Thursday 14 March 2019 04:35 PM IST : By സ്വന്തം ലേഖകൻ

കണ്ണുതുറക്കില്ലെന്നറിയാം, എങ്കിലും ഞാനെന്റെ മുത്തിനെ വിളിക്കും! കരൾരോഗത്തിൽ പിടഞ്ഞ് പത്തുമാസക്കാരി; നെഞ്ചുപൊള്ളി ഒരമ്മ

clara

ട്യൂബുകളിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന തന്റെ പൈതലിനരികിൽ ചെന്ന് നിഷ ഒരിക്കൽ കൂടി നീട്ടി വിളിച്ചു. മോളേ...വിളി കേൾക്കില്ലെന്നറിയാമെങ്കിലും അത്ഭുതങ്ങൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ആ അമ്മ ദിനവും അത് ചെയ്യാറുണ്ട്.

`ഇനി എന്തെങ്കിലും അതിശയം സംഭവിച്ചാലോ?, അവളുടെ അമ്മാ എന്ന വിളി കേൾക്കാൻ എനിക്ക് കൊതിയാകുകയാണ്. ഇന്നേക്ക് എട്ട് ദിവസമായി അവൾ കണ്ണു തുറന്നിട്ട്. എന്നെ അമ്മാ എന്ന് വിളിച്ചിട്ട്. എന്തൊരു പരീക്ഷണമാണിത്. ലോകത്ത് ഒരമ്മയ്ക്കും വയ്ക്കരുത് ഈ ദുർവ്വിധി`– കണ്ണീരോടെ നിഷയുടെ വാക്കുകൾ.

ബംഗളുരു സ്വദേശിയായ നിഷയുടെ പത്ത് മാസക്കാരി പൈതൽ ക്ലാരയെ വിധിയിന്ന് പരീക്ഷിക്കുന്നത് കരൾ രോഗം കൊണ്ടാണ്. ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് ജീവനെടുക്കാൻ പോന്നൊരു മഹാമാരി തങ്ങളുടെ കുഞ്ഞിനെ പിടികൂടിയെന്ന് ആ അമ്മയും അച്ഛനും തിരിച്ചറിയുന്നത്.

ഒരു മാസം മുമ്പാണ് അവളെന്നെ അമ്മാ എന്ന് വിളിച്ചു തുടങ്ങുന്നത്. അവളുടെ കളിചിരിയും കൊഞ്ചലും ഒക്കെയായിരുന്നു ഞങ്ങളുടെ സന്തോഷം. ചേട്ടനുമൊത്ത് അവൾ കളിക്കുന്ന ആ നിമിഷങ്ങൾ ഇപ്പോഴും മനസിലുണ്ട്. പക്ഷേ എല്ലാ സന്തോഷവും തകിടം മറിഞ്ഞു. കണ്ണടച്ചു തുറക്കുന്ന മാത്രയിൽ.

c1

‘രണ്ടാഴ്ച മുമ്പ് പിടിപ്പെട്ട ഒരു പനിയിൽ നിന്നു തുടങ്ങി എന്റെ കുഞ്ഞിന്റെ പുഞ്ചിരി മായ്ച്ചു കളഞ്ഞ വേദന. പനിയെന്നറിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടോടുമ്പോൾ പന്തികേട് തോന്നിയ ഡോക്ടർ അവൾക്ക് നിർദ്ദേശിച്ചത് ഒരുപിടി ടെസ്റ്റുകളും പരിശോധനകളും. ഒന്നും വരുത്തരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. പക്ഷേ ഞങ്ങളുടെ തേടൽ ദൈവം കേട്ടില്ല.’– നിഷ പറയുന്നു.

‘രാത്രിയിലുണ്ടാകുന്ന ഗ്യാസും നെഞ്ചെരിച്ചിലും ഹൃദയാഘാതമല്ലെന്ന് ഉറപ്പിക്കണം’; ‘ഹൃദയത്തിൽ തൊട്ട്’ ഡോ. അലി ഫൈസൽ

c2

വനിത ഫിലിം അവാർഡ്സിനെത്തിയ സാനിയയുടെ കിടിലൻ ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്!

c4

‘സൗന്ദര്യ രഹസ്യം ഇതായിരുന്നല്ലേ?’; കിടിലൻ സുംബാ ഡാൻസുമായി നവ്യ നായർ, വൈറൽ വിഡിയോ

വായിച്ചു വളരട്ടെ ഇന്ത്യയുടെ വീരപുത്രന്റെ കഥ; വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ബാലരമ ചിത്രകഥയിൽ!

ചോറൂണിനെത്തി ചൂടും വിശപ്പും മൂലം കരഞ്ഞുതളർന്ന കുഞ്ഞിന് മാതൃവാൽസല്യമേകി വനിതാ പൊലീസ്!

കുഞ്ഞിന് കരൾ രോഗം പിടിപ്പെട്ടുവെന്ന വാർത്ത ഇടിത്തീ പോലെയാണ് ആ മാതാപിതാക്കളുടെ കാതിൽ പതിക്കുന്നത്. അന്ന് തൊട്ടിന്നു വരെ ഐസിയുവിന്റെ തണുപ്പിൽ മരവിച്ചാണ് ആ പൈതലിന്റെ കിടപ്പ്. ആ ഇളം ശരീരത്തിൽ സൂചിമുനകൾ ആഴ്‍ത്തിയിറക്കിയാണ് സ്വാഭാവിക ശാരീരിക പ്രക്രിയ പോലും നടത്തുന്നത്. സ്വന്തം കുഞ്ഞിന് ഭക്ഷണം നൽകാൻ പോലും ആ അമ്മയ്ക്ക് കഴിയുന്നില്ല എന്നുള്ളതാണ് സത്യം. എന്തിനേറെ പറയണം, ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലം കയറിയിറങ്ങുന്ന ആ കുഞ്ഞ് കണ്ണു തുറന്നിട്ടു പോലും ഒരാഴ്ചയിലേറെയായി.

കുഞ്ഞു ക്ലാരയുടെ ആയുസിന്റെ പുസ്തകത്തിന് ഡോക്ടർമാർ ഇനി ദിവസങ്ങളുടെ മാത്രം കണക്കു നിശ്ചയിക്കവേ ഈ നിർദ്ധന കുടുംബം ഉറ്റുനോക്കുന്നത് സുമനസുകളിലേക്കാണ്. ചികിത്സയ്ക്കും മറ്റുമായി നാല് ലക്ഷത്തോളം ഈ നിർദ്ധന കുടുംബം ചെലവാക്കി കഴിഞ്ഞു. മരുന്നും പരിശോധനകളും ടെസ്റ്റുകളും ബില്ലുകളുടെ രൂപത്തില്‍ മുന്നിലേക്ക് വച്ചു നീട്ടുന്ന പതിനായിരങ്ങൾ വേറെ. ജീവൻ പിടിച്ചു നിർത്താൻ സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ വേണമെന്നിരിക്കേ തങ്ങളുടെ പൈതലിന്റെ ജീവനായി കെഞ്ചുകയാണ് ഈ കുടുംബം. പ്രതിദിനം 700 രൂപ മാത്രം വരുമാനമുള്ള  ഭർത്താവ് ജോൺസണ് ഈ ചെലവ് താങ്ങാനാകില്ലെന്നും അമ്മ നിഷ പറയുന്നു. കാരുണ്യത്തിന്റെ കവാടം തുറക്കുന്ന കാവൽ മാലാഖമാർക്കായി കാത്തിരിപ്പാണവർ. ഒപ്പം മനസു നിറഞ്ഞ പ്രാർത്ഥനയും...ക്ലാരയുടെ ആ പഴയ കളിചിരികൾക്കായി.