫൈബർ എന്നിങ്ങനെ വിവിധ മെറ്റീരിയലുകൾ കൊണ്ടാണ് തോട്ടികളുടെ നിർമാണം. 30 അടി, 24 അടി, 20 അടി, 14 അടി എന്നിങ്ങനെ വ്യത്യസ്ത നീളത്തിലാണ് തോട്ടികൾ. ആവശ്യാനുസരണം ഉയരം കൂട്ടുകയും കുറയ്ക്കുകയുമാകാം.
തോട്ടികൾക്ക് ഭാരം കുറവാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കൂടാതെ, വൈദ്യുതകമ്പികളിൽ തട്ടി ഷോക്ക് ഏൽക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 1,800 രൂപ മുതൽ 5,500 രൂപ വരെ വിലവരും.
കടപ്പാട്: ബിടി നമ്പൂതിരീസ് ഹരിത അഗ്രിടെക്, അക്കിക്കാവ്, തൃശൂർ
Contact: www.harithaagritech.com