Tuesday 22 May 2018 02:00 PM IST

അലോപ്പതി ഡോക്ടർമാരെ വിമർശിച്ചിട്ട് അലോപ്പതി ചികിത്സ തേടി! വിമർശകരെ പരിഹസിച്ച് ശ്രീനിവാസന്റെ മാസ് മറുപടി

V R Jyothish

Chief Sub Editor

sreenivasan-actor0989

ശ്രീനിവാസന് എന്താണ് സംഭവിച്ചത്? എന്തായിരുന്നു അസുഖം? അലോപ്പതി മരുന്ന് കഴിക്കാറുണ്ടോ? ‍ഡോക്ടർമാരെ വിമർശിച്ചത് ശരിയാണോ? നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇപ്പോൾ ദൈവവിശ്വാസിയായോ? ഇനി സിനിമയിൽ അഭിനയിക്കുമോ? സിനിമ എഴുതുമോ? നവമാധ്യമങ്ങളും ആരാധകരും നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന നിരവധി സംശയങ്ങളുണ്ട്. നീണ്ട ഒരിടവേളയ്ക്കു േശഷം ശ്രീനിവാസൻ ആദ്യമായി ഒരു മാധ്യമത്തോട് മനസ്സു തുറക്കുകയാണ്.– ശ്രീനിവാസന് എന്താണ് സംഭവിച്ചത്? എന്തായിരുന്നു അസുഖം? അലോപ്പതി മരുന്ന് കഴിക്കാറുണ്ടോ? ‍ഡോക്ടർമാരെ വിമർശിച്ചത് ശരിയാണോ? നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇപ്പോൾ ദൈവവിശ്വാസിയായോ? ഇനി സിനിമയിൽ അഭിനയിക്കുമോ? സിനിമ എഴുതുമോ? നവമാധ്യമങ്ങളും ആരാധകരും നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന നിരവധി സംശയങ്ങളുണ്ട്. ചോദ്യങ്ങൾക്ക് വനിതയിലൂടെ ഉത്തരം നൽകുകയാണ് ശ്രീനിവാസൻ.

"എന്താണു സംഭവിച്ചതെന്ന് സത്യത്തിൽ എനിക്കും ഓർമയില്ല. എന്നാൽ പുറത്ത് ചിലർ പറഞ്ഞു പരത്തിയതുപോലെയൊന്നും എനിക്കു സംഭവിച്ചിട്ടില്ലെന്ന് എന്നെ നേരിട്ടു കണ്ടപ്പോള്‍ നിങ്ങൾക്കു ബോധ്യമായല്ലോ? ഈ അഭിമുഖം വായിക്കുമ്പോൾ വനിതയുെട വായനക്കാർക്കും അതു ബോധ്യമാകും. ഒരാൾക്ക് രോഗം വന്നാലും  മലയാളി െനഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത്. അതു നമുക്ക് ജന്മസിദ്ധമായി കിട്ടിയ ഒരു വരം ആണ്. ആരു വിചാരിച്ചാലും മാറാൻ പോകുന്നില്ല.

അലോപ്പതി ഡോക്ടർമാരെ വിമർശിച്ചിട്ട് അലോപ്പതി ചികിത്സ തേടി എന്നൊക്കെയായിരുന്നു വിമർശനം. ആരും  വിമർശനങ്ങൾക്ക് അതീതരല്ല. ചികിത്സ രണ്ടു തരമുണ്ട്. രോഗം മാറാനുള്ള ചികിത്സയും ൈപസ ഉണ്ടാക്കാനുള്ള ചികിത്സയും. ഇന്ന് മിക്ക ആശുപത്രികളിലും നടക്കുന്നത് പണം ഉണ്ടാക്കാനുള്ള ചികിത്സയാണ്. ആ രീതിയെ ആണ് ഞാൻ വിമർശിച്ചത്. അല്ലാതെ അലോപ്പതി ചികിത്സയെ അല്ല. ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ളവർ സമ്മതിക്കും ഞാൻ പറഞ്ഞത് ശരിയാണെന്ന്. ഒരു കാർഡിയാക് സ്‌റ്റെന്റിന്റെ നിർമാണ ചെലവ് 750രൂപയാണ്. അത് പിടിപ്പിക്കുമ്പോൾ ചികിത്സാചെലവ് ഒന്നരലക്ഷം രൂപയാകുന്നു. കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ട് അതിപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമ്മൾ അറിയണം.

കാൻസർ ചികിത്സയിൽ തട്ടിപ്പുണ്ടെന്നും അവയവമാറ്റ മൊക്കെ ശുദ്ധ ബിസിനസാണെന്നും പറഞ്ഞപ്പോൾ പലരും പറഞ്ഞു. ഞാനൊരു മണ്ടനും വിഡ്ഢിയുമാണെന്ന്. അവരോട് ഞാനൊന്നും പറയാൻ പോയില്ല. കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യനായി അറിയപ്പെടാനോ അതിന്റെ പേരിൽ അവാർഡ് സംഘടിപ്പിക്കാനോ എനിക്ക് താൽപര്യമില്ല. എന്നാൽ കൊല്ലത്തുള്ള ഡോ. ഗണപതി മസ്തിഷ്ക മരണം സ്ഥിതീകരിക്കുന്നതിലെ മാനദണ്ഡങ്ങൾക്കെതിരെ ഹൈക്കോടയിൽ കേസു കൊടുത്തു. ഇപ്പോൾ സർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി. അങ്ങനെ വന്നപ്പോൾ മസ്തിഷ്ക മരണം നാലിലൊന്നായി കുറഞ്ഞു.  ഇതെങ്ങനെ സംഭവിച്ചു? ചിന്തിക്കണം കേരളത്തിലെ ബുദ്ധിമാൻമാർ."– വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ വ്യക്തമാക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം..