Monday 02 August 2021 11:11 AM IST : By സ്വന്തം ലേഖകൻ

‘എന്റെയീ ജീവിതവും ചിരിയും എന്റെ സഹോദരിയുടെ ദാനം’; രജിത പകുത്തു നൽകിയ വൃക്കയിൽ കൂടപ്പിറപ്പിന് പുതുജന്മം

kollam-rajesh-rejitha.jpg.image.845.440-(1)

‘എന്റെയീ ജീവിതവും ചിരിയും എന്റെ സഹോദരിയുടെ ദാനമാണ്’- വേദനാനിർഭരമായ ജീവത്തിന്റെ പുറത്തു വിരിഞ്ഞുനിൽക്കുന്ന സന്തോഷത്തിന്റെ രഹസ്യം രാജേഷ് ഒറ്റവാക്യത്തിലൊതുക്കി. കൊട്ടിയം ആലുംമൂട് ചെറിയേലയിൽ രാജേഷ് ഭവനിൽ രാജഷിന്റെ ഇരു വൃക്കകളും തകരാറിലായിട്ടും ആ വിവരം വീട്ടുകാരിൽ നിന്നു മറച്ചുവച്ചിരിക്കുകയായിരുന്നു. 

രാജേഷിന്റെ രോഗവിവരം സഹോദരിയായ രജിത ആശുപത്രിയിലെ ജീവനക്കാരിയായ സുഹൃത്തു വഴിയാണ് അറിഞ്ഞത്. വീട്ടിലെ പ്രാരാബ്ധങ്ങൾക്കൊപ്പം തന്റെ ബുദ്ധിമുട്ട് വീട്ടുകാരെ അറിയിക്കാതെ നടക്കുകയായിരുന്നു രാജേഷ്. 

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ രജിതയെ സഹോദരന്റെ രോഗവിവരം വല്ലാതെ വേദനിപ്പിച്ചു. വൃക്ക നൽകാൻ രജിത തന്നെ മുന്നോട്ടു വന്നു. തന്റെ വൃക്ക സഹോദരന് ചേരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഭർത്താവ് സമ്മതിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. വൃക്ക പങ്കിട്ടെങ്കിലും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇരുവരും പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

Tags:
  • Spotlight
  • Relationship