നൂറ്റാണ്ടുകളായി പരിണാമപ്പെട്ടുവന്ന ഉദാത്തമായ ഗൃഹനിർമാണനിയമങ്ങളാണ് വാസ്തുവിദ്യ. സ്ഥലം, കാലം എന്നിവയ്ക്കനുസരിച്ച് സ്വീകരിക്കാമെന്നതാണ് വാസ്തുവിന്റെ മറ്റൊരു ഗുണം. വാസ്തുവിദ്യയും പ്രകൃതിയും അഭേദ്യമായ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യാതെ ആവശ്യത്തിനു മാത്രം വിനിയോഗിക്കണമെന്നത് വാസ്തുശാസ്ത്രഗ്രന്ഥങ്ങൾ പലതിലും പറയുന്നുണ്ട്. എൻജിനീയറും വാസ്തുവിദഗ്ധനുമായ ഡോ. ബാലഗോപാൽ ടി.എസ്. പ്രഭു പറയുന്നു.
പക്ഷിമൃഗാദികളും (fauna)വൃക്ഷലതാദികളും (flora) ഭൂമിയിൽ തുല്യരാണ്. അതുകൊണ്ട് വാസ്തുമണ്ഡലത്തിൽ നാലിൽ ഒരു ഭാഗത്തെ മാത്രമേ മനുഷ്യൻ ഗൃഹമണ്ഡലമാക്കി മാറ്റാവൂ. അതിൽതന്നെ 50 ശതമാനം വിസ്തൃതിയേ ഗൃഹവേദിക(ground coverage)യാക്കാവൂ എന്നാണു നിയമം. മറ്റു ഭാഗങ്ങൾ മറ്റു ജീവികൾക്കും മരങ്ങൾക്കുമുള്ളതാണ്.
ഗൃഹമണ്ഡലത്തിന്റെ അകത്ത് മരങ്ങൾ പാടില്ല എന്നുണ്ട്. വീടിന്റെ സുരക്ഷയെ കരുതിയാണിത്. ഗൃഹമണ്ഡലത്തിന്റെ പുറത്താണ് തൊടി. ഇവിടെ ഉപകാരമുള്ള മരങ്ങൾ വേണമെന്നതാണ് വാസ്തു അനുശാസിക്കുന്നത്. പൂക്കുന്ന മരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധവൃക്ഷങ്ങൾ എന്നിവയാണിത്. ഇതുകൂടാതെത്തന്നെ ഉപകാരമുള്ള മരങ്ങൾ വേറെയുമുണ്ട്. ഉദാഹരണം തേക്ക്. നാൽപാമരങ്ങളെക്കുറിച്ച് വാസ്തുവിൽ പറയുന്നുണ്ട്. ഇത് ഗ്രാമത്തിന്റെ അതിർത്തിയിൽ നടണമെന്നാണ് പറയുന്നത്. ഇത്തരം മരങ്ങളെല്ലാം വീട്ടിൽനിന്ന് വളരെ അകലെയാകണം. നക്ഷത്രങ്ങൾക്കനുസരിച്ച് മരം നടണമെന്ന വ്യവസ്ഥവന്നത് ഇത്തരം ഉപകാരമുള്ള മരങ്ങളെ സംരക്ഷിക്കാൻ കൂടിയാണ്.