Wednesday 26 June 2019 06:05 PM IST

‘അണുകുടുംബമെന്തിന്, ഒരാൾക്കൊരാൾ കരുതലാകട്ടെ’; ജോസഫിനും നീനയ്ക്കും ദൈവം കനിഞ്ഞു നൽകിയത് അഞ്ച് മണിമുത്തുകളെ

Binsha Muhammed

jm

‘ഒറ്റപ്പെട്ട് പോകരുത് എന്റെ മക്കൾ, ഒരിക്കലും ഒടിരടത്തും.  കൂട്ടിന് ചുറ്റും കൂടപ്പിറപ്പുകൾ വേണം. ഈ മുറ്റം നിറഞ്ഞ്...ഈ വീട് നിറഞ്ഞ് പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും അവരുണ്ടാകണം. എനിക്കത് നിർബന്ധമാണ്, അവൾക്കും അതേ...കൂടപ്പിറപ്പുകളുടെ സ്നേഹം ആവോളമറിഞ്ഞാണ് ഞാനും നീനയും വളർന്നത്. എന്റെ മക്കൾക്കും അത് കിട്ടണം...അത് ഷുവറാ...’

അഞ്ച് മക്കളിൽ ഇളയവന്‍, ഒന്നരമാസക്കാരൻ ജേക്കബിന്റെ നെറുകിൽ തലോടി കൊണ്ട് ജോസഫ് മാത്യു ഇത് പറയുമ്പോൾ പുണ്യം ചെയ്തൊരു അച്ഛന്റെ സന്തോഷമുണ്ടായിരുന്നു മുഖത്ത്. നാം രണ്ട് നമുക്ക് രണ്ട് എന്ന ആപ്തവാക്യം പരിഷ്ക്കരിച്ച് മലയാളിയുടെ വെളിച്ചം കയറാത്ത ഫ്ലാറ്റിനുള്ളിൽ ‘നാം ഒന്ന് നമുക്കൊന്നെന്ന മട്ടിൽ പ്രതിധ്വനിച്ചപ്പോഴും കുലുങ്ങാത്തൊരു മനസുണ്ടായിരുന്നു ഈ മണിമലക്കാരന്.

കുറിപ്പടിയിലെ മരുന്നിനു പകരം മറ്റൊരെണ്ണം; ഡോസ് കൂടി കുഞ്ഞാവ ആശുപത്രിയിൽ; അമ്മമാർ അവഗണിക്കരുത് ഈ കുറിപ്പ്

പൊളിച്ചു കളഞ്ഞില്ല ഓർമ്മകൾ! പുനർജ്ജനിച്ചു 150 വർഷം പഴക്കമുള്ള തറവാട്; ചിത്രങ്ങൾ

jm4

‘കൂടപ്പിറപ്പുകളും കൂട്ടിനാളില്ലാതെയും എങ്ങനെയാണ് ഇഷ്ടാ..ഈ ലോകത്ത് ജീവിക്കുന്നത്. നമ്മൾ വളർന്ന പോലെ ഉണ്ടു നിറഞ്ഞ് സ്നേഹിച്ച് അവരങ്ങ് വളരുമെന്നേ...മക്കളെ കർത്താവ് തരുന്നതേ നമുക്കവരെ പെറ്റു പോറ്റി വളർത്താനുള്ള ആവതുണ്ടോ എന്ന് കൂടി നോക്കിയിട്ടാണ്. എല്ലാം ദൈവ കൃപയാണ്. പിന്നെ എന്റെ നീന... അവളാണ് എനിക്കീ മണിമുത്തുകളെ തന്നത്. ഈ അഞ്ചു പേരും എന്റേയും നീനയുടേയും ഭാഗ്യമാണ്.’– നല്ലപാതിയെ തോളോട് ചേർത്ത് നിർത്തി തനി അച്ചായൻ സ്റ്റൈലിൽ ജോസഫ് സംസാരിച്ചു തുടങ്ങുകയാണ്.

ഫാമിലി പ്ലാനിങ്ങിൽ ഒന്നും ഒരു മുറിയുമെന്ന് വിധിയെഴുതുന്ന അച്ഛനമ്മമാരുടെ കാലത്ത് അഞ്ച് മക്കളെ പെറ്റ് പോറ്റി അവരെ സ്നേഹം പഠിപ്പിക്കുന്ന ‘കുടുംബ കഥ’. ഇതവരുടെ കൂടി കഥയാണ്. മണിമലക്കാരൻ പ്ലാന്റർ ജോസഫിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ദൈവം കനിഞ്ഞനുഗ്രഹിച്ച പുന്നാര മുത്തുകളായ മാത്യുവിന്റേയും സെലിന്റേയും തെരേസിന്റേയും തോമസിന്റേയും ജേക്കബിന്റേയും കഥ. ജോസഫും നീനയും മനസു തുറക്കുകയാണ് ‘വനിത ഓൺലൈന്‍’ വായനക്കാർക്കായി...

ഈ മിസ്റ്റർ ഇന്ത്യക്ക് ചാക്കോച്ചനുമായൊരു ബന്ധമുണ്ട്! ബോഡി ബിൾഡിങ്ങിൽ നാടിന് അഭിമാനമായി മറ്റൊരു ചാക്കോച്ചൻ

jm1

‘ഉരുക്കു വനിതയെ ഞാനീ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു’; മകളുണ്ടായ സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്

ആ ബന്ധത്തിലെ പ്രതിസന്ധികൾ അതിജീവിച്ചു, ഈ ജീവിതത്തിന് മധുരം അൽപം കൂടുതലാണ്! രുചിയുടെ തന്ത്രികൾ മീട്ടും ‘വീണയുടെ ലോകം’

jm3

കൂട്ടുവേണം എന്റെ കുഞ്ഞുങ്ങൾക്ക്

ആകെയുള്ളതോ ഒരു കുട്ടി അതിനെ മൂപ്പെത്തും മുന്നേ ബോർഡിംഗ് സ്കൂളിലേക്ക് പറഞ്ഞയക്കും. അച്ഛനെയറിയാതെ അമ്മയെ അറിയാതെ സ്വന്ത ബന്ധങ്ങളുടെ വിലയറിയാതെ അവർ വളരും ഇതല്ലേ ഇന്നു നമ്മുടെ ചുറ്റും നടക്കുന്നത്. എന്റെ മക്കൾ അങ്ങനെ ആകരുതെന്ന് എനിക്ക് നിർബന്ധമുണ്ട് അത്ര തന്നെ. നാല് സഹോദരങ്ങളാണ് എനിക്ക്, നീനയ്ക്കും അതേ. ഒന്നിനൊന്നിന് തുണയായി കരുതലായി തന്നെയാണ് ഞങ്ങൾ വളർന്നത്. വിവാഹം കഴിഞ്ഞ് പലയിടത്താകുമ്പോഴും ആ കൂടപ്പിറപ്പ് സ്നേഹം ഞങ്ങളെ വിട്ട് പോയിട്ടില്ല. എന്റെ ഫാമിലിയും അങ്ങനെ തന്നെ ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.

രണ്ടിൽ കൂടുതൽ മക്കൾ എന്തായാലും വേണമെന്ന് ഞാനും നീനയും ഒരു പോലെ തീരുമാനിച്ചതാണ്. എല്ലാം ദൈവ കൃപ. അഞ്ച് മണിമുത്തുകളെയാണ് ദൈവം ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ചത്. മൂത്തയാൾ മാത്യു 12 വയസ്. രണ്ടാമത്തവൾ സെലിൻ 10 വയസുകാരിയാണ്. മൂന്നാമത് ദൈവം തന്നത് തെരേസിനെയാണ് അവൾക്ക് ആറ് വയസായി. നാലാമൻ തോമസിന് മൂന്നര വയസ് പൂർത്തിയായി. അഞ്ചാമൻ ജേക്കബ് ആണ് ഞങ്ങളുടെ കുടുംബത്തിലെ സൂപ്പർസ്റ്റാർ അവന് ഒന്നര മാസമാണ് പ്രായം. –ജോസഫിന്റെ കുടുംബകഥയുടെ ആമുഖം ഇങ്ങനെ.

സ്നേഹമാണ് ഫിക്സഡ് ഡിപ്പോസിറ്റ്

സ്വത്തും നീക്കിയിരിപ്പും ഫിക്സഡ് ഡിപ്പോസിറ്റും നോക്കി മക്കളുടെ എണ്ണം നിശ്ചയിക്കുന്നവരുണ്ട്. ഫിനാൻഷ്യലി സൗണ്ടട് ആയ ആൾക്കാരുടെ കാര്യം കൂടിയാണ് ഈ പറയുന്നത്. കാശും പുത്തനുമൊക്കെ ഉണ്ടെങ്കിലും മക്കളെ എങ്ങനെ പഠിപ്പിക്കും എങ്ങനെ കെട്ടിച്ചയക്കും എന്നൊക്കെയുള്ള ആധിയാണ് പലർക്കും. ദൈവം സഹായിച്ച് ഞങ്ങൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല. ഞാൻ പ്ലാന്ററാണ്. പിള്ളേരുടെ ഭാവി പഠിത്തം കല്യാണം എന്നീ കാര്യങ്ങളെയോർത്ത് ഇന്നേ ആധികൂട്ടുന്ന പേരന്റ്സ് അല്ല ഞങ്ങൾ. പക്ഷേ അവരുടെ ഭാവിക്കായി കരുതി വയ്ക്കണം എന്ന ബോധ്യം ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. മക്കളുടെ എണ്ണത്തിനൊപ്പിച്ച് സ്വത്തും പണവും പങ്കുവയ്ക്കുന്നതിനോടും. ഇനി അതല്ലാ മക്കളുടെ എണ്ണമനുസരിച്ച് സ്വത്തു സമ്പാദ്യങ്ങൾ വാങ്ങിക്കൂട്ടുന്നതിനോടും താത്പര്യമില്ല. പിള്ളേര് വളരട്ടെ...സ്നേഹവും സാഹോദര്യവും സന്തോഷപൂർണമായ ജീവിതവുമാണ് ഞങ്ങൾ അവർക്കായി ആദ്യം ചേർത്തു വയ്ക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾ.–

പിള്ളേർ മാനേജ്മെന്റ് അത്ര എളുപ്പമല്ല

അച്ചായൻ പറഞ്ഞതൊക്കെ ശരി തന്നേ. പക്ഷേ പിള്ളേരെ മാനേജ് ചെയ്യുന്നതിന്റെ ഫുൾ ക്രെഡിറ്റ് എനിക്കു തന്നെ തരണം. എല്ലാം പോട്ടെ. അഞ്ച് പിള്ളേരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ചോദ്യം ഫെയ്സ് ചെയ്യാത്ത ഒരുദിവസം പോലും എന്റെ ജീവിതത്തിലില്ല.– ഒരു കള്ളച്ചിരിയോടെ നീന ഇടയ്ക്കു കയറി

മൂത്തതുങ്ങളായ മാത്യുവിനേയും സെലിനേയും പെറ്റു പോറ്റി വളർത്തുന്നത് വലിയ ബുദ്ധിമുട്ടില്ലാതെ അങ്ങ് പോയി. പന്ത്രണ്ടും പത്തും വീതമാണ് ഇരുവരുടേയും പ്രായം. രണ്ടു പേരും ഒരേ കെയറിങ്ങിൽ ഒരു പോലെ വളർന്നു. മൂന്നാമത്തവൾ തെരേസിന്റേയും നാലാമത്തെയാൾ തോമസിന്റേയും ഡെലിവറിയുടെ ടൈമിൽ അൽപം ഗ്യാപ് വന്നു. ഓരോ മക്കൾക്കും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത് ആ മൈടിൽ അമ്മയെന്ന രീതിയിൽ അൽപം ബുദ്ധിമുട്ടായി. എല്ലാ മക്കളിലേക്കും നമ്മുടെ കണ്ണെത്തണമല്ലോ. ദൈവം സഹായിച്ച് ആ കാര്യത്തിൽ ഞാനിപ്പോൾ എക്സ്പേർട്ട് ആണ്. പിള്ളേരുടെ പഠിത്തം, ഭക്ഷണം, ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഓടി നടന്ന് ചെയ്യുന്ന ഒരു സൂപ്പർ മോം ആണ് ഞാനിപ്പോൾ. ഒന്നര മാസക്കാരൻ ജേക്കബിനാണ് ഇപ്പോൾ കൂടുതൽ കെയറിങ്ങ്. പിന്നെ അത്യാവശ്യം സ്വന്തം കാര്യങ്ങൾ നോക്കാൻ ഞാന്‍ എൻറെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.

കുഞ്ഞു കുട്ടികൾക്കു വേണ്ടിയുള്ള ഡ്രെസ് ഒക്കെ ഡിസൈൻ ചെയ്ത് തുന്നിക്കൊടുക്കുന്ന ബേബീസ് ഇൻ വൈറ്റ് എന്നൊരു ചെറിയ സംരംഭം എനിക്കുണ്ട്. അച്ചായൻ പ്ലാന്ററാണ്. ദൈവാനുഗ്രഹത്താൽ അങ്ങനേ അങ്ങ് പോകുന്നു.– നീന പറഞ്ഞു നിർത്തി.