അത് ശരിക്കും ഡെലൂലു തന്നെയോ? കാണാത്തത് കാണുന്നതൊക്കെ ഹാലൂസിനേഷനാണ് ഡെല്യൂഷനല്ല ഹേയ്! The 'Sarvam Maya' Connection: Delusion or Hallucination?
Mail This Article
‘സർവ്വം മായ’ കണ്ട ഒട്ടുമിക്കയാളുകളും അർഥം അറിഞ്ഞും അറിയാതെയും നേഞ്ചേറ്റിയ ഒരു വാക്കാണ് ‘ഡെലൂലു’. ജൻസി തലമുറ ‘ഡെല്യൂഷൻ’ എന്ന മാനസികാവസ്ഥയ്ക്ക് നൽകിയ ട്രെന്റി ചുരുക്കപ്പേര്!
സിനിമയ്ക്കു മുൻപും ഡെലൂലു എന്ന വാക്ക് സാഷ്യൽ മീഡിയയിലാകെ പടർന്നിരുന്നെങ്കിലും സിനിമ വന്നതോടെയാണ് പുട്ടിന് പീരയിടും പോലെ ഈ വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ആളുകൾ എടുത്തുപയോഗിക്കാൻ തുടങ്ങിയത്. അപ്പോഴൊരു ചോദ്യം... ശരിക്കും എന്താണീ ഡെല്യൂഷ്യൻ? അടുത്ത ചോദ്യം ശരിക്കും സിനിമയിൽ കാണിക്കുന്നത് ഡെല്യൂഷൻ തന്നെയാണോ?
എന്താണ് ഡെല്യൂഷൻ?
ലളിതമായി പറഞ്ഞാൽ എത്ര തെളിവുകൾ നിരത്തിയാലും ഒരാൾ വെച്ചു പുലർത്തുന്ന ശക്തമായ മിഥ്യാധാരണകളെയാണ് ഡെല്യൂഷൻ എന്നു പറയുന്നത്. കൺമുന്നിൽ തന്നെ തെളിവുകൾ കണ്ടാൽ പോലും ചിലർ അവരുടെ ധാരണകൾ മാറ്റാൻ തയ്യാറാവാത്തത് കണ്ടിട്ടില്ലേ? അത്തരക്കാരെയാണ് പൊതുവേ ഡെല്യൂഷണൽ എന്ന് വിളിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരാളുടെ ചിന്തകളെ ബാധിക്കുന്ന പ്രശ്നമാണ് ഡെല്യൂഷൻ. ഉദാഹരണത്തിന് ‘എന്നെ ആരോ വാച്ച് ചെയ്തു കൊണ്ടിരിക്കുന്നു’ എന്ന തോന്നൽ, ‘എനിക്ക് സവിഷേ ശക്തികളുണ്ട്’ എന്ന തോന്നൽ, ‘പങ്കാളി ചീറ്റ് ചെയ്യുന്നു’ എന്ന തോന്നൽ മുതലായവയൊക്കെ ഡെല്യൂഷന്റെ ലക്ഷണങ്ങളാണ്.
എന്താണ് ഹാലൂസിനേഷൻ?
ഇല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ഹാലൂസിനേഷൻ.. ശരിക്കും ഇല്ലാത്ത ശബ്ദം, മണം, രുചി, സ്പർശം മുതലായവയൊക്കെ കൺമുന്നിലുണ്ടെന്നോ അനുഭവവേദ്യമാകുന്നെന്നോ തോന്നുന്ന അവസ്ഥയാണിത്. ഇല്ലാത്തൊരു ശബ്ദം കേൾക്കുന്നു... ആരോ തന്നോട് സംസാരിക്കുന്നു എന്നതൊക്കെയാണ് പൊതുവേ ഹാലൂസിനേഷനുള്ളവർ പറയുന്ന മുഖ്യ ലക്ഷണമെങ്കിലും മറ്റ് സെൻസറി അനുഭവങ്ങളും ഇതിൽ പെടും.
സർവ്വം മായ സിനിമയിൽ ഉടനീളെ കാണുന്നത് സത്യത്തിൽ ഹാലൂസിനേഷനാണ്..
സിനിമയിൽ പദങ്ങൾ തെറ്റി ഉപയോഗിച്ചെങ്കിലും ഇനി നിങ്ങൾ ‘ഡെലൂലു’ എന്നൊക്കെ പറയുമ്പോൾ അർത്ഥം അറിഞ്ഞു ഉചിത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാം...